സ്ഥലം പ്രശ്നമല്ല, ബാൽക്കണിയിലും ഗാർഡൻ സെറ്റാക്കാം; ശ്രദ്ധിക്കേണ്ടവ... | Balcony Garden Ideas, How to Set Up a Beautiful Garden in Your Balcony Malayalam news - Malayalam Tv9

Gardening: സ്ഥലം പ്രശ്നമല്ല, ബാൽക്കണിയിലും ഗാർഡൻ സെറ്റാക്കാം; ശ്രദ്ധിക്കേണ്ടവ…

Published: 

11 Sep 2026 | 02:10 PM

How to Set Up a Beautiful Garden in Your Balcony: നിങ്ങളുടെ വീട്ടിലെയോ ഫ്ലാറ്റിലെയോ ബാൽക്കണയിൽ പോലും മനോഹരമായൊരു കൊച്ചു പച്ചത്തുരുത്ത് ഒരുക്കാൻ സാധിക്കുമെന്ന് അറിയാമോ? ബാൽക്കണിയിൽ ഗാർഡൻ ഒരുക്കുമ്പോൾ കേവലം ചെടികൾ വെച്ചുപിടിപ്പിക്കുന്നതിനപ്പുറം ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

1 / 5
ഗാർഡനിംഗ് തുടങ്ങാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും സ്ഥലമില്ലെന്ന കാരണത്താൽ മടിക്കുന്നവർ നിരവധിയാണ്. എന്നാൽ നിങ്ങളുടെ വീട്ടിലെയോ ഫ്ലാറ്റിലെയോ ബാൽക്കണയിൽ പോലും മനോഹരമായൊരു കൊച്ചു പച്ചത്തുരുത്ത് ഒരുക്കാൻ സാധിക്കുമെന്ന് അറിയാമോ? ബാൽക്കണിയിൽ ഗാർഡൻ ഒരുക്കുമ്പോൾ കേവലം ചെടികൾ വെച്ചുപിടിപ്പിക്കുന്നതിനപ്പുറം ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. (Image Credit source: Getty Images)

2 / 5
ബാൽക്കണിയിൽ ദിവസം എത്ര മണിക്കൂർ വെയിൽ കിട്ടുന്നുണ്ടെന്ന് ആദ്യം നിരീക്ഷിക്കുക. നല്ല വെയിൽ കിട്ടുന്ന ബാൽക്കണിയാണെങ്കിൽ ബോഗൺവില്ല , റോസ്, പച്ചക്കറികൾ, കറ്റാർവാഴ തുടങ്ങിയവ വളർത്താം. വെയിൽ കുറവും തണൽ കൂടുതലുമുള്ള ഇടമാണെങ്കിൽ ഇൻഡോർ പ്ലാന്റുകൾ, മണി പ്ലാന്റ്, ഫേണുകൾ), സ്നേക്ക് പ്ലാന്റ്, സക്കുലന്റുകൾ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.

3 / 5
ബാൽക്കണിയിൽ അമിത ഭാരം വരുന്നത് ഒഴിവാക്കാൻ കളിമൺ ചട്ടികൾക്ക് പകരം പ്ലാസ്റ്റിക്, ഫൈബർ, അല്ലെങ്കിൽ ലൈറ്റ്‌വെയ്റ്റ് പോട്ടുകൾ ഉപയോഗിക്കുക. ചെടിച്ചട്ടികൾ ബാൽക്കണി ഗ്രില്ലിന് വെളിയിലേക്ക് തൂക്കിയിടുമ്പോൾ കാറ്റത്തോ മറ്റ് അപകടങ്ങളിലോ താഴേക്ക് വീഴാത്ത വിധം ശക്തമായ സ്റ്റാന്റുകളോ ഗ്രിൽ ഹോൾഡറുകളോ ഉപയോഗിച്ച് ഉറപ്പിക്കുക.

4 / 5
സാധാരണ മണ്ണ് മാത്രം ഉപയോഗിച്ചാൽ ഭാരം കൂടുകയും വെള്ളം കെട്ടിനിൽക്കുകയും ചെയ്യും. അതിനാൽ ചകിരി, ചാണകപ്പൊടി/വളങ്ങൾ, കുറച്ച് മണ്ണ്, പെർലൈറ്റ് എന്നിവ കലർത്തിയ ഭാരം കുറഞ്ഞ പോട്ടിംഗ് മിക്സ് ഉപയോഗിക്കുക. ചട്ടികളുടെ അടിയിൽ ആവശ്യത്തിന് തുളകൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

5 / 5
ചെടി നനയ്ക്കുമ്പോൾ അഴുക്കുവെള്ളം താഴത്തെ നിലയിലെ അയൽക്കാരുടെ ബാൽക്കണിയിലേക്കോ സ്വന്തം തറയിലേക്കോ ഒഴുകാതിരിക്കാൻ ഓരോ ചട്ടിക്കും അടിയിൽ ഡ്രിപ്പ് ട്രേകൾ വെക്കുക.
തറയിൽ ഈർപ്പം കെട്ടിക്കിടന്ന് പൂപ്പലോ കറയോ പിടിക്കാതിരിക്കാൻ ചട്ടികൾ നേരിട്ട് തറയിൽ വെക്കാതെ ചെറു സ്റ്റാന്റുകളിൽ വെക്കുന്നത് നന്നായിരിക്കും.

ചെടി നനയ്ക്കുമ്പോൾ അഴുക്കുവെള്ളം താഴത്തെ നിലയിലെ അയൽക്കാരുടെ ബാൽക്കണിയിലേക്കോ സ്വന്തം തറയിലേക്കോ ഒഴുകാതിരിക്കാൻ ഓരോ ചട്ടിക്കും അടിയിൽ ഡ്രിപ്പ് ട്രേകൾ വെക്കുക. തറയിൽ ഈർപ്പം കെട്ടിക്കിടന്ന് പൂപ്പലോ കറയോ പിടിക്കാതിരിക്കാൻ ചട്ടികൾ നേരിട്ട് തറയിൽ വെക്കാതെ ചെറു സ്റ്റാന്റുകളിൽ വെക്കുന്നത് നന്നായിരിക്കും.

Loading...
Unable to load recommendations.
Follow Us
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്