AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold Dissolving Liquid: പൊന്നുവില കൂടുമ്പോൾ അറിഞ്ഞിരിക്കണം കള്ളന്മാരുടെ ഈ ഹൈട്ടെക്ക് വഴി, സ്വർണം വെള്ളമാക്കുന്ന ലായനിയുണ്ട്

Aqua Regia, the liquid that dissolves gold: സാധാരണയായി ആസിഡുകളിലൊന്നും സ്വർണം ലയിക്കില്ല. എന്നാൽ രണ്ട് ആസിഡുകൾ നിശ്ചിത അനുപാതത്തിൽ ചേർത്താണ് ഈ പ്രത്യേക മിശ്രിതം നിർമ്മിക്കുന്നത്

Aswathy Balachandran
Aswathy Balachandran | Updated On: 07 Mar 2026 | 03:22 PM
സ്വർണവില റോക്കറ്റ് പോലെ കുതിക്കുകയാണ് ഇപ്പോൾ. ഈ സാഹചര്യത്തിൽ ആവശ്യകതയെ ചൂഷണം ചെയ്ത് കസ്റ്റംസ് കണ്ണുവെട്ടിച്ച് സ്വർണ്ണം കടത്താൻ കള്ളക്കടത്തുകാർ കണ്ടെത്തിയ പുതിയ മാർഗ്ഗമായ ‘ലിക്വിഡ് ഗോൾഡ്’ അല്ലെങ്കിൽ ദ്രാവക സ്വർണ്ണത്തെപ്പറ്റി കേട്ടിട്ടുണ്ടോ.

1 / 5
ചുരുക്കം ചില സിനിമകളിൽ നാം കണ്ടു പരിചയിച്ച മാർ​ഗമാണ് ഇത്. പിടിക്കപ്പെടാതിരിക്കാൻ സ്വർണ്ണത്തെ മറ്റ് രാസവസ്തുക്കളുമായി കലർത്തി ദ്രാവക രൂപത്തിലോ പേസ്റ്റ് രൂപത്തിലോ മാറ്റുന്ന രീതിയാണ് ഇത്. വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇത്തരം സംയുക്തങ്ങൾ കസ്റ്റംസ് പരിശോധനയിൽ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. ദ്രാവക സ്വർണ്ണത്തിൽ നിന്ന് ഏകദേശം 15% മാത്രമാണ് ശുദ്ധമായ സ്വർണ്ണം വീണ്ടെടുക്കാൻ കഴിയുന്നത്.

2 / 5
2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഇത്തരത്തിൽ ഇറക്കുമതി ചെയ്ത 1.11 ലക്ഷം കിലോ ദ്രാവക മിശ്രിതത്തിൽ നിന്ന് ഏകദേശം 16,778 കിലോ ശുദ്ധസ്വർണ്ണം വേർതിരിച്ചെടുത്തു. ഇതിലൂടെ സർക്കാരിന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ ഏകദേശം 906 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. സ്വർണ്ണക്കടത്തിന്റെ ഏറ്റവും വലിയ സ്രോതസ്സ് ഇന്നും ദുബായ് തന്നെയാണ്.

3 / 5
സാധാരണയായി ആസിഡുകളിലൊന്നും സ്വർണം ലയിക്കില്ല. എന്നാൽ രണ്ട് ആസിഡുകൾ നിശ്ചിത അനുപാതത്തിൽ ചേർത്താണ് ഈ പ്രത്യേക മിശ്രിതം നിർമ്മിക്കുന്നത്.  ഇത് പുതിയതായി നിർമ്മിക്കുമ്പോൾ നിറമില്ലാത്തതാണെങ്കിലും നിമിഷങ്ങൾക്കുള്ളിൽ മഞ്ഞയോ ഓറഞ്ചോ നിറമായി മാറുന്നു.

4 / 5
സ്വർണം, പ്ലാറ്റിനം തുടങ്ങിയ ഉൽകൃഷ്ട ലോഹങ്ങളെ ലയിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. സ്വർണം ശുദ്ധീകരിക്കുന്നതിനും ലബോറട്ടറികളിൽ ഗ്ലാസ് പാത്രങ്ങൾ വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്.

5 / 5
Follow Us