ഓട്ടിസം സെന്റർ പദ്ധതിക്ക് ബിടിഎസ് താരത്തിന്റെ ധനസഹായം; 30 കോടി നൽകി ഷുഗ | BTS Suga donate 5 billion won or thirty crore rupees for autism centre project Malayalam news - Malayalam Tv9

BTS Suga: ഓട്ടിസം സെന്റർ പദ്ധതിക്ക് ബിടിഎസ് താരത്തിന്റെ ധനസഹായം; 30 കോടി നൽകി ഷുഗ

Updated On: 

23 Jun 2025 15:40 PM

BTS Suga: സൈനിക സേവനം പൂർത്തിയാക്കിയ മറ്റ് അം​ഗങ്ങളെ പോലെ ലൈവോ പ്രസ് മീറ്റോ ഷു​ഗ നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഓട്ടിസം സെന്റർ പദ്ധതിക്ക് ഷുഗ ധനസഹായം നൽകിയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്

1 / 5ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് ബിടിഎസിലെ റാപ്പറും പ്രൊഡ്യൂസറുമാണ് ഷു​ഗ. രണ്ട് വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി ജൂൺ 21നാണ് ഷു​ഗ തിരിച്ചെത്തിയത്.

ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് ബിടിഎസിലെ റാപ്പറും പ്രൊഡ്യൂസറുമാണ് ഷു​ഗ. രണ്ട് വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി ജൂൺ 21നാണ് ഷു​ഗ തിരിച്ചെത്തിയത്.

2 / 5

സൈനിക സേവനം പൂർത്തിയാക്കിയ മറ്റ് അം​ഗങ്ങളെ പോലെ ലൈവോ പ്രസ് മീറ്റോ ഷു​ഗ നടത്തിയിരുന്നില്ല. ഇത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഷു​ഗയുടെ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.

3 / 5

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) ഉള്ള വ്യക്തികളുടെ പരിചരണം ലക്ഷ്യമിട്ടുള്ള ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഷു​ഗ, സെവറൻസ് ഹോസ്പിറ്റലുമായി കൈകോർത്തിരിക്കുകയാണ്.

4 / 5

സിയോളിലെ സിയോഡാമുൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഓഡിസം സെന്ററിനായി 5 ബില്യൺ വോൺ, ഏകദേശം 30 കോടി രൂപയാണ് ഷു​ഗ ധനസഹായം നൽകിയത്. ഒരു കെ-പോപ്പ് ആർട്ടിസ്റ്റ് ഒരു മെഡിക്കൽ സ്ഥാപനത്തിന് നൽകിയ ഏറ്റവും വലിയ വ്യക്തിഗത സംഭാവനയാണ്.

5 / 5

താരത്തിന്റെ പ്രവൃത്തി ആർമിക്ക് ഏറെ സന്തോഷം നൽകിയിരിക്കുകയാണ്. എല്ലാ അംഗങ്ങളെയും ഒരുമിച്ച് വേദിയിൽ കാണാനുള്ള കാത്തിരിപ്പാണ് ആരാധകർ. താരങ്ങൾ എല്ലാം മടങ്ങിയെത്തിയെങ്കിലും ബിടിഎസിന്റെ ഒത്തുചേരൽ അടുത്ത വർഷം മാർച്ചിൽ മാത്രമേ സംഭവിക്കൂ എന്നാണ് റിപ്പോർട്ട്. ‌

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ