Heath Tips: രാവിലെ ഇഡയും ദോശയും എല്ലാവർക്കും കഴിക്കാമോ? ഈ പ്രശ്നങ്ങൾ ശ്രദ്ധിക്കുക
Fermented Foods Like Idlis and Dosa's Benefits: മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളായ ഇഡ്ഡലിയും ദോശയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇവ കഴിക്കുന്ന രീതിയും പാകം ചെയ്യുന്ന വിധവും അനുസരിച്ച് ഗുണദോഷങ്ങൾ മാറിയേക്കാം. പ്രഭാതഭക്ഷണത്തിൽ പുളിപ്പിച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഏറെ ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ധർ.

രാവിലെ ഇഡലിയോ ദോശയോ കഴിക്കുന്നത് മലയാളിയുടെ ശീലത്തിന്റെ ഭാഗമാണ്. ചിലർക്ക് തൈരും രാവിലെ കഴിക്കുന്ന ശീലമുണ്ടാകാം. പക്ഷെ എല്ലാവർക്കും ഇത് നല്ലതാണോ? പ്രഭാതഭക്ഷണത്തിൽ പുളിപ്പിച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഏറെ ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തുടർച്ചയായി രണ്ടാഴ്ച ഇത്തരം ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിന് വലിയ മാറ്റങ്ങൾ നൽകുമെന്നാണ് കണ്ടെത്തൽ. എന്നാൽ ഇവ തയ്യാറാക്കുന്നതിലും കഴിക്കുന്നതിലും അശ്രദ്ധ കാണിച്ചാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. (Image Credit Source: getty images)

പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രോബയോട്ടിക്സുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇവ കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ ദഹനപ്രക്രിയ സുഗമമാക്കുന്നു. ഭക്ഷണത്തിലെ പോഷകങ്ങൾ ശരീരം വേഗത്തിൽ ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു. കൂടാതെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. നമ്മുടെ തനത് വിഭവങ്ങളായ ഇഡ്ഡലി, ദോശ എന്നിവ അരിയും ഉഴുന്നും പുളിപ്പിച്ചുണ്ടാക്കുന്നതിനാൽ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ തൈര് അല്ലെങ്കിൽ കെഫീർ പഴങ്ങൾക്കോ നട്സിനോ ഒപ്പം കഴിക്കാം.

ജാപ്പനീസ് വിഭവമായ മിസോ സൂപ്പ് കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. സോവർക്രാട്ട് അധവാ പുളിപ്പിച്ച കാബേജ് ചെറിയ അളവിൽ ഭക്ഷണത്തിൽ ചേർക്കുന്നത് രുചിയും ആരോഗ്യവും നൽകും. പക്ഷെ ചില കാര്യങ്ങൽ ശ്രദ്ധിക്കണം. പുളിപ്പിച്ച ഭക്ഷണങ്ങൾ എല്ലായ്പ്പോഴും ഗുണകരമാകണമെന്നില്ല. ചില അപകടസാധ്യതകൾ ഉണ്ട്. മിസോ, സോവർക്രാട്ട് തുടങ്ങിയവയിൽ ഉപ്പിന്റെ അളവ് കൂടുതലായതിനാൽ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കണം.

ആദ്യമായി പ്രോബയോട്ടിക്സ് കഴിക്കുന്നവർക്ക് വയർ വീർക്കുന്നതോ ഗ്യാസോ അനുഭവപ്പെട്ടേക്കാം. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പുളിപ്പിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. പാൽ ഉൽപ്പന്നങ്ങളോട് അലർജിയുള്ളവർ തൈര് പോലുള്ളവ ഒഴിവാക്കണം. മിതമായ അളവിൽ കഴിക്കുന്നതും സുരക്ഷിതമായ രീതിയിൽ തയ്യാറാക്കിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതുമാണ് ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളായ ഇഡ്ഡലിയും ദോശയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

അരിയും ഉഴുന്നും അരച്ച് പുളിപ്പിച്ചാണ് ഇവ തയ്യാറാക്കുന്നത്. ഈ പ്രക്രിയയിലൂടെ ഉണ്ടാകുന്ന സ്വാഭാവിക ബാക്ടീരിയകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. ധാന്യങ്ങൾ പുളിപ്പിക്കുന്നത് വഴി അവയിലെ പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നത് വർദ്ധിക്കുന്നു. ഇത് ശരീരത്തിന് കൂടുതൽ ഊർജ്ജം നൽകുന്നു. തുടർച്ചയായി പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ വൃത്തിഹീനമായ സാഹചര്യത്തിൽ മാവ് പുളിപ്പിക്കുന്നത് ദോഷകരമാണ്. ഇത് ഭക്ഷണത്തിലൂടെയുള്ള രോഗങ്ങൾക്ക് കാരണമായേക്കാം.