ഒരു സാത്തുക്കുടി എടുക്കട്ടെ...; ബെത്‌ലഹേം കുടുംബ യൂണിറ്റിലെ വൈറൽ ജ്യൂസ് വീട്ടിലുണ്ടാക്കാലോ | Bethlehem Kudumba Unit's Viral sathukudi juice easy making recipe at your home Malayalam news - Malayalam Tv9

Sathukudi Juice: ഒരു സാത്തുക്കുടി എടുക്കട്ടെ…; ബെത്‌ലഹേം കുടുംബ യൂണിറ്റിലെ വൈറൽ ജ്യൂസ് വീട്ടിലുണ്ടാക്കാലോ

Published: 

05 Sep 2026 | 04:47 PM

Viral Sathukudi Juice Recipe: എന്താണ് ഈ വിചിത്രമായ പേരിന് പിന്നിലെ രഹസ്യം? സംഗതി വേറെയൊന്നുമല്ല, നമ്മൾ ദാഹമകറ്റാൻ സ്ഥിരമായി കുടിക്കുന്ന മൊസാമ്പി അഥവാ മധുരനാരങ്ങ തന്നെയാണ് ഈ സത്തുകുടി. തമിഴ് വാക്കുകളിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. തളർച്ചയും നിർജ്ജലീകരണവും മാറ്റാൻ ഏറ്റവും മികച്ച പ്രകൃതിദത്ത പാനീയമാണ് സാത്തുകുടി ജ്യൂസ് അഥവ നമ്മുടെ സ്വന്തം മൊസാമ്പി ജ്യൂസ്. ഇനി സാത്തുക്കുടിയെന്ന് കേട്ട് ആരും അത്ഭുതപെടേണ്ട നല്ല കിടിലൻ ടേസ്റ്റിൽ വൈറൽ ജ്യൂസ് വീട്ടിലുണ്ടാക്കാം.

1 / 5
ഗിരീഷ് എ ഡി സംവിധാനം ചെയ്ത നിവിൻ പോളി നായകനും മമിത ബൈജു നായികയുമായി എത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തീയേറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ചിത്രത്തിലെ 'സോൾമേറ്റ്‌സ് - ഒരു സത്തുകുടി പ്രണയം' എന്ന കൊച്ചു ഷോർട്ട് ഫിലിമിലൂടെ മലയാളികൾ വീണ്ടും ഏറ്റെടുത്ത ഒരു പേരാണ് സത്തുകുടി. തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ജനപ്രിയമായ ഈ പേര് കേൾക്കുമ്പോൾ പഴയ മോഹൻലാൽ-ഫാസിൽ ചിത്രമായ 'ചന്ദ്രലേഖ'യിലെ തമാശ രംഗങ്ങളും ചിലർക്കെങ്കിലും ഓർമ്മവന്നേക്കാം. (Image Credit Source: Getty Images)

2 / 5
എന്താണ് ഈ വിചിത്രമായ പേരിന് പിന്നിലെ രഹസ്യം? സംഗതി വേറെയൊന്നുമല്ല, നമ്മൾ ദാഹമകറ്റാൻ സ്ഥിരമായി കുടിക്കുന്ന മൊസാമ്പി അഥവാ മധുരനാരങ്ങ തന്നെയാണ് ഈ സത്തുകുടി. തമിഴ് വാക്കുകളിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. തളർച്ചയും നിർജ്ജലീകരണവും മാറ്റാൻ ഏറ്റവും മികച്ച പ്രകൃതിദത്ത പാനീയമാണ് സാത്തുകുടി ജ്യൂസ് അഥവ നമ്മുടെ സ്വന്തം മൊസാമ്പി ജ്യൂസ്. ഇനി സാത്തുക്കുടിയെന്ന് കേട്ട് ആരും അത്ഭുതപെടേണ്ട നല്ല കിടിലൻ ടേസ്റ്റിൽ വൈറൽ ജ്യൂസ് വീട്ടിലുണ്ടാക്കാം.

3 / 5
ആവശ്യമായ ചേരുവകൾ: സാത്തുക്കുടി അഥവ മൊസാമ്പി: 3-4 എണ്ണം, പഞ്ചസാര / തേൻ: ആവശ്യത്തിന്, ഐസ് ക്യൂബുകൾ: ആവശ്യത്തിന്, ചെറിയ ഒരു കഷ്ണം ഇഞ്ചി ചതച്ചത് ആവശ്യമെങ്കിൽ മാത്രം, ഉപ്പ്: ഒരു നുള്ള്, ചെറുനാരങ്ങ നീര്: അര ടീസ്പൂൺ എന്നിവയാണ് നല്ലൊരു കിടിലൻ രുചിയിൽ സാത്തുക്കുടി ജ്യൂസ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ. ഏത് ചൂട് സമയത്തും കുടിക്കാൻ പറ്റുന്ന ഇത് ആരോ​ഗ്യ ​ഗുണങ്ങളിലും മുൻ പന്തിയിലാണ്.

4 / 5
തയ്യാറാക്കുന്ന വിധം: സാത്തുക്കുടിയുടെ (മൊസാമ്പി) പുറത്തെ പച്ച അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള തൊലിയും ഉള്ളിലെ വെളുത്ത പാടയും അതിനുള്ളിലെ കുരുവും പൂർണ്ണമായി നീക്കം ചെയ്യുക. വെളുത്ത പാടയോ നാരുകളോ വിത്തോ അരഞ്ഞുപോയാലാണ് ജ്യൂസിന് കയ്പ്പ് വരുന്നത്. ബ്ലെൻഡറിലേക്ക് മൊസാമ്പി ആവശ്യത്തിന് പഞ്ചസാര (അല്ലെങ്കിൽ തേൻ), ഒരു നുള്ള് ഉപ്പ്, ചതച്ചുവച്ച ഇഞ്ചി, ഐസ് ക്യൂബുകൾ എന്നിവ ചേർക്കുക.

5 / 5
മിക്സി തുടർച്ചയായി അടിക്കാതെ 2-3 തവണ പൾസ് ചെയ്ത് മാത്രം അടിച്ചെടുക്കുക. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് ജ്യൂസ് അരിച്ചെടുക്കുക. അവസാന തുള്ളി വരെ സ്പൂൺ കൊണ്ട് അമർത്തി നീര് മാത്രമായി മാറ്റുക. നല്ലൊരു ​ഗ്ലാസിലേക്ക് കുറച്ച് ഐസ് ക്യൂബുകൾ ഇട്ട് അതിലേക്ക് ഫ്രഷ് സാത്തുക്കുടി ജ്യൂസ് ഒഴിച്ച് മുകളിൽ അല്പം ചെറുനാരങ്ങ നീര് കൂടി ഒഴിച്ച് (വേണമെങ്കിൽ) തണുപ്പോടെ കുടിച്ചു നോക്കൂ. ഉന്മേഷവും ആരോ​ഗ്യവും വീണ്ടെടുത്തത് പോലെ നിങ്ങൾക്ക് തോന്നും.

Loading...
Unable to load recommendations.
Follow Us
വേ പ്രോട്ടീൻ ഐസൊലേറ്റോ കോൺസെൻട്രേറ്റോ മികച്ചത്?
ബിഗ് ബോസ് മലയാളത്തിൽ ഇത്തവണ ഗേ കപ്പിൾ? കൂടെ ഇവരെല്ലാം
വെറുതെ കളയല്ലേ! പപ്പായ വിത്തിൽ മുഴുവൻ ഗുണങ്ങളാ...
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി