AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Soft Upma Recipe: ഉപ്പുമാവ് കട്ടപിടിച്ചു പോകുന്നതാണോ പ്രശ്നം? നല്ല മൃദുവായി കിട്ടാൻ ഈ ഒരു ചേരുവ മതി

Soft Upma Recipe In Malayalam: ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ഉപ്പുമാവ് കഴിക്കാത്തവർ ചുരുക്കമാണ്. എന്നാൽ എത്ര ശ്രദ്ധിച്ച് ഉണ്ടാക്കിയാലും ഉപ്പുമാവ് കട്ടപിടിച്ചു പോകുന്നതും തണുക്കുമ്പോൾ കട്ടിയായി പോകുന്നതും പലരെയും അലട്ടുന്ന പ്രശ്നമാണ്. റവ വറുക്കുന്ന രീതിയും വെള്ളത്തിന്റെ അളവും പോലെ തന്നെ പ്രധാനമാണ് പാചകത്തിനിടെ ചേർക്കുന്ന ചില ചേരുവകളും ചേരുവ. ഉപ്പുമാവ് ഒട്ടും കട്ടപിടിക്കാതെ, നല്ല മൃദുവായും ഉതിർന്നുമിരിക്കാൻ ചേർക്കേണ്ട ഒരു കിടിലൻ ടിപ്പ് നോക്കിയാലോ.

Neethu Vijayan
Neethu Vijayan | Published: 26 Nov 2026 | 03:48 PM
പ്രഭാതഭക്ഷണങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് ഉപ്പുമാവ്. ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ഉപ്പുമാവ് കഴിക്കാത്തവർ ചുരുക്കമാണ്. എന്നാൽ എത്ര ശ്രദ്ധിച്ച് ഉണ്ടാക്കിയാലും ഉപ്പുമാവ് കട്ടപിടിച്ചു പോകുന്നതും തണുക്കുമ്പോൾ കട്ടിയായി പോകുന്നതും പലരെയും അലട്ടുന്ന പ്രശ്നമാണ്. റവ വറുക്കുന്ന രീതിയും വെള്ളത്തിന്റെ അളവും പോലെ തന്നെ പ്രധാനമാണ് പാചകത്തിനിടെ ചേർക്കുന്ന ചില ചേരുവകളും ചേരുവ. ഉപ്പുമാവ് ഒട്ടും കട്ടപിടിക്കാതെ, നല്ല മൃദുവായും ഉതിർന്നുമിരിക്കാൻ ചേർക്കേണ്ട ഒരു കിടിലൻ ടിപ്പ് നോക്കിയാലോ. (Image Credit Source: Social Media)

1 / 5
ഉപ്പുമാവ് ഒട്ടും കട്ടപിടിക്കാതെ, നല്ല മൃദുവായും ഉതിർന്നുമിരിക്കാൻ നാരങ്ങാനീര് അല്ലെങ്കിൽ പുളിയില്ലാത്ത തൈര് ചേർക്കുന്നത് മികച്ച ഫലം നൽകും. വെള്ളം തിളച്ച് റവ ചേർക്കുന്നതിന് തൊട്ടുമുൻപോ അല്ലെങ്കിൽ റവ ചേർത്ത് ഇളക്കുമ്പോഴോ അര ടീസ്പൂൺ നാരങ്ങാനീര് ഒഴിക്കുക. ഇത് റവയുടെ തരികൾ തമ്മിൽ ഒട്ടിപ്പിടിക്കുന്നത് തടയുകയും ഉപ്പുമാവിന് നല്ല തിളക്കവും മൃദുത്വവും നൽകുകയും ചെയ്യും.

2 / 5
നാരങ്ങാനീരിന് പകരം ഒന്നോ രണ്ടോ ടേബിൾസ്പൂൺ പുളിയില്ലാത്ത തൈരോ അല്പം തിളപ്പിച്ച പാലോ വെള്ളത്തോടൊപ്പം ചേർക്കുന്നതും ഉപ്പുമാവ് മണിക്കൂറുകളോളം സോഫ്റ്റായി ഇരിക്കാൻ സഹായിക്കും. വറുത്ത റവയാണെങ്കിൽ പോലും പാചകത്തിന് മുൻപ് അല്പം നെയ്യിലോ എണ്ണയിലോ 2-3 മിനിറ്റ് ചെറുതീയിൽ വറുത്തെടുക്കുന്നത് റവയുടെ തരികൾ വേറിട്ടുനിൽക്കാൻ സഹായിക്കും. ഒരു കപ്പ് റവയ്ക്ക് സാധാരണയായി ഒന്നര മുതൽ രണ്ട് കപ്പ് വരെ തിളച്ച വെള്ളമാണ് ആവശ്യം. വെള്ളം നന്നായി തിളച്ചതിന് ശേഷം മാത്രം തീ കുറച്ചുവെച്ച് റവ ചേർക്കുക.

3 / 5
റവ മുഴുവനായി ഒറ്റയടിക്ക് കൊട്ടിയിടാതെ, ഒരു കൈകൊണ്ട് കുറേശ്ശെയായി വിതറിക്കൊടുക്കുകയും മറുകൈകൊണ്ട് തുടർച്ചയായി ഇളക്കുകയും ചെയ്യുക. ഉപ്പുമാവ് വെന്തുവരുമ്പോൾ മുകളിൽ ഒരു ടീസ്പൂൺ നെയ്യ് തൂവി രണ്ട് മിനിറ്റ് അടച്ചുവെച്ച ശേഷം ഇളക്കിയെടുത്താൽ രുചിയും മൃദുത്വവും ഇരട്ടിയാകും.

4 / 5
നല്ല സോഫ്റ്റ് ഉപ്പുമാവ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ: ഒരു കപ്പ് റവ, വെള്ളം, ക്യാരറ്റ്, പച്ചമുളക്, കറിവേപ്പില, നെയ്യ്, വെളിച്ചെണ്ണ, ഇഞ്ചി, സവാള, കടുക്, വറ്റൽമുളക്, ഉപ്പ്, പാൽ എന്നിവയാണ് നല്ല ടേസ്റ്റി ഉപ്പുമാവ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ഒരു കപ്പ് റവയ്ക്ക് സാധാരണയായി 2.5 മുതൽ മൂന്ന് കപ്പ് വരെ വെള്ളമാണ് എടുക്കാറുള്ളത്. വെള്ളം കൂടിപോകാതെ സൂക്ഷിക്കണം.

5 / 5
Follow Us