AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8: ടോപ് ഫൈവിൽ ആരൊക്കെ എത്തും, വെളിപ്പെടുത്തി വേദാംഗി

Bigg Boss Malayalam Season 8 Updates: ബി​ഗ് ബോസ് മലയാളം എട്ടാം സീസൺ ഷോയിലെ മത്സരങ്ങൾ പുരോ​ഗിമിച്ചു വരുകയാണ്. ഓരോ ദിവസം കഴിയുന്തോറും ഹൗസിൽ നടക്കുന്ന സംഭവ വികാസങ്ങളും ടാസ്കുകളും എല്ലാം പ്രേക്ഷകരിൽ കൂടുതൽ ആവേശം നിറയ്ക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ഹൗസിൽ നിന്ന് ഒരു എവിക്ഷനാണ് നടന്നത്. വൈൽഡ് കാർഡ് എൻട്രിയായി ഹൗസിൽ എത്തിയ വേദാം​ഗിയാണ് കഴിഞ്ഞ വീക്കെൻഡ് എപിസോഡിൽ പുറത്തായത്ത്. ഹൗസിന് പുറത്തായ വേദാം​ഗി നാട്ടിൽ തിരികെയെത്തിയപ്പോൾ ഓൺലൈൻ മാധ്യമങ്ങൾ അവരുടെ പ്രതികരണം തേടിയിരുന്നു. ‌

Bigg Boss Malayalam Season 8: ടോപ് ഫൈവിൽ ആരൊക്കെ എത്തും, വെളിപ്പെടുത്തി വേദാംഗി
Vedangi Predicts Top Five Finalists In Bigg BossImage Credit source: Screen Grab
Amal KV
Amal KV | Updated On: 05 Nov 2026 | 12:31 AM

ബി​ഗ് ബോസ് മലയാളം എട്ടാം സീസൺ ഷോയിലെ മത്സരങ്ങൾ പുരോ​ഗിമിച്ചു വരുകയാണ്. ഓരോ ദിവസം കഴിയുന്തോറും ഹൗസിൽ നടക്കുന്ന സംഭവ വികാസങ്ങളും ടാസ്കുകളും എല്ലാം പ്രേക്ഷകരിൽ കൂടുതൽ ആവേശം നിറയ്ക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ഹൗസിൽ നിന്ന് ഒരു എവിക്ഷനാണ് നടന്നത്. വൈൽഡ് കാർഡ് എൻട്രിയായി ഹൗസിൽ എത്തിയ വേദാം​ഗിയാണ് കഴിഞ്ഞ വീക്കെൻഡ് എപിസോഡിൽ പുറത്തായത്ത്. ഹൗസിന് പുറത്തായ വേദാം​ഗി നാട്ടിൽ തിരികെയെത്തിയപ്പോൾ ഓൺലൈൻ മാധ്യമങ്ങൾ അവരുടെ പ്രതികരണം തേടിയിരുന്നു. ‌

എനിക്ക് വേണ്ടതും പക്ഷേ സാധ്യതകളും രണ്ടും രണ്ടാണ് എന്നാണ് വേദാം​ഗി ഫൈനൽ ഫൈവ് ചോദ്യത്തോട് പ്രതികരിച്ചത്. വാക്കുകൾ ഇങ്ങനെ – തനിക്ക് ടോപ് ഫൈവിൽ എത്തണമെന്ന് ഇഷ്ടമുള്ള മത്സരാർത്ഥികളുടെ പേര് താൻ പറയാം. തനിക്ക് ആസിഫിനെ ഭയങ്കര ഇഷ്ടമാണ്, കാരണം ഫണ്ണിയും ജെനുവിൻ ക്യാരക്ടറാണ് ആസിഫിന്റേത്. ഗെയിമർ എന്ന രീതിയിൽ ഐശ്വര്യയെ തനിക്ക് ഇഷ്ടമാണ്. കൊമ്പൻ, നേഹ, ഷിജിൻ തുടങ്ങിയവരെയും തനിക്ക് ഗെയിം കളിക്കുന്നവർ എന്ന നിലയിൽ ഇഷ്ടമാണ് എന്നും വേദാംഗി പറഞ്ഞു.

Also Read: കൊമ്പനും രാഹുലും നേർക്കുനേർ, ഹൗസിൽ പി.ആർ വിഷയം വിണ്ടും കത്തുന്നു

രാഹുൽ ഈശ്വറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും വേദാംഗി മറുപടി നൽകി. രാഹുൽ ഈശ്വർ കാരണമല്ല ഹൗസിൽ നിന്ന് സ്ത്രീകൾ പുറത്താകുന്നത് താൻ പറഞ്ഞിട്ടുണ്ട്. രാഹുൽ ഈശ്വർ തന്നെ തന്നോട് പറഞ്ഞിട്ടുണ്ട് റിനി ഉണ്ടെങ്കിലേ തനിക്ക് കണ്ടന്റുള്ളു, ശ്രീലക്ഷ്മി ഉണ്ടെങ്കിലേ തനിക്ക് കണ്ടന്റ് ഒള്ളൂ അപ്പൊ പിന്നെ ഞാൻ എന്തിന് ഇവരെ പുറത്താക്കണം. ഇതുവരെ രാഹുൽ ഈശ്വറുമായി ഹൗസിൽ അസോസിയേറ്റ് ചെയ്തിട്ടുള്ളവർ പുറത്തായത് പ്യുവർ ലക്കിന്റെ പേരിലാണ് – വേദാം​ഗി പറഞ്ഞു.

നേഹയുടെ രക്ഷിതാക്കൾ വീക്കെൻഡ് എപ്പിസോഡിൽ വന്ന സംഭവത്തിലും ഓൺലൈൻ മാധ്യമങ്ങൾ വേദാംഗിയുടെ പ്രതികരണം തേടുകയുണ്ടായി. നിങ്ങളുടെ അത്രയും ഷോക്കിൽ തന്നെയാണ് താനും അതുകൊണ്ട് പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല എന്നാണ് ആ ചോദ്യങ്ങളോട് വേദാം​ഗി മറുപടി നൽകിയത്. അവസാന ആഴ്ചയിൽ മികച്ച രീതിയിലാണ് മത്സരം കാഴ്ചവച്ചത് എന്നും പുറത്തു പോകുമെന്ന് കരുതിയിരുന്നില്ല എന്നും വേദാംഗി വ്യക്തമാക്കി. അത്യാവശ്യം നല്ല രീതിയിൽ കളിച്ചു വരുന്ന സാഹചര്യത്തിലാണ് വേദാംഗി അപ്രതീക്ഷിതമായി ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താകുന്നത്.

English Summary

The eighth season of Bigg Boss Malayalam is currently underway. With each passing day, the events unfolding inside the house and the various tasks keep the audience increasingly excited. An eviction took place in the house last week; Vedangi, who had entered the house as a wild-card contestant, was the one eliminated in the latest weekend episode.

Follow Us