Kitchen Tips: ചെട്ടിനാട് ചിക്കന്‍ ബിരിയാണി വീട്ടില്‍ തയാറാക്കാം; രുചികരമായ റെസിപ്പി ഇതാ
Love Spicy Food Try This Authentic Chettinad Biryani Recipe at Home: മസാലകളുടെ പ്രത്യേക ചേരുവകളും സുഗന്ധവും ചേരുന്ന ചെട്ടിനാട് ചിക്കന്‍ ബിരിയാണി ഭക്ഷണപ്രേമികള്‍ക്ക് പരീക്ഷിക്കാവുന്ന വിഭവമാണ്. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ ബിരിയാണിക്ക് ചിക്കന്‍, അരി, തൈര്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയാണ് പ്രധാന ചേരുവകള്‍. ഏകദേശം 30 മിനിറ്റാണ് പാചകത്തിന് വേണ്ടിവരുന്നത്.

തമിഴ്‌നാടിന്റെ തനത് രുചികളിലൊന്നാണ് ചെട്ടിനാട് വിഭവങ്ങള്‍. മസാലകളുടെ പ്രത്യേക ചേരുവകളും സുഗന്ധവും ചേരുന്ന ചെട്ടിനാട് ചിക്കന്‍ ബിരിയാണി ഭക്ഷണപ്രേമികള്‍ക്ക് പരീക്ഷിക്കാവുന്ന വിഭവമാണ്. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ ബിരിയാണിക്ക് ചിക്കന്‍, അരി, തൈര്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയാണ് പ്രധാന ചേരുവകള്‍. ഏകദേശം 30 മിനിറ്റാണ് പാചകത്തിന് വേണ്ടിവരുന്നത്. രണ്ട് പേര്‍ക്ക് കഴിക്കാവുന്ന അളവിലുള്ള റെസിപ്പിയാണിത്. (Image Credit Source: Getty Images)

ആവശ്യമായ ചേരുവകള്‍- അരി 2 കപ്പ്, ചിക്കന്‍ 400 ഗ്രാം, സവാള 2 എണ്ണം, തക്കാളി 2 എണ്ണം, പച്ചമുളക് 2 എണ്ണം, വെളുത്തുള്ളി 3 അല്ലി, ഇഞ്ചി ഒരു ചെറിയ കഷണം, തൈര് കാല്‍ കപ്പ്, നെയ്യ് 2 ടേബിള്‍സ്പൂണ്‍, മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍, മുളകുപൊടി 1 ടീസ്പൂണ്‍, പെരുംജീരകം 1 ടീസ്പൂണ്‍, ഗ്രാമ്പൂ 3 എണ്ണം, ഏലക്ക 3 എണ്ണം, മല്ലിപ്പൊടി 1 ടീസ്പൂണ്‍, എണ്ണ 2 ടേബിള്‍സ്പൂണ്‍, മല്ലിയില ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന്.

ചിക്കന്‍ മാരിനേറ്റ് ചെയ്യാന്‍- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍, തൈര് അര കപ്പ്, മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍, മുളകുപൊടി 1 ടീസ്പൂണ്‍, ഉപ്പ് ആവശ്യത്തിന് എന്നിവ വേണം. ആദ്യം അരി നന്നായി കഴുകി 20 മുതല്‍ 30 മിനിറ്റ് വരെ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് മാറ്റിവെക്കാം. ഒരു പാത്രത്തില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തൈര്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.

ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി പുരട്ടണം. കുറഞ്ഞത് ഒരു മണിക്കൂര്‍ മാരിനേറ്റ് ചെയ്യാന്‍ വെക്കുക. കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി പെരുംജീരകം, ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കാം. സവാളയ്ക്ക് സ്വര്‍ണനിറമാകുന്നതുവരെ വഴറ്റണം. മാരിനേറ്റ് ചെയ്ത ചിക്കന്‍ പാത്രത്തിലേക്ക് ചേര്‍ത്ത് കുറച്ചുനേരം വേവിക്കുക.

തുടര്‍ന്ന് അരിഞ്ഞ തക്കാളി, പച്ചമുളക്, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഇതിലേക്ക് തൈരും മല്ലിയിലയും ചേര്‍ത്ത് നാലോ അഞ്ചോ മിനിറ്റ് കൂടി വേവിക്കുക. തയാറാക്കിയ ചിക്കന്‍ മസാലയ്ക്ക് മുകളില്‍ വേവിച്ച അരി നിരത്തുക. വറുത്ത സവാള, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേര്‍ക്കാം. പാത്രം അടച്ച് 15 മുതല്‍ 20 മിനിറ്റ് വരെ കുറഞ്ഞ തീയില്‍ വേവിക്കുക. അവസാനം മല്ലിയില വിതറി ചൂടോടെ വിളമ്പാം. രുചികരമായ ചെട്ടിനാട് ചിക്കന്‍ ബിരിയാണി തയ്യാര്‍!