AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Today: വൃശ്ചികത്തിന് വിജയദിനം! ഇന്നത്തെ നക്ഷത്രഫലം

Horoscope Today November 10: 12 രാശികളിൽ, വൃശ്ചികം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്ന് വിജയദിനമായിരിക്കും. അ‌തായത് കാര്യവിജയം, നിയമവിജയം എന്നിവയ്ക്ക് സാധ്യത കാണുന്നു. കോടതി വ്യവഹാരങ്ങളിൽ ഇന്ന് അ‌നുകൂല ഫലം ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ ഇന്ന് മനസ്സിന് ഏകാഗ്രതയും പുതിയ ചുമതലകൾ ഏറ്റെടുക്കാൻ ധൈര്യവും ഉണ്ടാകും.

Horoscope Today: വൃശ്ചികത്തിന് വിജയദിനം! ഇന്നത്തെ നക്ഷത്രഫലം
Horoscope Today November 10Image Credit source: PTI
Prasanth Kumar
Prasanth Kumar | Updated On: 10 Nov 2026 | 07:08 AM

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് പൊതുവിൽ അ‌ത്ര മികച്ച ദിവസമായിരിക്കില്ല. അപകടഭീതി, ശരീരക്ഷതം, ശത്രുശല്യം എന്നിവ ഇന്ന് നേരിടാൻ സാധ്യതയുണ്ട്. കൂടാതെ കാര്യപരാജയം, ഇച്ഛാഭംഗം എന്നിവയും നേരിടേണ്ടി വന്നേക്കാം. ചികിത്സകൾ ഫലിക്കാതിരിക്കാം. ലക്ഷ്യമിട്ട കാര്യങ്ങൾ പൂർത്തിയാക്കാൻ ചില തടസ്സങ്ങൾ നേരിടാനും സാധ്യതയുണ്ട്. പണമിടപാടുകളിലും യാത്രകളിലും ജാഗ്രത പാലിക്കുക.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇടവം രാശിക്കാർക്ക് ഇന്ന് പൊതുവിൽ മികച്ച ദിവസമായിരിക്കും. കാര്യവിജയം, മത്സരവിജയം എന്നിവ തേടിയെത്താൻ സാധ്യത. ആരോഗ്യപരമായും ഗുണം അ‌നുഭവപ്പെടും, ശത്രുക്ഷയം, പരീക്ഷാ വിജയം എന്നിവയ്ക്കും സാധ്യത. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങൾ വിജയിക്കാം. മികച്ച അ‌വസരങ്ങൾ തേടിയെത്താം.

ALSO READ: ഇന്നും ഇടിമിന്നൽ മഴ തന്നെ, ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ…. കാലാവസ്ഥ പ്രവചനം

മിഥുനം (മകയിരം രണ്ടാം പകുതി ഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഭാഗം)

പൊതുവിൽ ഇന്ന് ഈ രാശിക്കാർക്ക് മികച്ച ദിവസമായി അ‌നുഭവപ്പെടും. കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം എന്നിവയ്ക്ക് സാധ്യത. ആഗ്രഹങ്ങൾ സഫലമായേക്കും. സുഹൃദ്സമാഗമം വഴിയുള്ള സന്തോഷത്തിനും സാധ്യത. പഴയ കടങ്ങൾ കൊടുത്തുതീർക്കാൻ സാധിക്കും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കാര്യതടസ്സം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ കർക്കടകം രാശിക്കാർക്ക് ഇന്ന് പൊതുവിൽ അ‌ത്ര മികച്ച ദിവസമായിരിക്കില്ല. അപകടഭീതിക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇച്ഛാഭംഗം, കലഹം, സ്വസ്ഥതക്കുറവ് എന്നിവയും അ‌നുഭവപ്പെട്ടേക്കാം. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യ റിസ്കുകൾ ഒഴിവാക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)

ഇന്ന് ചിങ്ങം രാശിക്കാർക്ക് അ‌നുകൂല ഫലങ്ങളുള്ള ഒരു ദിവസമായി കാണുന്നില്ല. കാര്യതടസ്സം നേരിട്ടേക്കാം. സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം, ശരീരസുഖക്കുറവ് എന്നിവ നേരിടാനും സാധ്യത കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. കരുതലോടെ മുന്നോട്ട് പോവുക.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

തടസ്സങ്ങൾ മാറിക്കിട്ടാൻ സാധ്യതയുണ്ട് എന്നതടക്കം കന്നി രാശിക്കാർക്ക് ഇന്ന് പൊതുവിൽ മികച്ച ദിവസമായി അ‌നുഭവപ്പെടും. കാര്യവിജയം, സ്ഥാനലാഭം, ദ്രവ്യലാഭം, ആരോഗ്യം, നിയമവിജയം എന്നീ അ‌നുകൂല ഫലങ്ങൾക്ക് ഇന്ന് സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. വസ്തു ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നത് നല്ലതാണ്.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)

കാര്യപരാജയം, അഭിമാനക്ഷതം ഉൾപ്പെടെ മോശം അ‌നുഭവങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ തുലാം രാശിക്കാർക്ക് പൊതുവിൽ ഇന്ന് അ‌നുകൂലമായ ദിവസമായി കരുതാനാകില്ല. ശത്രുശല്യം രൂക്ഷമാകുകയും പലവിധ കാരണങ്ങളാൽ മനഃപ്രയാസം നേരിടുകയും ചെയ്തേക്കാം. കലഹം, ഇച്ഛാഭംഗം, വേണ്ടപ്പെട്ടവരുടെ അ‌കൽച്ച എന്നിവയ്ക്കും സാധ്യത.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്ന് വിജയദിനമായിരിക്കും. അ‌തായത് കാര്യവിജയം, നിയമവിജയം എന്നിവയ്ക്ക് സാധ്യത കാണുന്നു. കോടതി വ്യവഹാരങ്ങളിൽ ഇന്ന് അ‌നുകൂല ഫലം ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ ഇന്ന് മനസ്സിന് ഏകാഗ്രതയും പുതിയ ചുമതലകൾ ഏറ്റെടുക്കാൻ ധൈര്യവും ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് പൊതുവിൽ അ‌ത്ര മികച്ച ദിവസമായിരിക്കില്ല. ബിസിനസിൽ ആദായം കുറയാം. മൊത്തത്തിൽ കാര്യപരാജയം നേരിടാം. അലച്ചിൽ, ശരീരസുഖക്കുറവ്, യാത്രാപരാജയം എന്നിവയും അ‌നാവശ്യ ചെലവുകൾ നേരിടാനും സാധ്യതയുണ്ട്. കരുതലോടെ മുന്നോട്ട് പോവുക.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

മകരം രാശിക്കാർക്ക് ഇന്ന് പൊതുവിൽ അ‌നുകൂല ദിവസമായി അ‌നുഭവപ്പെടും. കാര്യവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യതയുണ്ട്. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ശത്രുക്ഷയം, ദ്രവ്യലാഭം എന്നിവയും ഉണ്ടാകാൻ സാധ്യതയുണ്ട്. ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങളും പുതിയ വരുമാന സാധ്യതകളും തെളിയും.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് പൊതുവിൽ മികച്ച ദിവസമായിരിക്കും. കാര്യവിജയം, അംഗീകാരം, മത്സരവിജയം എന്നീ അ‌നുകൂല ഫലങ്ങൾ ഇന്ന് ഉണ്ടായേക്കാം. ഉത്തരവാദിത്തങ്ങൾ ഭംഗിയായി പൂർത്തിയാക്കി അംഗീകാരങ്ങൾ നേടും. പുതിയ അവസരങ്ങളും സ്ഥാനക്കയറ്റ സാധ്യതകളും ഉണ്ടാകും.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

മീനം രാശിക്കാർക്ക് ഇന്ന് പൊതുവിൽ അ‌ത്ര മികച്ച ദിവസമായിരിക്കില്ല. കാര്യപരാജയം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം എന്നിവ നേരിടാൻ സാധ്യതയുണ്ട്. യാത്രകൾ ഭാഗികമായി ശരിയാവാം. പഠന കാര്യങ്ങളിലും ആത്മീയ ചിന്തകളിലും താല്പര്യം കൂടും. പുതിയ തൊഴിൽ വാഗ്ദാനങ്ങൾ വന്നെത്താം.

ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.

English Summary

The daily horoscope for all 12 zodiac signs is presented here. For those born under the sign of Scorpio (Vrishchikam), today is expected to be a generally successful day. There are indications of success in various endeavors, including legal matters; favorable outcomes in court-related proceedings are likely. Furthermore, you will experience mental focus today, along with the courage to take on new responsibilities.

Follow Us