AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kochi Airport Road Traffic Diversions: ആലുവ റൂട്ടിലെ ​ഗതാ​ഗത നിയന്ത്രണം; വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ്

Aluva -Kochi Airport Road Traffic Diversions: ഒക്ടോബർ 28 മുതൽ 10 ദിവസത്തേക്കാണ് ഈ റൂട്ടിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആലുവ മാർത്താണ്ഡവർമ്മ പാലത്തിലും ദേശം പാലത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർ അധിക യാത്രാസമയം കണക്കാക്കി യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നി സിയാൽ അറിയിച്ചു.

Kochi Airport Road Traffic Diversions: ആലുവ റൂട്ടിലെ ​ഗതാ​ഗത നിയന്ത്രണം; വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 26 Oct 2026 | 03:10 PM

കൊച്ചി: ദേശീയപാത 544-ൽ ഉൾപ്പെടുന്ന ആലുവ മാർത്താണ്ഡവർമ്മ പാലത്തിലും ദേശം പാലത്തിലും അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (CIAL) പോകുന്ന യാത്രക്കാർക്ക് മുന്നറിയിപ്പ്. ഒക്ടോബർ 28 മുതൽ 10 ദിവസത്തേക്കാണ് ഈ റൂട്ടിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആലുവ മാർത്താണ്ഡവർമ്മ പാലത്തിലും ദേശം പാലത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർ അധിക യാത്രാസമയം കണക്കാക്കി യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നി സിയാൽ അറിയിച്ചു.

അറ്റകുറ്റപ്പണികളുടെ ഭാഗമായി മാർത്താണ്ഡവർമ്മ പഴയ പാലം പൂർണ്ണമായും അടച്ചിടും. എറണാകുളം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദേശം പാലത്തിൽ ഒരു നിരയായി മാത്രമായിരിക്കും വാഹനങ്ങൾ കടത്തിവിടുക. ഇത് കനത്ത ഗതാഗതക്കുരുക്കിന് വഴിവെച്ചേക്കാം. ഗതാഗതക്കുരുക്കിൽ പെട്ട് വിമാനം മിസ്സ് ആകുന്ന സാഹചര്യം ഒഴിവാക്കാൻ എറണാകുളം ഭാഗത്ത് നിന്നും വരുന്നവർ നേരത്തെ ഇറങ്ങുകയോ ബദർ റൂട്ട് കണ്ടെത്തുകയോ വേണം.

ALSO READ: ഒക്ടോബർ 28 മുതൽ ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം; 12 ദിവസം കഠിനം

പാലങ്ങൾ അടയ്ക്കുന്നത് പ്രദേശത്ത് ഗതാഗതകുരുക്കിന് കാരണമാകാൻ സാധ്യതയുള്ളതിനാൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണത്തിന് പോലീസിനെ സഹായിക്കാൻ ദേശീയപാത അതോറിറ്റി ജീവനക്കാരെയും നിയോഗിച്ചേക്കും. കൂടാതെ, അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് വാഹനങ്ങൾ കേടായി കിടക്കുകയാണെങ്കിൽ ഉടൻ നീക്കം ചെയ്യാൻ ക്രെയിൻ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

26 മുതൽ അടയ്ക്കണമെന്നാണ് ദേശീയപാത അതോറിറ്റി പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പൊലീസിനു ഗതാഗത ക്രമീകരണങ്ങൾ തയാറാക്കുന്നതിനായി 2 ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു. മാർത്താണ്ഡവർമ പാലത്തിൽ സ്പാനുകൾക്കിടയിലെ എക്സ്പാൻഷൻ ജോയിന്റുകളിലാണ് പ്രധാനമായും അറ്റകുറ്റപ്പണി നടത്തുന്നത്.

യാത്രക്കാർക്കുള്ള ബദൽ പാതകൾ

സീപോർട്ട് – എയർപോർട്ട് റോഡ്: എറണാകുളം/ തൃപ്പൂണിത്തുറ/ കാക്കനാട് ഭാഗത്ത് നിന്ന് വരുന്നവർ കളമശ്ശേരി വഴിയല്ലാതെ സീപോർട്ട്-എയർപോർട്ട് റോഡ് വഴി നേരിട്ട് ചിറക്കകം- എയർപോർട്ട് പാത തിരഞ്ഞെടുക്കുക.

കാലടി – മാറ്റൂർ ബൈപാസ്: തൃശൂർ/ പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുന്നവർ കാലടി വഴി എയർപോർട്ടിലേക്ക് പ്രവേശിക്കുക.

മുൻകൂട്ടി യാത്ര തിരിക്കുക: വിമാനത്താവളത്തിൽ എത്തേണ്ട സമയത്തിന് കുറഞ്ഞത് 1 മണിക്കൂർ മുതൽ 1.5 മണിക്കൂർ വരെ മുൻപേ യാത്ര തിരിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു.

മുന്നറിയിപ്പുമായി ബന്ധപ്പെട്ട സിയാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

English Summary:

Aluva Marthandavarma Bridge and Desom Bridge are closing for ten days starting the 28th for urgent maintenance work. Check the CIAL travel advisory for passengers .

Follow Us