Anu Sithara: 'എനിക്ക് മെസ്സേജ് അയക്കുന്ന കുട്ടിയല്ലേ?'; മമ്മൂട്ടിയുമായുള്ള ആദ്യ കൂടിക്കാഴ്ചയും കുട്ടിക്കാലത്തെ ആ കള്ളവും ഓർത്തെടുത്ത് അനു സിത്താര! | Anu Sithara Recalls Her Sweet Mammootty Fan Story and Mohanlal Set Experience Malayalam news - Malayalam Tv9

Anu Sithara: ‘എനിക്ക് മെസ്സേജ് അയക്കുന്ന കുട്ടിയല്ലേ?’; മമ്മൂട്ടിയുമായുള്ള ആദ്യ കൂടിക്കാഴ്ചയും കുട്ടിക്കാലത്തെ ആ കള്ളവും ഓർത്തെടുത്ത് അനു സിത്താര!

Published: 

26 Nov 2026 | 12:24 PM

Anu Sithara Opens Up on Messaging Mammootty, Childhood Lie, and Acting With Mohanlal: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം 'ഹെയിൽ മേരി' എന്ന പുതിയ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി അനു സിത്താര. സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാൻ ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം കടുത്ത മമ്മൂട്ടി ആരാധികയായ തൻ്റെ അനുഭവങ്ങളും, മെഗാസ്റ്റാറുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ചും, മോഹൻലാലിനൊപ്പം അഭിനയിച്ച ഓർമ്മകളെ കുറിച്ചുമെല്ലാം മനസ്സുതുറന്നത്.

1 / 5
'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രത്തിന് ശേഷമാണ് തൻ്റെ പേര് പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടതെന്നും, ആ സിനിമയിലൂടെയാണ് ആദ്യമായി മമ്മൂട്ടിക്ക് മെസ്സേജ് അയക്കാൻ അവസരം ലഭിച്ചതെന്നും അനു സിത്താര പറയുന്നു. മമ്മൂക്ക എല്ലാ പുതിയ സിനിമകളും കാണാറുണ്ടെന്നും 'ഹാപ്പി വെഡ്ഡിംഗ്' കണ്ടിട്ടുണ്ടെന്നും കേട്ടറിഞ്ഞതോടെ അദ്ദേഹത്തിൻ്റെ നമ്പർ സംഘടിപ്പിച്ചു. തുടർന്ന്, 'ഹാപ്പി വെഡ്ഡിംഗിൽ അഭിനയിച്ച കുട്ടിയാണ്, പേര് അനു സിത്താര, മമ്മൂക്കയെ വലിയ ഇഷ്ടമാണ്' എന്ന് പറഞ്ഞ് മെസ്സേജ് അയക്കുകയായിരുന്നു എന്ന് താരം പറയുന്നു. (Image Credit Source Social Media)

2 / 5
പിന്നീട് മമ്മൂക്കയെ ആദ്യമായി നേരിൽ കണ്ടപ്പോൾ അദ്ദേഹം പേര് ചോദിച്ചു. അനു സിത്താര എന്ന് മറുപടി പറഞ്ഞതും, "എനിക്ക് മെസ്സേജ് അയക്കുന്ന കുട്ടിയല്ലേ?" എന്ന് അദ്ദേഹം ഉടൻ തിരിച്ചുചോദിച്ചു എന്ന് അനു സിത്താര പറയുന്നു. വല്ലപ്പോഴും മാത്രം മെസ്സേജ് അയച്ചിരുന്ന തന്നെ അദ്ദേഹം ഇത്രയും കൃത്യമായി ഓർത്തുവെച്ചതിൽ വലിയ സന്തോഷം തോന്നിയെന്നും താരം കൂട്ടിച്ചേർത്തു.

3 / 5
കുട്ടിക്കാലം മുതലേ തനിക്ക് മമ്മൂട്ടിയോട് വലിയ ആരാധനയായിരുന്നു. മൂന്നര വയസ്സുള്ളപ്പോൾ അമ്മയ്ക്കും അച്ഛനുമൊപ്പം പുറത്തുപോയി തിരിച്ചു വരുമ്പോൾ, എവിടെയൊക്കെ പോയി, എന്തൊക്കെ കണ്ടു എന്ന് അയൽക്കാർ ചോദിക്കാക്കും. അപ്പോഴെല്ലാം 'മമ്മൂക്കയെ കണ്ടു' എന്ന് വെറുതെ കള്ളം പറയുമായിരുന്നുവെന്ന് താരം ചിരിയോടെ ഓർക്കുന്നു. അന്ന് പറഞ്ഞ കള്ളം ഒരു 'മാനിഫെസ്റ്റേഷൻ' പോലെ പിന്നീട് ജീവിതത്തിൽ സത്യമായി മാറിയെന്നും അനു സിത്താര പറഞ്ഞു.

4 / 5
മോഹൻലാലിനൊപ്പം അഭിനയിച്ചതിൻ്റെ അനുഭവവും അനു സിത്താര അഭിമുഖത്തിൽ പങ്കുവെച്ചു. സെറ്റിൽ വെച്ച് പേടി കാരണം മോഹൻലാലിനോട് അധികമൊന്നും സംസാരിച്ചിരുന്നില്ല എന്നും. പക്ഷേ അദ്ദേഹത്തെ നോക്കിയിരിക്കുമായിരുന്നു എന്നും താരം പറയുന്നുണ്ട്. സിനിമയിൽ കാണുമ്പോൾ ഇവരൊക്കെ വലിയ ജാഡയുള്ളവരായിരിക്കുമെന്ന് പുറത്തുനിന്ന് തോന്നാമെങ്കിലും, നേർ വിപരീതമാണെന്ന് അടുത്തറിയുമ്പോൾ മനസ്സിലാകും എന്ന് താരം പറയുന്നു

5 / 5
മോഹൻലാലും മമ്മൂട്ടിയും ഏറെ സൗഹൃദത്തോടെയാണ് പെരുമാറാറുള്ളത്. കൂടെ അഭിനയിക്കുന്നവരെ ചേർത്തു നിർത്തുകയും മികച്ച പിന്തുണ നൽകുകയും ചെയ്യാറുണ്ട്. ഇരുവരുടെയും അഭിനയം സ്ക്രീനിൽ കാണുന്നതിതിൽ നിന്നും, സെറ്റിൽ നേരിട്ട് അടുത്തിരുന്ന് കാണാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണ്. തനിക്ക് ഷൂട്ടില്ലാത്ത സമയങ്ങളിൽ പോലും സെറ്റിൽ ഇരുന്ന് അവരുടെ അഭിനയം കണ്ടിരിക്കുമായിരുന്നുവെന്നും അനു സിത്താര പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
കറുത്ത എള്ളോ വെളുത്ത എള്ളോ ശരീരത്തിന് ഏറ്റവും ഗുണകരം?
തക്കാളി ജാം ഉണ്ടാക്കിയാലോ, ഹെൽത്തിയാണ് ഈസിയും
വില 1.49 ലക്ഷം, Aerox 155 - യമഹയുടെ പ്രീമിയം സ്റ്റൈൽ സ്കൂട്ടർ
32 ദിവസ വാലിഡിറ്റിയുള്ള BSNL റീച്ചാർജ് പ്ലാൻ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ