AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Pay Revision: ഏറ്റവും കൂടുതൽ തുക സർക്കാർ ജീവനക്കാർക്കോ? ശമ്പളപരിഷ്കരണത്തിൽ ആശങ്ക

Kerala 12th Pay Revision Updates: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുമ്പോൾ, പൊതുസമൂഹത്തിൽ ഏറ്റവും കൂടുതൽ ഉയരുന്ന ഒരു ചോദ്യമാണ് സർക്കാർ ഖജനാവിലെ പണം മുഴുവൻ ജീവനക്കാരുടെ ശമ്പളത്തിനാണോ ചെലവാകുന്നത്? എന്നത്. ഇതിലെന്തെങ്കിലും സത്യമുണ്ടോ? 12-ാം ശമ്പള പരിഷ്കരണ കമ്മീഷന്റെ ഏറ്റവും പുതിയ വിവരങ്ങളും സംസ്ഥാന കണക്കുകളും അറിഞ്ഞാലോ...

Kerala Pay Revision: ഏറ്റവും കൂടുതൽ തുക സർക്കാർ ജീവനക്കാർക്കോ? ശമ്പളപരിഷ്കരണത്തിൽ ആശങ്ക
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 26 Nov 2026 | 10:52 AM

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുമ്പോൾ, പൊതുസമൂഹത്തിൽ ഏറ്റവും കൂടുതൽ ഉയരുന്ന ഒരു ചോദ്യമാണ് ‘സർക്കാർ ഖജനാവിലെ പണം മുഴുവൻ ജീവനക്കാരുടെ ശമ്പളത്തിനാണോ ചെലവാകുന്നത്?’ എന്നത്. ഇതിലെന്തെങ്കിലും സത്യമുണ്ടോ? 12-ാം ശമ്പള പരിഷ്കരണ കമ്മീഷന്റെ ഏറ്റവും പുതിയ വിവരങ്ങളും സംസ്ഥാന കണക്കുകളും അറിഞ്ഞാലോ…

ഏറ്റവും കൂടുതൽ തുക ചെലവാകുന്നത് ശമ്പളത്തിനാണോ?

റിപ്പോർട്ടുകൾ പ്രകാരം, സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ആകെ റവന്യൂ വരുമാനത്തിന്റെ 31 ശതമാനവും ശമ്പളത്തിനായാണ് നീക്കിവെച്ചിരിക്കുന്നത്. അധ്യാപകർ, ആരോഗ്യപ്രവർത്തകർ, പൊലീസ് തുടങ്ങി അഞ്ച് ലക്ഷത്തിലധികം വരുന്ന സർക്കാർ-എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ ശമ്പളമാണിത്. പെൻഷൻ, കടമെടുത്ത തുകയുടെ പലിശ എന്നിവയാണ് തൊട്ടുപിന്നിൽ.

അതേസമയം, സംസ്ഥാനത്തിന്റെ മൊത്തം ചെലവിന്റെ ഏകദേശം 23 ശതമാനം മാത്രമാണ് ശമ്പളച്ചെലവ്. ബാക്കി ശതമാനവും പെൻഷൻ, പലിശ, ക്ഷേമപദ്ധതികൾ, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ചെലവഴിക്കുന്നത്. ഖജനാവിലെ ഏറ്റവും വലിയ ഒറ്റച്ചെലവ് ശമ്പളം തന്നെയാണെങ്കിലും, പെൻഷനും ഭീമമായ പലിശ ബാധ്യതയും കൂടി ചേരുമ്പോഴാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ സമ്മർദ്ദത്തിലാകുന്നത്.

ALSO READ: ജീവനക്കാർക്ക് ഇടക്കാല ആശ്വാസം അനുവദിക്കുമോ? ശമ്പള പരിഷ്കരണം, ചരിത്രം ഇങ്ങനെ…

എല്ലാ സർക്കാർ ജീവനക്കാരും ലക്ഷങ്ങൾ വാരുന്നില്ല!

എല്ലാ സർക്കാർ ജീവനക്കാർക്കും ലക്ഷങ്ങൾ ശമ്പളമുണ്ടെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയരാറുണ്ട്. എന്നാൽ, ഇത് സത്യമല്ല. 2026-ലെ സംസ്ഥാന ബജറ്റിലെ ‘പേ സ്റ്റേജ്’ കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ 5.23 ലക്ഷം സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും ഇടത്തരം ശമ്പള വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. അടിസ്ഥാന ശമ്പളം, ഡി.എ, എച്ച്.ആർ.എ എന്നിവ ചേർന്നതാണ് ഒരു ജീവനക്കാരന്റെ മാസശമ്പളം.

2,240 – 33,800 രൂപ പേ സ്റ്റേജിൽ 50,312 ജീവനക്കാരാണുള്ളത്. അലവൻസുകൾ ഉൾപ്പെടെ ഇവരിൽ പലരുടെയും ശമ്പളം 50,000 രൂപയിൽ താഴെയാണ്. 33,801 – 50,000 രൂപ പേ സ്റ്റേജ്: 1.40 ലക്ഷം ജീവനക്കാർ. ഡി.എ., എച്ച്.ആർ.എ. എന്നിവ ചേരുമ്പോൾ ഇവരുടെ പ്രതിമാസ ശമ്പളം 49,000 മുതൽ 72,500 രൂപ വരെയാണ്.

ശമ്പളപരിഷ്കരണത്തിൽ ആശങ്ക

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷന്, വിവിധ കാരണങ്ങളാൽ വേഗത്തിൽ മുന്നോട്ടുപോകാൻ കഴിഞ്ഞിരുന്നില്ല. മേയ് 23-ന് കമ്മീഷന്റെ കാലാവധിയും അവസാനിച്ചു. അതിനിടെ ഓഫീസ് സജ്ജീകരിക്കുകയും സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഓൺലൈനായി അഭിപ്രായങ്ങൾ ശേഖരിക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്യുന്ന പ്രാഥമിക നടപടികൾ കമ്മീഷൻ നടത്തിയിരുന്നു. ഉടനെ ശമ്പള പരിഷ്കരണം നടത്തുമെന്നാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരിക്കുന്നത്.

അതേസമയം, ശമ്പള പരിഷ്കരണത്തെ ജീവനക്കാരുടെ ക്ഷേമത്തിനപ്പുറം ഒരു ധനനയ വിഷയമായി കാണണമെന്നാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (CDS) ഡയറക്ടർ ഡോ. സി വീരമണി ചൂണ്ടിക്കാണിക്കുന്നത്. പത്ത് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടത്തുന്ന കേന്ദ്ര സർക്കാരിൽ നിന്ന് വ്യത്യസ്തമായി കേരളം അഞ്ചു വർഷത്തെ പരിഷ്കരണ ചക്രമാണ് പിന്തുടരുന്നത്. കേന്ദ്രത്തെ പോലെ പത്ത് വർഷത്തെ ഇടവേളയിൽ പരിഷ്കരണം നടത്തുകയും വാർഷിക പണപ്പെരുപ്പത്തിനനുസരിച്ച് ക്രമീകരണങ്ങൾ വരുത്തുകയും ചെയ്യുന്നത് ജീവനക്കാരുടെ ക്ഷേമവും സംസ്ഥാനത്തിന്റെ ധനസുസ്ഥിരതയും തമ്മിൽ മെച്ചപ്പെട്ട സന്തുലനം ഉണ്ടാക്കുമോ എന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

English Summary:

According to reports, 31 % of the total revenue expected during the financial year has been allocated for salary payments. This covers the salaries of more than five lakh government and aided-sector employees, including teachers, healthcare workers and police personnel. Pension payments and interest on borrowed funds are the next largest expenditure items.

Follow Us