AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ignis EV: ഇ​ഗ്നിസ് തിരികെയെത്തുന്നു! ഇലക്ട്രിക് മോഡലായി

Suzuki Ignis Electric Car: പ്രൊഡക്ഷൻ അവസാനിപ്പിച്ചിട്ടും ഇന്നും ഏറെ ഡിമാൻഡുള്ള സുസുക്കിയുടെ ഹാച്ച്ബാക്ക് മോഡലാണ് ഇ​ഗ്നിസ്. ഡ്രൈവേഴ്സ് കാർ എന്ന വിശഷണമുള്ള ഈ മോഡൽ കാഴ്ചയിൽ ചെറുതെങ്കിലും ആവശ്യത്തിന് ഇന്റീരിയർ സ്പേസുള്ള വാഹനമാണ്. വിപണിയിൽ ഉണ്ടായിരുന്ന സമയത്തേക്കൾ ഇപ്പോഴാണ് ഇ​ഗ്നിസിന് ആവശ്വക്കാർ ഏറെ. ഇപ്പോഴിതാ ഇ​​ഗ്നിസിനെ തിരകെ കൊണ്ടുവന്നിരിക്കുകയാണ് സുസുക്കി.

Amal KV
Amal KV | Published: 26 Nov 2026 | 08:48 PM
ഇ​ഗ്നിസ് എന്ന മോഡലിനെ തിരികെ കൊണ്ടുവരികയല്ല മറിച്ച് ഈ ബ്രാൻഡ് നെയിം പുതിയൊരു വാഹനത്തിൽ നൽകുകയാണ് സുസുക്കി.  തങ്ങളുടെ പുതിയ കോംപാക്റ്റ് ഇലക്ട്രിക് വാഹനത്തിനാണ് സുസുക്കി  ഇ​ഗ്നിസ് എന്ന പേര് നൽകിയിരിക്കുന്നത്. 2027 മുതൽ യോറൂപ്പിൽ ഉൾപ്പെടെയുള്ള ആ​ഗോള വിപണിയിൽ ഈ വാഹനം ലഭ്യമാകും. ( Suzuki Global Website)

1 / 5
ഇവികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത 'ഹാർടെക്റ്റ്-ഇ' (HEARTECT-e) എന്ന പ്രത്യേക ആർക്കിടെക്ചറിലാണ് സുസുക്കി ഇഗ്നിസ് ഇവി നിർമ്മിച്ചിരിക്കുന്നത്.26 kWh ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ് ഈ വാഹനത്തിൽ നൽകിയിരിക്കുന്നത്.  ഫുൾ ചാർജിൽ  ഈ വാഹനം 310 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

2 / 5
91 hp കരുത്തും 133 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന, മുൻ ആക്‌സിലിൽ ഘടിപ്പിച്ച (FWD) ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്റെ ഹൃദയം. കുഞ്ഞൻ കാറെങ്കിലും ക്യൂട്ട് ലുക്കാണ് വാഹനത്തിലുള്ളത്. മുൻവശത്ത് എൽഇഡി ഡിആർഎല്ലുകളും പിന്നിൽ എൽഇഡി ടെയിൽ-ലൈറ്റുകളുമാണ് നൽകിയിരിക്കുന്നത്. റൂഫ് സ്പോയിലറും പിൻ വിൻഡ്‌സ്‌ക്രീനിൽ വൈപ്പറും കൊടുത്തിട്ടുണ്ട് കമ്പനി.

3 / 5
സ്വാഭാവികമായും ഇന്ത്യൻ വാഹനപ്രേമികളുടെ പ്രധാന ചോദ്യം ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുമെ എന്നാണ്. ഇക്കാര്യത്തിൽ ഇതുവരെ കാര്യമായ അപ്ഡേറ്റുകൾ പുറത്തു വന്നിട്ടില്ല. അനുദിനം വർദ്ധിച്ചുവരുന്ന ഇവി മോഡലുകളുടെ ഡിമാൻഡ് പരി​ഗണിക്കുമ്പോൾ മാരുതി സുസുക്കി ഈ മോഡലിനെ ഇന്ത്യയിലേക്കും എത്തിക്കുമെന്നാണ് പ്രതീക്ഷ.

4 / 5
'Y2V' എന്ന കോഡ് നാമത്തിൽ, ബജറ്റ്  വിലയിലുള്ള ഒരു എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്ക് മാരുതി വികസിപ്പിച്ചുവരുകയാണ്. ഈ പ്രൊജക്റ്റുമായി ചേർന്ന് നിക്കുന്ന മോഡലാണ് ഇ​ഗ്നിന് ഇ.വി. ഇന്ത്യൻ വിപണിയിൽ എത്തിയാൽ 'എംജി കോമറ്റ് ഇവി' (MG Comet EV) ആയിരിക്കും ഈ മോഡലിന്റെ പ്രധാന എതിരാളി.

5 / 5
Follow Us