ഇതുപോലെ അടിക്കാൻ ആർക്കും കഴിയില്ല, വൈഭവിന്റെ കാര്യത്തിൽ ഗംഭീർ ചെവികൊടുക്കാതെ നിൽക്കുന്നു: വിമർശിച്ച് മുൻ താരം
Krishnamachari Srikkanth speaks up for Vaibhav Suryavanshi against Gautam Gambhir: സമാനതകളില്ലാത്ത പെർഫോമൻസ് കാഴ്ചവച്ചിട്ടും വൈഭവിന്റെ കാര്യത്തിൽ ഗൗതം ഗംഭീർ "ചെവികൊടുക്കാതെ" നിൽക്കുകയാണെന്ന് കൃഷ്ണമാചാരി ശ്രീകാന്ത് തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗംഭീറിനെതിരെയും ടീം മാനേജ്‌മെന്റിനെതിരെയും രൂക്ഷ പ്രതികരണവുമായി ശ്രീകാന്ത് രംഗത്തെത്തിയത്.
ദോഹയിൽ നടന്ന ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് മത്സരത്തിൽ യുഎഇയ്‌ക്കെതിരെ ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ടീമിൽ ഉൾപ്പെടുത്തണമെന്ന് ശക്തമായി വാദിച്ചും കോച്ച് ഗൗതം ഗംഭീറിനെ ശക്തമായി വിമർശിച്ചും മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. സമാനതകളില്ലാത്ത പെർഫോമൻസ് കാഴ്ചവച്ചിട്ടും വൈഭവിന്റെ കാര്യത്തിൽ ഗൗതം ഗംഭീർ “ചെവികൊടുക്കാതെ” നിൽക്കുകയാണെന്ന് കൃഷ്ണമാചാരി ശ്രീകാന്ത് തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗംഭീറിനെതിരെയും ടീം മാനേജ്‌മെന്റിനെതിരെയും രൂക്ഷ പ്രതികരണവുമായി ശ്രീകാന്ത് രംഗത്തെത്തിയത്. നേരത്തെ തന്നെ വൈഭവിനായി വാദിക്കാറുള്ള ആളാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസത്തെ വൈഭവിന്റെ റെക്കോർഡ് ഡബിൾ സെഞ്ചുറിക്ക് പിന്നാലെ, ഈ പതിനഞ്ചുകാരനെ സീനിയർ ടീമിൽ നിലനിർത്താനുള്ള വാദം ശ്രീകാന്ത് കൂടുതൽ കടുപ്പിക്കുകയായിരുന്നു.
ശ്രീകാന്തിന്റെ വാക്കുകൾ:
“നമ്മൾ ചില ശക്തമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. വൈഭവിനെ ഉടൻ തന്നെ ബീഹാർ ക്യാപ്റ്റനാക്കി. ദുലീപ് ട്രോഫിയിൽ അവൻ വൈസ് ക്യാപ്റ്റനായിരുന്നു; അവനും ഇഷാൻ കിഷനും ചേർന്ന് കിരീടം നേടി. ആ നിലവാരത്തിലേക്ക് അവൻ ഉയർത്തപ്പെട്ടു കഴിഞ്ഞു. എന്നാൽ ഗൗതം ഗംഭീർ ഇതൊന്നും ചെവികൊള്ളാതെ നിൽക്കുകയാണ്. അവനെ വളർത്തിയെടുക്കേണ്ടതുണ്ട് (groomed) എന്ന് പറഞ്ഞ് ടീം മാനേജ്‌മെന്റ് ഒരുകളി കളിക്കുകയാണ്, അവന് അവസരങ്ങൾ നൽകുന്നില്ല”.
Also Read: സെഞ്ചുറി പിറന്ന ബാറ്റിൽ അതാ സാംസൺ; സെഞ്ചുറി സഞ്ജുവിന് സമർപ്പിച്ച് കേരള താരം മുഹമ്മദ് അസ്ഹറുദ്ദീൻ
”മറുവശത്ത് അവൻ അവന്റേതായ ശൈലിയിൽ കളിക്കുന്നു. ഗൗതം ഗംഭീർ, അവൻ പന്ത് അടിക്കുന്നത് ഒന്ന് നോക്കൂ. ഇതുപോലെ അടിക്കാൻ മറ്റാർക്കും കഴിയില്ല. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അവന് ഷോട്ടുകളുണ്ട്. ഇത് മറ്റൊരു ലെവലാണ്. ബുക്ക് ക്രിക്കറ്റിൽ പോലും ഇങ്ങനെയൊന്നും സംഭവിക്കില്ല. ഏത് തലമുറയിൽ നിന്നാണ് ഇവൻ വരുന്നത്? എവിടെ നിന്നാണ് അവന് ഇത്രയും കരുത്തും ടൈമിംഗും ലഭിക്കുന്നത്?”.
”എബി ഡിവില്ലിയേഴ്‌സോ ക്രിസ് ഗെയ്‌ലോ പോലും ഇതുപോലെ കളിക്കുന്നത് ഞാൻ കണ്ടിട്ടില്ല.” എന്ന് ശ്രീകാന്ത് പറയുന്നു. കഴിഞ്ഞ ദിവസം യുഎഇക്കെതിരെ നടന്ന ഏകദിന ഫോർമാറ്റ് മത്സരത്തിൽ 28 സിക്സറുകളും 7 ഫോറുകളും സഹിതമാണ് വൈഭവ് 204 റൺസ് നേടിയത്. ഈ പെർഫോമൻസിന് പിന്നാലെ വൈഭവിന് ഇന്ത്യൻ സീനിയർ ടീമിൽ കൂടുതൽ പരിഗണന നൽകണം എന്ന ആവശ്യം പല കോണുകളിൽ നിന്നും ശക്തമായിട്ടുണ്ട്.
വൈഭവിന്റെ ഡബിൾ സെഞ്ചുറി പെർഫോമൻസിനെ പ്രശംസിച്ച് സുരേഷ് റെയ്‌ന, റിക്കി പോണ്ടിങ്, മുഹമ്മദ് കൈഫ്, എസ്. ബദരീനാഥ് തുടങ്ങി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. വൈഭവ് തനിക്ക് പ്രചോദനമാണ് എന്ന് കുറിച്ച് ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കഴിഞ്ഞ ദിവസം നടത്തിയ പ്രശംസ ഏറെ ചർച്ചയായിരുന്നു.
English Summary
Former Indian cricketer Krishnamachari Srikkanth has strongly advocated for the inclusion of Vaibhav Suryavanshi who shone with a double century against the UAE in the Asia Cup ‘Rising Stars’ tournament in Doha into the senior Indian team. Through his YouTube channel, Srikkanth also launched a sharp critique of coach Gautam Gambhir, alleging that he is “turning a deaf ear” regarding Vaibhav.