മൈഗ്രെയ്നും മാനസിക സമ്മർദ്ദവും തമ്മിലുള്ള ബന്ധമെന്ത്? കാരണങ്ങളും പരിഹാരവും അറിയാം!
Is Stress Causing Your Migraines? Understanding the "Let-Down" Effect: മൈഗ്രെയ്ൻ ഉണ്ടാകാനുള്ള കൃത്യമായ കാരണം ഇതുവരെ പൂർണ്ണമായി കണ്ടെത്താനായിട്ടില്ല. എങ്കിലും, തലച്ചോറിലെ സെറോടോണിൻ പോലുള്ള ചില രാസവസ്തുക്കളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യ ശരീരത്തിലെ വേദനകളെ നിയന്ത്രിക്കുന്നത് ഈ സെറോടോണിനാണ്
തലവേദനയും മൈഗ്രെയ്നും ഒന്നാണെന്ന് കരുതുന്നവർ നിരവധിയാണ്. എന്നാൽ ഇവ രണ്ടും തികച്ചും വ്യത്യസ്തമായ ആരോഗ്യ പ്രശ്നങ്ങളാണ്. തലയുടെ ഒരു ഭാഗത്തോ അല്ലെങ്കിൽ ഇരുവശങ്ങളിലുമോ അനുഭവപ്പെടുന്ന അതികഠിനമായ വേദനയാണ് മൈഗ്രേൻ എന്ന് പറയുന്നത്. മണിക്കൂറുകൾ മുതൽ ചിലപ്പോൾ ദിവസങ്ങൾ വരെ നീണ്ടുനിൽക്കുന്ന ഈ വേദന പലപ്പോഴും നെറ്റിയുടെ വശങ്ങളിലോ കണ്ണിന് പിന്നിലോ ആണ് കൂടുതലായി അനുഭവപ്പെടാറുള്ളത്. ഇതിന് പുറമെ വെളിത്തിലേക്ക് നോക്കാനുള്ള പ്രയാസം, മനംപുരട്ടൽ, ഛർദ്ദി തുടങ്ങിയ ബുദ്ധിമുട്ടുകളും മൈഗ്രെയ്ൻ സമയത്ത് പലർക്കും ഉണ്ടാകാറുണ്ട്.
മൈഗ്രെയ്ൻ ഉണ്ടാകാനുള്ള കൃത്യമായ കാരണം ഇതുവരെ പൂർണ്ണമായി കണ്ടെത്താനായിട്ടില്ല. എങ്കിലും, തലച്ചോറിലെ സെറോടോണിൻ പോലുള്ള ചില രാസവസ്തുക്കളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യ ശരീരത്തിലെ വേദനകളെ നിയന്ത്രിക്കുന്നത് ഈ സെറോടോണിനാണ്. മൈഗ്രെയിൻ്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരിൽ നടത്തിയ പഠനങ്ങളിൽ, ഏകദേശം 80 ശതമാനം ആളുകൾക്കും മാനസിക സമ്മർദ്ദം മൈഗ്രെയ്നെ ട്രിഗർ ചെയ്യുന്ന ഒരു പ്രധാന കാരണമായി മാറുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: നെഞ്ചില്‍ പിരിമുറുക്കം അനുഭവപ്പെടാറുണ്ടോ? തണുപ്പുകാലത്ത് സൂക്ഷിക്കണം
അമിതമായ മാനസിക സമ്മർദ്ദം മാത്രമല്ല, വലിയൊരു സ്ട്രെസ്സിൽ നിന്ന് പെട്ടെന്ന് റിലാക്സ് ചെയ്യുന്ന അവസ്ഥയും ചിലർക്ക് മൈഗ്രേൻ വരാൻ കാരണമാകാറുണ്ട്. ഇതിനെ ‘ലെറ്റ്-ഡൗൺ’ എഫക്റ്റ് എന്നാണ് വിദഗ്ധർ വിളിക്കുന്നത്. അതായത്, തുടർച്ചയായ ജോലിത്തിരക്കുകൾക്കും കടുത്ത ടെൻഷനുകൾക്കും ശേഷം അല്പം സ്വസ്ഥമായി വിശ്രമിക്കാൻ ശ്രമിക്കുമ്പോഴാകും പലരെയും ഈ കടുത്ത തലവേദന പിടികൂടുന്നത്. എപ്പോൾ ഏത് തരത്തിൽ മൈഗ്രെയ്ൻ ട്രിഗർ ആകുമെന്ന് പലപ്പോഴും മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കില്ല എന്നതാണ് ഈ അവസ്ഥയെ കൂടുതൽ കഠിനമാക്കി മാറ്റുന്നത്. മുൻ കരുതലുകൾ എടുത്താൽ പോലും പലരിലും മൈഗ്രെയ്ൻ ട്രിഗർ ആകാറുണ്ട് എന്നാണ് അനുഭവസ്ഥർ പറയുന്നത്.
മാനസിക സമ്മർദ്ദമാണ് നിങ്ങളുടെ മൈഗ്രേന് പ്രധാന കാരണമെങ്കിൽ, സ്ട്രെസ്സ് കുറയ്ക്കാനുള്ള വഴികൾ കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ദൈനംദിന ജീവിതത്തിലെ സ്ട്രെസ്സ് കുറയ്ക്കുന്നത് മൈഗ്രേൻ ലക്ഷണങ്ങളെ വലിയൊരു പരിധി വരെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ മൈഗ്രേൻ ഫൗണ്ടേഷൻ വ്യക്തമാക്കുന്നു. ഇതിന് പുറമെ വേദന കുറയ്ക്കാനും ഭാവിയിൽ മൈഗ്രെയ്ൻ വരുന്നത് തടയാനുമായി ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ മരുന്നുകൾ കഴിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ടെൻഷനുകൾ ഒഴിവാക്കി ശാന്തമായി ഇരിക്കാൻ ശ്രമിക്കുക എന്നതാണ് മൈഗ്രെയ്നെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം.
English Summary
Migraine is a severe neurological condition often triggered by stress or sudden relaxation. Managing stress levels and taking prescribed treatments can effectively reduce and prevent these painful episodes.
നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.