പറഞ്ഞപോലെ തന്നെ 10000mAh ബാറ്ററിയുണ്ട്! വിവോ Y600 ലോഞ്ച് ചെയ്തു
Vivo Y600 5G launched: ലോഞ്ചിന് മുമ്പ് വെളിപ്പെടുത്തിയതുപോലെ തന്നെ, 10,000mAh ബാറ്ററിയുമായാണ് ഈ ഫോൺ ചൈനയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 7 വർഷം വരെ ഈടുനിൽക്കുന്നതും അതിശൈത്യത്തിലും പ്രവർത്തിക്കാൻ കഴിയുന്നതുമായ" ബാറ്ററി ആണ് ഇതിലുള്ളത് എന്നാണ് വിവോ അവകാശപ്പെടുന്നത്. -35°C മുതൽ 50°C വരെയുള്ള താപനിലയിൽ പ്രവർത്തിക്കാൻ ഈ ബാറ്ററിക്ക് കഴിയും എന്നതാണ് ഒരു പ്രത്യേകത.
വിവോ തങ്ങളുടെ Y സീരീസിലേക്ക് പുതിയതായി Y600 (vivo Y600) എന്ന മോഡൽ ലോഞ്ച് ചെയ്തു. ലോഞ്ചിന് മുമ്പ് വെളിപ്പെടുത്തിയതുപോലെ തന്നെ, 10,000mAh ബാറ്ററിയുമായാണ് ഈ ഫോൺ ചൈനയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 7 വർഷം വരെ ഈടുനിൽക്കുന്നതും അതിശൈത്യത്തിലും പ്രവർത്തിക്കാൻ കഴിയുന്നതുമായ” ബാറ്ററി ആണ് ഇതിലുള്ളത് എന്നാണ് വിവോ അവകാശപ്പെടുന്നത്. -35°C മുതൽ 50°C വരെയുള്ള താപനിലയിൽ പ്രവർത്തിക്കാൻ ഈ ബാറ്ററിക്ക് കഴിയും എന്നതാണ് ഒരു പ്രത്യേകത. അതീവ ശൈത്യമോ ഉഷ്ണമോ ഉള്ള കാലാവസ്ഥകളിലും, യാത്രകളിലും, പുറം ജോലികൾക്കിടയിലും വിശ്വസനീയമായി ഫോൺ ഉപയോഗിക്കാൻ ഇത് സഹായിക്കുന്നു.
മികച്ച ബാറ്ററിക്ക് പുറമേ മികച്ച ഈടും ഈ വിവോ ഫോണിലുണ്ട്. IP68 റേറ്റിങ് (20 മണിക്കൂർ വരെ വെള്ളത്തിനടിയിൽ തുടർച്ചയായി കിടന്നാലും കേടുപാടുകൾ സംഭവിക്കില്ല), IP69 റേറ്റിങ് (ഉയർന്ന താപനിലയിലും ഉയർന്ന മർദ്ദത്തിലുമുള്ള ജലപ്രവാഹത്തെ ഇത് അതിജീവിക്കും) എന്നിവ ഇതിലുണ്ട്. 24 മണിക്കൂർ വരെ തുടർച്ചയായ മഴയെയും നനവിനെയും പ്രതിരോധിക്കാൻ ഇതിനാകും. കൂടാതെ സോപ്പ് വെള്ളം ഉൾപ്പെടെ, വ്യത്യസ്തങ്ങളായ 30 തരം ദ്രാവകങ്ങൾ വീണാലും ഇതിന് കേടുപാടുകൾ സംഭവിക്കില്ല.
Also Read: വൺപ്ലസ് 16 ന്റെ അതേ ഓറിയന്റൽ സ്‌ക്രീൻ, 9000mAh ബാറ്ററി; വൺപ്ലസ് എയ്സ് 7 സീരീസ് വരുന്നു
പ്രധാന ഫീച്ചറുകൾ
6.83 ഇഞ്ച് (1260×2800 പിക്സൽ) 1.5K AMOLED സ്‌ക്രീൻ; HDR10+, 120Hz വരെ റിഫ്രഷ് റേറ്റ്, 2000 nits വരെ HBM ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. 2.5GHz വേഗതയുള്ള ഒക്ടാ കോർ മീഡിയടെക് ഡൈമൻസിറ്റി 7300e 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
Mali-G610 GPU, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 -ൽ ആണ് പ്രവർത്തനം. ഇൻ ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ (Sony IMX852 സെൻസർ, f/1.8 അപ്പേർച്ചർ, ‘ഓറ ലൈറ്റ്’) അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഇതിലുണ്ട്. IP68+IP69 റേറ്റിംഗ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), 5G SA/NSA, ഡ്യുവൽ സിം (നാനോ + നാനോ), ഡ്യുവൽ 4G VoLTE, 44W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 10,000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വില
വിവോ Y600 6GB + 128GB: 1999 യുവാൻ (ഏകദേശം 28,495 രൂപ), 8GB + 128GB: 2099 യുവാൻ (ഏകദേശം 29,920 രൂപ), 6GB + 256GB: 2199 യുവാൻ (ഏകദേശം 31,345 രൂപ), 8GB + 256GB: 2499 യുവാൻ (ഏകദേശം 35,620 രൂപ).
English Summary
Vivo has launched a new model, the Y600, as part of its Y series. As previously revealed, the phone has been introduced in China featuring a 10,000mAh battery. The base variant, which comes with 6GB of RAM and 128GB of storage, is priced at 1,999 Yuan (approximately Rs. 28,495).