Diwali 2026 Recipe: അര കിലോ റവ ഉണ്ടോ? ദീപാവലിക്ക് വ്യത്യസ്തമായ ഈ പലഹാരം തയ്യാറാക്കു
അരക്കപ്പ് റവ ഉണ്ടെങ്കിൽ ഈ രുചികരമായ ഗുലാബ് ജാമുൻ തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് മാത്രമല്ല നമ്മുടെ വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കി എടുക്കുവാൻ. ഇതിന് പ്രധാനമായും ആവശ്യം ഏലക്ക, ഒരു കപ്പ് പാല്, രണ്ട് ടേബിൾ സ്പൂൺ, ചിരകിയ തേങ്ങ, പൊടിച്ച റവ, ഒരു ടീസ്പൂൺ നെയ്യ്, ഒരു നുള്ള് ബേക്കിംഗ് സോഡ, വറുക്കാൻ ആവശ്യത്തിന് എണ്ണ എന്നിവയാണ്. കൂടാതെ പഞ്ചസാര സിറപ്പ് തയ്യാറാക്കാൻ വേണ്ടി ഒരു കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും പിന്നെ മൂന്ന് ഏലക്ക, മൂന്ന് തുള്ളി........

ദീപാവലിക്ക് വീട്ടിൽ പലതരം മധുരപലഹാരങ്ങൾ ഉണ്ടാക്കാറുണ്ടോ. അങ്ങനെയെങ്കിൽ ഇത്തവണ വ്യത്യസ്തമായ ഒരു ഗുലാബ് ജാമുൻ തയ്യാറാക്കൂ. അരക്കപ്പ് റവ ഉണ്ടെങ്കിൽ ഈ രുചികരമായ ഗുലാബ് ജാമുൻ തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് മാത്രമല്ല നമ്മുടെ വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കി എടുക്കുവാൻ.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

ഇതിന് പ്രധാനമായും ആവശ്യം ഏലക്ക, ഒരു കപ്പ് പാല്, രണ്ട് ടേബിൾ സ്പൂൺ, ചിരകിയ തേങ്ങ, പൊടിച്ച റവ, ഒരു ടീസ്പൂൺ നെയ്യ്, ഒരു നുള്ള് ബേക്കിംഗ് സോഡ, വറുക്കാൻ ആവശ്യത്തിന് എണ്ണ എന്നിവയാണ്. കൂടാതെ പഞ്ചസാര സിറപ്പ് തയ്യാറാക്കാൻ വേണ്ടി ഒരു കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും പിന്നെ മൂന്ന് ഏലക്ക, മൂന്ന് തുള്ളി റോസ് എസൻസ് എന്നിവയും വേണം.

ഇത് തയ്യാറാക്കുന്നതിനായി ആദ്യം ഒരു മിക്സർ ജാറിൽ 1/2 കപ്പ് റവയും ഒരു ഏലക്കയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാൻ സ്റ്റൗവിൽ വച്ച് അതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് രണ്ട് അല്ലെങ്കിൽ 3 മിനിറ്റ് വഴറ്റി എടുക്കുക. ഇതേ പാനിൽ ഒരു കപ്പ് പാൽ ഒഴിച്ച് തിളച്ചു തുടങ്ങുമ്പോൾ വറുത്ത തേങ്ങയും പൊടിച്ച റവയും ചേർത്ത് ചെറിയ തീയിൽ വെച്ച് കട്ടകളില്ലാതെ നന്നായി ഇളക്കുക. അതിനുശേഷം അതിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ച് ഇളക്കി മാറ്റി മൂടിവച്ച് 5 മിനിറ്റ് തണുപ്പിക്കാം.

അഞ്ച് മിനിറ്റ് കഴിഞ്ഞ് മൂടി തുറന്നതിലേക്ക് ഒരു നുള്ള ബേക്കിംഗ് സോഡ ചേർത്ത് കൈകൊണ്ട് നന്നായി കുഴയ്ക്കുക. മാവു ഉണങ്ങി കഴിഞ്ഞാൽ കൈകളിൽ വെള്ളം തൊട്ട് ചപ്പാത്തി മാവു പാകമാകുന്ന അവസ്ഥയിലേക്ക് മാവ് നന്നായി കുഴച്ചെടുക്കുക. ശേഷം കുഴച്ച് മാവ് ജാമുൻ പോലെ ചെറിയ ഉരുളകളാക്കി ഉരുട്ടി ഒരു പ്ലേറ്റിൽ മാറ്റി വയ്ക്കുക.

ശേഷം ഒരു പാത്രം സ്റ്റൗവിൽ വച്ച് ഒരു കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ഒഴിച്ച് സിറപ്പ് തയ്യാറാക്കുക. പഞ്ചസാര അല്ലെങ്കിൽ വരുമ്പോൾ 3 ഏലക്കയും റോസ് എസൻസും ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാനിൽ എണ്ണ ചൂടാക്കി തയ്യാറാക്കി വച്ചിരിക്കുന്ന ഉള്ളത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക വറുത്ത ഉരുളകൾ ചൂടായാൽ പഞ്ചസാര സിറപ്പിലേക്ക് ചേർത്ത് ഒരു മണിക്കൂർ കുതിർക്കാൻ വയ്ക്കുക വളരെ രുചികരവും ആയ റവ ജമൂൺ തയ്യാർ.