IRCTC Andaman Tour Package: സെല്ലുലാർ ജയിലും രാധാനഗർ ബീച്ചും കാണാം; കുറഞ്ഞ നിരക്കിൽ ആൻഡമാൻ യാത്രയുമായി ഐ.ആർ.സി.ടി.സി
IRCTC Andaman Tour Package: മനോഹരമായ ബീച്ചുകളും ചരിത്രസ്മാരകങ്ങളും നിറഞ്ഞ ആൻഡമാൻ ദ്വീപുകളിലേക്ക് ആറ് രാത്രിയും ഏഴ് പകലും നീളുന്ന ആകർഷകമായ ടൂർ പാക്കേജുമായി ഐ.ആർ.സി.ടി.സി. 2026 നവംബർ 19-ന് ഹൈദരാബാദിൽ നിന്ന് വിമാനമാർഗ്ഗം ആരംഭിക്കുന്ന ഈ യാത്രയിൽ ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ), സ്വരാജ് ദ്വീപ് (ഹാവ്ലോക്ക് ഐലൻഡ്), ഷഹീദ് ദ്വീപ് (നീൽ ഐലൻഡ്), ബരാതാംഗ് എന്നിവിടങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

യാത്രയുടെ ഒന്നാം ദിവസം രാവിലെ ഹൈദരാബാദിൽ നിന്ന് വിമാനത്തിൽ പോർട്ട് ബ്ലെയറിലെത്തുന്ന സഞ്ചാരികൾക്ക് ഫ്ലാഗ് പോയിൻ്റും, വൈകുന്നേരം പ്രശസ്തമായ സെല്ലുലാർ ജയിൽ മ്യൂസിയവും അവിടുത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും കാണാം. രണ്ടാം ദിവസം രാവിലെ ക്രൂയിസ് കപ്പലിൽ ഹാവ്ലോക്ക് ദ്വീപിലേക്ക് തിരിക്കുകയും അവിടുത്തെ ലോകപ്രശസ്തമായ രാധാനഗർ ബീച്ച് സന്ദർശിക്കുകയും ചെയ്യും. (Image Credit source: Getty Images)

മൂന്നാം ദിവസം വാട്ടർ സ്പോർട്സുകൾക്ക് പേരുകേട്ട എലിഫൻ്റ് ബീച്ചിലേക്കാണ് യാത്ര (ഇവിടുത്തെ വാട്ടർ സ്പോർട്സ് ആക്ടിവിറ്റികളുടെ ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കുക. നാലാം ദിവസം രാവിലെ കാലാപത്തർ ബീച്ച് സന്ദർശിച്ച ശേഷം ക്രൂയിസിൽ നീൽ ഐലൻഡിലേക്ക് തിരിക്കും. അന്ന് വൈകുന്നേരം സീതാപൂർ ബീച്ചും ലക്ഷ്മൺപൂർ ബീച്ചിലെ സൂര്യാസ്തമയവും ആസ്വദിക്കാം.

അഞ്ചാം ദിവസം ഭരത്നഗർ ബീച്ച് കണ്ട ശേഷം ക്രൂയിസിൽ തിരികെ പോർട്ട് ബ്ലെയറിലെത്തും. ആറാം ദിവസം രാവിലെ ബരാതാംഗിലേക്ക് യാത്ര പോയി വൈകുന്നേരത്തോടെ പോർട്ട് ബ്ലെയറിൽ തിരിച്ചെത്തും. ഏഴാം ദിവസം രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം ടൂർ അവസാനിക്കും. അന്നേദിവസം ഉച്ചയോടെ ഹൈദരാബാദിൽ തിരിച്ചെത്തുന്നവിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഹൈദരാബാദിൽ നിന്ന് പോർട്ട് ബ്ലെയറിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ, എസി ഹോട്ടലുകളിൽ താമസം. ആറ് ദിവസത്തെ പ്രഭാതഭക്ഷണവും അത്താഴവും, കാഴ്ചകൾ കാണാനുള്ള എസി വാഹനം, ദ്വീപുകളിലേക്കുള്ള ഫെറി ചാർജുകൾ, ട്രാവൽ ഇൻഷുറൻസ്, എന്നിവയെല്ലാം പാക്കേജിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഉച്ചഭക്ഷണം, വിമാനത്തിലെ ആഹാരം, സന്ദർശന സ്ഥലങ്ങളിലെ എൻട്രി ടിക്കറ്റുകൾ, ടൂർ ഗൈഡ് സേവനം എന്നിവയുടെ ചെലവുകൾ യാത്രക്കാർ സ്വയം വഹിക്കണം.

കംഫർട്ട് ക്ലാസിൽ ലഭ്യമായ ഈ പാക്കേജിൽ ഒരാൾക്ക് തനിച്ചുള്ള യാത്രയ്ക്ക് 87,700 രൂപയാണ് നിരക്ക്. രണ്ടുപേർ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ ഒരാൾക്ക് 67,300 രൂപയും, മൂന്നുപേർ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ ഒരാൾക്ക് 65,200 രൂപയും നൽകണം. 2 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ബെഡ് ഉൾപ്പെടെ 57,450 രൂപയും, ബെഡ് ഇല്ലാതെ 53,350 രൂപയുമാണ് ടിക്കറ്റ് നിരക്ക്.