Chanakya Niti: നല്ലവരായിരിക്കുന്നത് ഒരു ദൗർബല്യമാണോ? ഈ മുന്നറിയിപ്പ് നിങ്ങൾ അറിഞ്ഞിരിക്കണം!
Chanakya Niti Tips to Avoid Being Exploited: ഒരാൾ നല്ലവനാകുന്നതും സത്യസന്ധത പുലർത്തുന്നതും ലളിതമായി ജീവിക്കുന്നതും നല്ല കാര്യമാണ്. എന്നാൽ, ആവശ്യത്തിലധികം പാവത്തനം കാണിക്കുന്നത് ബലഹീനതയായി മാറുമെന്ന് ചാണക്യൻ മുന്നറിയിപ്പ് നൽകുന്നു. അതിരുകടന്ന ലാളിത്യം നിങ്ങളുടെ ജീവിതത്തിൽ വരുത്തിവെക്കുന്ന പ്രധാന പ്രശ്നങ്ങളും അതിനെ മറികടക്കാൻ ചാണക്യൻ നൽകുന്ന ഉപദേശങ്ങളും ഇതാ..

എല്ലാ കാര്യത്തിനും സമ്മതം മൂളുന്നവരോടോ 'നോ' എന്ന് പറയാൻ മടിക്കുന്നവരോടോ മറ്റുള്ളവർക്ക് ബഹുമാനം തോന്നില്ല. പകരം, അതിനെ ഒരു ബലഹീനതയായി കണ്ട് സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കും. മറ്റുള്ളവരുടെ ജോലികൾ നിങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കപ്പെടുകയും ഇത് നിങ്ങളിൽ അനാവശ്യ മാനസിക സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യും. (Image Credit source: Getty Images)

സ്വന്തം അഭിപ്രായങ്ങൾ വ്യക്തമായും ദൃഢമായും തുറന്നുപറയാൻ മടിക്കുന്നവരെ ആളുകൾ ആത്മവിശ്വാസമില്ലാത്തവരായി മുദ്രകുത്തും. നിങ്ങളുടെ വാക്കുകളെ കൃത്യമായി പരിഗണിക്കാതിരിക്കാനും നിങ്ങളെ അവഗണിക്കാനും ഇത് കാരണമാകുന്നു.

അമിതമായി എല്ലാവരെയും വിശ്വസിക്കുന്ന സ്വഭാവം നല്ലവരെയും ചതിക്കാൻ നടക്കുന്നവരെയും തിരിച്ചറിയാനുള്ള ശേഷി ഇല്ലാതാക്കുന്നു. നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നവർ ആരാണെന്നും സ്വാർത്ഥ താല്പര്യക്കാർ ആരാണെന്നും മനസ്സിലാക്കാതെ തെറ്റായ സൗഹൃദങ്ങളിൽ പെടാനും വലിയ വഞ്ചനകൾ നേരിടാനും ഇത് വഴിവെക്കും.

എല്ലാ സാഹചര്യങ്ങളിലും നിശബ്ദരായിരിക്കുന്നത് ശരിയല്ല. സ്വന്തം അവകാശങ്ങൾക്കായി സംസാരിക്കാനും കാര്യങ്ങൾ വ്യക്തമായി തുറന്നുപറയാനും പഠിക്കേണ്ടതുണ്ട്. 'നോ' എന്ന് പറയാൻ മടിക്കുന്നത് കാരണം അർഹതപ്പെട്ട പല വലിയ അവസരങ്ങളും കൈവിട്ടുപോവുകയും മറ്റുള്ളവർ നിങ്ങളെ മറികടന്നു മുന്നേറുകയും ചെയ്യും.

മറ്റുള്ളവർ നിരന്തരം നിങ്ങളെ ചൂഷണം ചെയ്യുമ്പോൾ സ്വന്തം തീരുമാനങ്ങളിൽ സംശയം തോന്നിത്തുടങ്ങും. ഇത് വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ആത്മവിശ്വാസം തകർക്കപ്പെടാൻ ഇടയാക്കും. (നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)