AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കണ്ണൂര്‍ ലോകേഷ് രാഹുല്‍ എന്നാ സുമ്മാവാ! അവാര്‍ഡ് ലഭിച്ച ഫോണ്‍ കൊടുത്തത് ഒഫീഷ്യലിന്‌

KL Rahul Gifting Award Smartphone to Official Wins Internet ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ തനിക്ക് ലഭിച്ച ഗെയിം ചേഞ്ചര്‍ അവാര്‍ഡ് കെഎല്‍ രാഹുല്‍ ഒഫീഷ്യലിന് നല്‍കി. ഒരു സ്മാര്‍ട്ട് ഫോണായിരുന്നു സമ്മാനം. രാഹുല്‍ തനിക്ക് നല്‍കിയ സര്‍പ്രൈസ് സമ്മാനം കണ്ട് ഒഫീഷ്യല്‍ അമ്പരന്നു. അദ്ദേഹം തനിക്ക് ഫോണ്‍ നല്‍കിയെന്ന് വനിതാ ഒഫീഷ്യല്‍ പ്രതികരിച്ചു.

Jayadevan AM
Jayadevan AM | Published: 08 Nov 2026 | 05:10 PM
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷം ഗെയിം ചേഞ്ചര്‍ അവാര്‍ഡ് ലഭിച്ചത് കെഎല്‍ രാഹുലിനായിരുന്നു. ഒരു സ്മാര്‍ട്ട്‌ഫോണാണ് താരത്തിന് സമ്മാനമായി ലഭിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച സമ്മാനം രാഹുല്‍ മറ്റൊരാള്‍ക്ക് നല്‍കി. ഒരു ഒഫീഷ്യലിനാണ് രാഹുല്‍ ആ ഫോണ്‍ നല്‍കിയത് (Image Credit Source: PTI).

1 / 5
രാഹുല്‍ തനിക്ക് നല്‍കിയ സര്‍പ്രൈസ് സമ്മാനം കണ്ട് ഒഫീഷ്യല്‍ അമ്പരന്നു. അദ്ദേഹം തനിക്ക് ഫോണ്‍ നല്‍കിയെന്ന് വനിതാ ഒഫീഷ്യല്‍ പ്രതികരിച്ചു. താന്‍ പെട്ടെന്ന് അമ്പരന്നു. താനിത് പ്രതീക്ഷിച്ചില്ല. അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ഒഫീഷ്യല്‍ പറഞ്ഞു.

2 / 5
വനിതാ ഒഫീഷ്യലിന്റെ പ്രതികരണം ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്. 'ബിഗ് പ്ലെയര്‍, ബിഗര്‍ ഹാര്‍ട്ട്' എന്ന ക്യാപ്ഷനോടെയാണ് ബിസിസിഐ വീഡിയോ പങ്കുവെച്ചത്. രാഹുലിന്റെ ഈ പ്രവൃത്തി കൈയടി നേടുകയാണ്. താരത്തിന്റെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത്.

3 / 5
രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പിച്ചിരുന്നു. മഴ മൂലം കളി തടസപ്പെട്ടതിനാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 41 ഓവറില്‍ 134 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയുടെ വിജയത്തില്‍ രാഹുലിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

4 / 5
മത്സരം തടസപ്പെടുമ്പോള്‍ ഇന്ത്യ 26 ഓവറില്‍ ഏഴു വിക്കറ്റിന് 113 എന്ന നിലയിലായിരുന്നു. ഈ സമയം ഇന്ത്യയ്ക്ക് 110 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. രാഹുല്‍ 38 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ട് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു പ്രകടനം.

5 / 5
Follow Us