AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പ്രോയല്ല, പ്രോ മാക്സ് അ‌ല്ല, ഇത് ഇന്ത്യയിലെത്തിയ വിവോ X500! 7500mAh ബാറ്ററി, നാല് 50MP ക്യാമറകൾ

Vivo X500 launched in India: വിവോ X500 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോ X500, വിവോ X500 പ്രോ, വിവോ X500 പ്രോ മാക്സ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. വിവോ X500 സീരീസിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന മോഡൽ എന്ന നിലയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മോഡലാണ് വിവോ X500.

Prasanth Kumar
Prasanth Kumar | Published: 26 Nov 2026 | 11:01 PM
  വിവോ X500 സീരീസിൽ പ്രോ മോഡലുകൾ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി എന്നിവയുടെ കാര്യത്തിൽ ചെറിയ വ്യത്യാസങ്ങളോടെ എത്തുന്നു. എന്നാൽ വിവോ X500 സ്റ്റാന്റേർഡ് മോഡൽ പ്രോ മോഡലുകളിൽ നിന്ന് വ്യത്യസ്തമായ പ്രോസസർ ഉൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എങ്കിലും 72 mm-ന് തുല്യമായ ZEISS APO ടെലിഫോട്ടോ ലെൻസും 50 MP 1/1.28-ഇഞ്ച് മെയിൻ സെൻസറും ഉൾപ്പെടെ മികച്ച ക്യാമറ ഫീച്ചറുകൾ സ്റ്റാന്റേർഡ് മോഡലിലും ഉണ്ട്. (Image credit: Vivo)

1 / 7
 വിവോ X500 ഫീച്ചറുകൾ: 6.59 ഇഞ്ച് (2750 x 1260 പിക്സലുകൾ) 1.5K LTPS AMOLED ഡിസ്‌പ്ലേ, 19.64:9 ആസ്‌പെക്റ്റ് റേഷ്യോ, HDR10+ പിന്തുണ, 144Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 4000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

2 / 7
  ഒക്ടാ-കോർ ഡിമെൻസിറ്റി 9600M 3nm പ്രോസസർ ആണ് വിവോ X500 5ജിയുടെ കരുത്ത്. ARM G1-അ‌ൾട്ര ജിപിയു, 12GB LPDDR5X റാം, 256GB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തിയിരിക്കുന്നു. സീരീസിലെ മറ്റ് രണ്ട് മോഡലുകളെയും പോലെ ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള Origin OS 7-ൽ ആണ് ഈ ഫോണിന്റെയും പ്രവർത്തനം.

3 / 7
 50MP മെയിൻ ക്യാമറ (1/1.28″ Sony LYTIA-828 സെൻസർ, f/1.68 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ), 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (1/1.95″ Sony LYT610 സെൻസർ, ZEISS APO ലെൻസ്, f/2.55 അപ്പേർച്ചർ, OIS, 3.1x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T കോട്ടിംഗ്, ZEISS ഒപ്‌റ്റിക്‌സ്, V3+ ഇമേജിംഗ് ചിപ്പ്), 50MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്നതാണ് ക്യാമറ സജ്ജീകരണം.

4 / 7
 ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, Hi-Fi ഓഡിയോ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 7500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

5 / 7
 വിലയും ലഭ്യതയും: വിവോ X500 12GB + 256GB വേരിയന്റിന് 1,19,999 രൂപയാണ് വില. എംബർ റെഡ്, ടൈറ്റാനിയം ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ സ്റ്റാന്റേർഡ് മോഡൽ എത്തിയിരിക്കുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10 ശതമാനം ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ഉൾപ്പെടെ ആകർഷകമായ നിരവധി ആനുകൂല്യങ്ങൾ വിവോ X500 സീരീസ് മോഡലുകൾക്ക് ഒപ്പം ലഭ്യമാകും.

6 / 7
 വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവ വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും വിവോ X500 അ‌ടക്കമുള്ള പുതിയ വിവോ X500 സീരീസ് മോഡലുകൾ വാങ്ങാം. ഇവയുടെ പ്രീ-ബുക്കിംഗ് നവംബർ 26ന് ആരംഭിച്ചു. വിൽപ്പന ഡിസംബർ 3 മുതൽ ആണ് തുടങ്ങുക.

7 / 7
Follow Us