Himalayan 750: അഡ്വഞ്ചറിന്റെ അവസാന വാക്ക്! ഹിമാലയൻ 750 ഇന്ത്യൻ വിപണിയിൽ; വില 4.8 ലക്ഷം
Royal Enfield Himalayan 750: പുതിയതായി രൂപകൽപ്പന ചെയ്ത 743 സിസി എയർ/ഓയിൽ- കൂൾഡ് പാരലൽ-ട്വിൻ എൻജിനാണ് ഹിമാലയൻ 750-ന്റെ ഹൃദയം എന്ന് വേണമെങ്കിൽ പറയാം. കരുത്തുറ്റ ഈ എൻജിൻ 7,000 ആർ.പി.എമ്മിൽ 55 ബി.എച്ച്.പി കരുത്തും 5,000 ആർ.പി.എമ്മിൽ 63 എൻ.എം ടോർക്കും ഈ എൻജിൻ പ്രദാനം ചെയ്യും.
ബൈക്ക് പ്രേമികൾ കാത്തിരുന്ന റോയൽ എൻഫീൽഡിന്റെ കരുത്തുറ്റ ഏറ്റവും പുതിയ മോഡൽ ഹിമാലയൻ 750 (Himalayan 750) ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കി. 4,89,490 രൂപയാണ് ഹിമാലയൻ 750 ന്റെ പ്രാരംഭ എക്സ്-ഷോറൂം വില വരുന്നത്. ഗോവയിൽ നടക്കുന്ന മോട്ടോവേഴ്സ് (Motoverse) വേദിയിലാണ് റോയൽ എൻഫീൽഡ് തങ്ങളുടെ ഏറ്റവും പുതിയ മോഡലിനെ അവതരിപ്പിച്ചത്. 750 സിസി എൻജിൻ വിഭാഗത്തിലേക്കുള്ള റോയൽ എൻഫീൽഡിന്റെ ആദ്യ ചുവടുവെപ്പ് കൂടിയാണ് ഹിമാലയൻ 750.
പവർഫുൾ പാരലൽ-ട്വിൻ എൻജിൻ
പുതുതായി രൂപകൽപ്പന ചെയ്ത 743 സിസി എയർ/ഓയിൽ- കൂൾഡ് പാരലൽ-ട്വിൻ എൻജിനാണ് ഹിമാലയൻ 750-ന്റെ ഹൃദയം എന്ന് വേണമെങ്കിൽ പറയാം. കരുത്തുറ്റ ഈ എൻജിൻ 7,000 ആർ.പി.എമ്മിൽ 55 ബി.എച്ച്.പി കരുത്തും 5,000 ആർ.പി.എമ്മിൽ 63 എൻ.എം ടോർക്കും ഈ എൻജിൻ പ്രദാനം ചെയ്യും. 3,500 ആർ.പി.എമ്മിൽ തന്നെ പരമാവധി ടോർക്കിന്റെ 90 ശതമാനവും ലഭ്യമാകുമെന്നതിനാൽ ഓഫ്-റോഡിലും ഹൈവേ യാത്രകളിലും മികച്ച ഈ വാഹനം മികച്ച പവറും പെർഫോമൻസും നൽകും. ട്രാൻസ്മിഷനിലേക്ക് വന്നാൽ 6-സ്പീഡ് ഗിയർബോക്സും വെറ്റ് മൾട്ടി-പ്ലേറ്റ് ക്ലച്ചുമാണ് എൻജിനൊപ്പം ക്രമീകരിച്ചിരിക്കുന്നത്.
Also Read: ഫാസിനോ മുതൽ എയ്റോക്സ് വരെ… യമഹയുടെ സ്കൂട്ടർ ലൈനപ്പ്
വിലയും വേരിയന്റുകളും നോക്കാം
മൂന്ന് വേരിയന്റുകളിലായി അഞ്ച് നിറങ്ങളിലാണ് ഹിമാലയൻ 750 വിപണിയിൽ എത്തിയിരിക്കുന്നത്.
- കാസ്റ്റ് അലോയ് വീൽ – അസ്ടെക് ഗ്രീൻ, ടെക്ടോണിക് ബ്ലാക്ക് എന്നീ നിറങ്ങളിൽ സ്വന്തമാക്കാം: 4,89,490 രൂപയാണ് എക്സ് ഷോറൂം വില.
- സ്പോക്ക് വീൽ – വൈക്കിങ് ബ്രോൺസ്, സൈബീരിയ വൈറ്റ് എന്നീ നിറങ്ങളിലായണ് വരുന്നത്: 5,14,495 രൂപയാണ് എക്സ് ഷോറും വില വരുന്നത്.
- ഫ്ലാഗ്ഷിപ് വേരിയന്റ് – അന്റാർട്ടിക് സിൽവർ കളറും – ജിവിയുമായി ചേർന്നുള്ള ലഗേജ് സംവിധാനം സഹിതം: 6,29,000 രൂപയാണ്.
സസ്പെൻഷൻ
ബോക്സ് സെക്ഷൻ സ്പൈൻ ഫ്രെയിമിലാണ് ഹിമാലയൻ 750 ന്റെ നിർമാണം. മുൻവശത്ത് 43 എം.എം ഷോവ അപ്സൈഡ് ഡൗൺ ഫോർക്കുകളും (190 എം.എം വീൽ ട്രാവൽ) പുറകിൽ അഡ്ജസ്റ്റബിൾ ഷോവ മോണോഷോക്ക് സസ്പെൻഷനുമാണ് കൊടുത്തിരിക്കുന്നത്. 175 എം.എം വീൽ ട്രാവൽ). മുന്നിൽ 19 ഇഞ്ച് വീലും പിന്നിൽ 17 ഇഞ്ച് വീലും ക്രമീകരിച്ചിരിക്കുന്നു. 205 എം.എം ഗ്രൗണ്ട് ക്ലിയറൻസും 815 എം.എം ഉയരവും കെർബ് ഭാരം 224 കിലോഗ്രാമും വരുന്ന വാഹനത്തിന് മുന്നിൽ ഡ്യുവൽ 280 എം.എം ഡിസ്ക് ബ്രേക്കുകളും പിന്നിൽ 255 എം.എം ഡിസ്ക് ബ്രേക്കും നൽകിയിരിക്കുന്നു. 17.8 ലിറ്റർ സംഭരണ ശേഷിയുള്ള ഇന്ധന ടാങ്കാണ് ബൈക്കിൽ.
പ്രധാന സവിശേഷതകൾ ഇവ
അഞ്ച് റൈഡിങ് മോഡുകളാണ് ഹിമാലയൻ 750 ക്ക്. കോർണറിംഗ് എ.ബി.എസ്, ലീൻ-സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നീ ഫീച്ചറുകളും നൽകിയിരിക്കുന്നു. ബി.എം.ഡബ്ല്യു എഫ് 450 ജി.എസ്, ഹോണ്ട എൻ.എക്സ് 500, കവാസാക്കി വേർസിസ് 650, ഹോണ്ട എക്സ്.എൽ 750 ട്രാൻസ്ആൽപ് തുടങ്ങിയ അഡ്വഞ്ചർ ബൈക്കുകളുമായാണ് ഹിമാലയൻ 750 യുടെ വിപണിയിലെ പ്രധാന എതിരാളികളായി വരുന്നത്.
English Summary
The powerful new Royal Enfield Himalayan 750, eagerly awaited by bike enthusiasts, has been unveiled for the Indian market. The starting ex-showroom price for the Himalayan 750 is 4,89,490.