സമയമില്ലെന്ന പരാതി ഇനി വേണ്ട; ശരീരഭാരം കുറയ്ക്കാൻ ദിവസവും കുറച്ചു സമയം ഈ വ്യായാമം ചെയ്യാം | Burn Calories Faster: Everything You Need to Know About the 60:120 Cardio Routine Malayalam news - Malayalam Tv9

സമയമില്ലെന്ന പരാതി ഇനി വേണ്ട; ശരീരഭാരം കുറയ്ക്കാൻ ദിവസവും കുറച്ചു സമയം ഈ വ്യായാമം ചെയ്യാം

Published: 

25 Sep 2026 | 02:58 PM

How the 60:120 Interval Method Can Transform Your Fitness: ഒരേ വേഗതയിൽ മണിക്കൂറുകളോളം ഓടുന്നതിന് പകരം കുറഞ്ഞ സമയം കൊണ്ട് മികച്ച ഫലം തരുന്ന കാർഡിയോ വ്യായാമങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയൊരു രീതിയാണ് 60:120 കാർഡിയോ മെത്തേഡ്. 60 സെക്കൻഡ് വേഗത്തിൽ വ്യായാമം ചെയ്ത ശേഷം 120 സെക്കൻഡ് സാവധാനം വ്യായാമം ചെയ്യുന്നതാണ് ഈ രീതി. കുറഞ്ഞ സമയം കൊണ്ട് ശരീരത്തിൻ്റെ സ്റ്റാമിന കൂട്ടാൻ ഇത് സഹായിക്കും.

1 / 5
സൈക്ലിങ്, നീന്തൽ തുടങ്ങി ഏത് കാർഡിയോ വ്യായാമത്തിലും ഈ പുതിയ രീതി പരീക്ഷിക്കാവുന്നതാണ്. വേഗത്തിൽ വ്യായാമം ചെയ്യുന്ന 60 സെക്കൻഡ് ശരീരത്തിന് നല്ല രീതിയിൽ ആയാസം നൽകണം എന്നതാണ് ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഉദാഹരണത്തിന്, തുടക്കക്കാർക്ക് ഈ 60 സെക്കൻഡ് വേഗത്തിൽ നടക്കാം. ഫിറ്റ്നസ് ഉള്ളവർക്ക് ഇതിന് പകരം വേഗത്തിൽ ഓടാവുന്നതാണ്.((Image Credit source: Unsplash))

2 / 5
വ്യായാമത്തിൻ്റെ വേഗത കുറയ്ക്കുന്ന രണ്ട് മിനിറ്റിൽ ഹൃദയത്തിനും പേശികൾക്കും വിശ്രമിക്കാൻ സമയം ലഭിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും. കൂടാതെ സ്ഥിരമായി ഈ രീതി പിന്തുടരുന്നത് പടികൾ കയറുമ്പോഴും ദീർഘദൂരം നടക്കുമ്പോഴുമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

3 / 5
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച വ്യായാമ രീതിയാണ്. എന്നാൽ വ്യായാമം മാത്രം ചെയ്താൽ വയറിലെയും തുടയിലെയും കൊഴുപ്പ് പൂർണ്ണമായി കുറയില്ല. വ്യായാമത്തോടൊപ്പം മികച്ച ഡയറ്റും പിന്തുടർന്നാൽ മാത്രമേ ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ സാധിക്കു. സ്ഥിരമായി ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നവർക്കും ഈ പുതിയ രീതി പരീക്ഷിക്കാവുന്നതാണ്.

4 / 5
തുടക്കക്കാർ ആദ്യ ദിവസം തന്നെ ഈ രീതിയിൽ അമിതമായി വ്യായാമം ചെയ്യുന്നത് ഒഴിവാക്കണം. തുടക്കത്തിൽ ആദ്യത്തെ രണ്ട് മിനിറ്റ് സാധാരണ ഗതിയിൽ നടക്കാം, അടുത്ത ഒരു മിനിറ്റ് നടത്തം വേഗത്തിലാക്കാം. ഈ രീതി 15 മുതൽ 20 മിനിറ്റ് വരെ ദിവസവും ആവർത്തിക്കാവുന്നതാണ്. പിന്നീട് ശരീരത്തിന് വേഗത കൈവരുമ്പോൾ ഓട്ടത്തിലേക്ക് കടക്കാം.

5 / 5
എല്ലാ ദിവസവും ഈ വ്യായാമം മാത്രം ചെയ്യുന്നത് പൂർണ്ണമായ ഫലം നൽകില്ല. അതിനാൽ ആഴ്ചയിൽ ചില ദിവസങ്ങളിൽ ഈ രീതിയും മറ്റ് ചില ദിവസങ്ങളിൽ സ്ട്രെങ്ത് ട്രെയിനിംഗും ചെയ്യുന്നത് ശരീരത്തിന് കൂടുതൽ ഗുണം ചെയ്യും. ഹൃദ്രോഗം, രക്തസമ്മർദ്ദം, സന്ധി വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദ്ദേശം സ്വീകരിച്ച ശേഷം മാത്രമേ ഇത്തരം കഠിനമായ വ്യായാമങ്ങൾ ചെയ്യാവൂ.

Loading...
Unable to load recommendations.
Follow Us
ദുബായിലെ പുതിയ വാടക നിയമം പ്രവാസികൾക്ക് ലോട്ടറി
പാറ്റയും ഉറുമ്പും പമ്പകടക്കും! അടുക്കള വൃത്തിയായി സൂക്ഷിക്കാൻ
തനിയെ നിറം മാറും! ടിവിഎസ് ജുപ്പിറ്റർ സ്പെക്ട്രൽ എഡിഷൻ
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം