AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ പ്രതീകാത്മക പ്രതിഷേധമറിയിച്ചേക്കും; റിപ്പോർട്ടുകൾ ഇങ്ങനെ

Indian Players Symbolic Protest: പാകിസ്താനെതിരെ ഇന്ത്യൻ താരങ്ങൾ പ്രതീകാത്മക പ്രതിഷേധം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

abdul-basith
Abdul Basith | Published: 14 Sep 2025 17:13 PM
പാകിസ്താനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ പ്രതീകാത്മക പ്രതിഷേധമറിയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഫീൽഡിങ് പരിശീലകൻ റയാൻ ടെസ് ഡോഷറ്റെയുടെ അടക്കം പ്രതികരണങ്ങൾ ഇത് സൂചിപ്പിക്കുന്നുണ്ട്. ഇന്ന് രാത്രി എട്ട് മണിക്ക് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. (Image Courtesy - Social Media)

1 / 5
മത്സരത്തിന് മുന്നോടിയായ ഡോഷറ്റെ നടത്തിയ വാർത്താസമ്മേളനത്തിൽ പൊതുജന വികാരം താരങ്ങൾ മനസ്സിലാക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ പ്രതീകാത്മക പ്രതിഷേധമറിയിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

2 / 5
മത്സരത്തിന് ശേഷം പരസ്പരം നൽകുന്ന ഹസ്തദാനം ഒഴിവാക്കുക, കയ്യിൽ കറുത്ത ബാൻഡ് ധരിക്കുക തുടങ്ങി പല പ്രതിഷേധങ്ങൾക്കും സാധ്യതയുള്ളതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ഔദ്യോഗിക വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടില്ല.

3 / 5
പാകിസ്താനെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, പിന്മാറിയാൽ ഐസിസി നടപടിയെടുക്കുമെന്നാണ് ബിസിസിഐ പറയുന്നത്. പകരം പ്രതീകാത്മക പ്രതിഷേഷമെന്ന ആശയമാണ് നിലവിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.

4 / 5
ഏഷ്യാ കപ്പിൽ ഇന്ത്യയുടെ രണ്ടാം ഗ്രൂപ്പ് മത്സരമാണ് ഇന്ന് പാകിസ്താനെതിരെ നടക്കുക. രാത്രി എട്ട് മണിക്ക് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. യുഎഇക്കെതിരെ നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ 9 വിക്കറ്റിൻ്റെ ആധികാരിക വിജയം കുറിച്ചിരുന്നു.

5 / 5