പൂനമല്ലി മുതൽ വടപളനി വരെ മെട്രോ; സർവീസ് സമയം അറിയാം | Chennai Metro Poonamallee to Vadapalani Route Opens With 11 Stations and Train Timings Malayalam news - Malayalam Tv9

Chennai Metro: പൂനമല്ലി മുതൽ വടപളനി വരെ മെട്രോ; സർവീസ് സമയം അറിയാം

Published: 

12 Oct 2026 | 09:25 AM

Poonamallee to Vadapalani Metro Route Opens Check Stations and Timings: ഉദ്ഘാടനദിവസമായ ഒക്ടോബര്‍ 11ന് വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തിയത്. ഒക്ടോബര്‍ 12 മുതല്‍ സാധാരണ സര്‍വീസുകള്‍ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് രാത്രി ഒമ്പത് മണി വരെ തുടരും. പൂനമല്ലി ബൈപാസ്, വടപളനി എന്നീ രണ്ട് ടെര്‍മിനല്‍ സ്റ്റേഷനുകളില്‍നിന്നും അവസാന ട്രെയിന്‍ രാത്രി ഒമ്പത് മണിക്ക് പുറപ്പെടും.

1 / 5
ചെന്നൈയിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തിലെ പുതിയ പാത പ്രവര്‍ത്തനം ആരംഭിച്ചു. പൂനമല്ലി ബൈപാസിനെയും വടപളനിയെയും ബന്ധിപ്പിക്കുന്ന ഏകദേശം 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 11ന് ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യും ചടങ്ങില്‍ പങ്കെടുത്തു. ഏകദേശം 4,900 കോടി രൂപ ചെലവിലാണ് പുതിയ പാത വികസിപ്പിച്ചിരിക്കുന്നത്. നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളില്‍നിന്ന് നഗരമധ്യത്തിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ മെട്രോ സര്‍വീസിന് കഴിയുമെന്നാണ് പ്രതീക്ഷ. (Image Credit Source: PTI and Getty Images)

2 / 5
ഉദ്ഘാടനദിവസമായ ഒക്ടോബര്‍ 11ന് വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തിയത്. ഒക്ടോബര്‍ 12 മുതല്‍ സാധാരണ സര്‍വീസുകള്‍ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് രാത്രി ഒമ്പത് മണി വരെ തുടരും. പൂനമല്ലി ബൈപാസ്, വടപളനി എന്നീ രണ്ട് ടെര്‍മിനല്‍ സ്റ്റേഷനുകളില്‍നിന്നും അവസാന ട്രെയിന്‍ രാത്രി ഒമ്പത് മണിക്ക് പുറപ്പെടും.

3 / 5
തിങ്കള്‍ മുതല്‍ ശനി വരെ തിരക്കേറിയ സമയങ്ങളില്‍ പത്ത് മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. രാവിലെ എട്ട് മുതല്‍ 11 വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി എട്ട് വരെയുമാണ് തിരക്കേറിയ സമയമായി കണക്കാക്കുന്നത്. മറ്റ് സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളയിലായിരിക്കും സര്‍വീസ്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ദിവസം മുഴുവന്‍ 15 മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ ഓടുക.

4 / 5
പൂനമല്ലി ബൈപാസ്, പൂനമല്ലി ബസ് ടെര്‍മിനസ്, പൂനമല്ലി ഗവണ്‍മെന്റ് ആശുപത്രി, കുമണഞ്ചാവടി, കരയഞ്ചാവടി, കട്ടുപ്പാക്കം, അയ്യപ്പന്‍തങ്ങള്‍, തെള്ളിയകരം, പോരൂര്‍ ബൈപാസ്, പോരൂര്‍ ജങ്ഷന്‍, വടപളനി എന്നിവയാണവ. വടപളനി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ മാറിക്കയറി എഗ്മോര്‍, ചെന്നൈ സെന്‍ട്രല്‍, അലന്തൂര്‍, വിമാനത്താവളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാം.

5 / 5
ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ നാലാം ഇടനാഴിയുടെ ഭാഗമാണ് പൂനമല്ലി-വടപളനി പാത. ഏകദേശം 3.7 കിലോമീറ്റര്‍ നീളമുള്ള ഡബിള്‍ ഡക്കര്‍ ഘടനയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്ന്. ഒരേ ഭാഗത്ത് മെട്രോ പാതകള്‍ക്ക് പുറമെ ഉയര്‍ന്ന റോഡ് സംവിധാനവും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് നിര്‍മാണം. ഡ്രൈവര്‍ ഇല്ലാതെ ട്രെയിനുകള്‍ ഓടിക്കാന്‍ സഹായിക്കുന്ന ആധുനിക സിഗ്‌നലിങ് സംവിധാനങ്ങളും പദ്ധതിയിലുണ്ട്. എന്നാല്‍ തുടക്കത്തില്‍ ട്രെയിനുകളില്‍ ജീവനക്കാരുടെ മേല്‍നോട്ടത്തോടെയായിരിക്കും സര്‍വീസ് നടത്തുക. ആവശ്യമായ പരിശോധനകളും സുരക്ഷാ അംഗീകാരങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ഡ്രൈവറില്ലാ സര്‍വീസിലേക്ക് മാറാനാണ് ലക്ഷ്യമിടുന്നത്.

Loading...
Unable to load recommendations.
Follow Us
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ