AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shreyas Iyer: ശ്രേയസ് അയ്യര്‍ ഏകദിന ക്യാപ്റ്റനാകുമോ? ബിസിസിഐ പറയുന്നത്‌

Shreyas Iyer ODI Captaincy Rumours: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യറിനെ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ അതൃപ്തിയിലാണ്. ഇതിനിടെയാണ് താരത്തെ ഏകദിന ക്യാപ്റ്റനാക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്

jayadevan-am
Jayadevan AM | Published: 22 Aug 2025 14:51 PM
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യറിനെ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ അതൃപ്തിയിലാണ്. ഇതിനിടെയാണ് താരത്തെ ഏകദിന ക്യാപ്റ്റനാക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഈ അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ രംഗത്തെത്തി (Image Credits: PTI)

1 / 5
ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതൊരു വാര്‍ത്ത മാത്രമാണെന്നും ദേവജിത് സൈകിയ വ്യക്തമാക്കി. നേരത്തെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടി ട്വന്റി ടീമില്‍ ശ്രേയസിനെ ഉള്‍പ്പെടുത്താത്തതിനെതിരെ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു (Image Credits: PTI)

2 / 5
ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് അദ്ദേഹത്തിന്റെയോ തങ്ങളുടെയോ കുഴപ്പം കൊണ്ടല്ലെന്നായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ പ്രതികരണം. 15 പേരെ മാത്രമേ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താനാകൂവെന്നും, ശ്രേയസ് കാത്തിരിക്കണമെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു (Image Credits: PTI)

3 / 5
ഇതിന് പിന്നാലെ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശ്രേയസിനെ ഏകദിന ക്യാപ്റ്റനാക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു. നിലവില്‍ ടെസ്റ്റ്, ടി ട്വന്റി ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ ഏകദിനത്തില്‍ നിന്ന് വിരമിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട് (Image Credits: PTI)

4 / 5
2027ലെ ഏകദിന ലോകകപ്പ് വരെ ഇരുവരും തുടരാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് രോഹിതിന്റെ പിന്‍ഗാമിയായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആരെത്തുമെന്ന ചര്‍ച്ചകള്‍ മുറുകിയതും ശ്രേയസിന്റെ പേരുകള്‍ പ്രചരിച്ചതും (Image Credits: PTI)

5 / 5