AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Fish Storage Tips: മീൻ ഫ്രിഡ്ജിൽ മുറിച്ചു വെക്കുന്നതാണോ അല്ലാതെ വെക്കുന്നതാണോ നല്ലത്? കേടാകാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

Fish Storage Tips ​In Malayalam: മത്സ്യം വാങ്ങി കൊണ്ടുവന്നാൽ അത് ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കണം എന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന ചോദ്യമാണ്. മീൻ മുറിച്ചു കഷണങ്ങളാക്കി വെക്കുന്നതാണോ, അതോ മുഴുവനോടെ വെക്കുന്നതാണോ നല്ലതെന്ന് പല വീട്ടമ്മമാർക്കും സംശയമുണ്ടായേക്കാം. മീൻ ഒട്ടും കേടുകൂടാതെയും അതിൻ്റെ ഗുണമേന്മ നഷ്ടപ്പെടാതെയും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കുറച്ചധികം ദിവസം മീൻ ഫ്രഷായിട്ടിരിക്കാൻ ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 22 Jun 2026 | 10:55 AM
നമുക്കറിയാം ഇപ്പോൾ ട്രോളിങ് സമയമാണ്. മീനൊക്കെ കിട്ടാൻ വലിയ പാടാണ്. ഉള്ളതിന് അമിത വിലയും. എന്നാൽ മത്സ്യം വാങ്ങി കൊണ്ടുവന്നാൽ അത് ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കണം എന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന ചോദ്യമാണ്. മീൻ മുറിച്ചു കഷണങ്ങളാക്കി വെക്കുന്നതാണോ, അതോ മുഴുവനോടെ വെക്കുന്നതാണോ നല്ലതെന്ന് പല വീട്ടമ്മമാർക്കും സംശയമുണ്ടായേക്കാം. കുറച്ചധികം ദിവസം മീൻ ഫ്രഷായിട്ടിരിക്കാൻ ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. (Image Credit Source: Getty Images)

1 / 5
യഥാർത്ഥത്തിൽ മീൻ നന്നായി കഴുകി വൃത്തിയാക്കി, കഷണങ്ങളായി മുറിച്ച് സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ഇത് ചെയ്യേണ്ട   ചില രീതികളുണ്ട്. മീൻ ഒട്ടും കേടുകൂടാതെയും അതിൻ്റെ ഗുണമേന്മ നഷ്ടപ്പെടാതെയും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. മീനിന്റെ ഉള്ളിലുള്ള അവശിഷ്ടങ്ങളും ചെതുമ്പലും കളയാതെ മുഴുവനോടെ ഫ്രിഡ്ജിൽ വെച്ചാൽ അത് പെട്ടെന്ന് ചീത്തയാകാനും ദുർഗന്ധം വരാനും കാരണമാകും.

2 / 5
പാചകം ചെയ്യാൻ ആവശ്യമായ അളവിൽ മാത്രം കഷണങ്ങളാക്കി മാറ്റിവെച്ചാൽ, ആവശ്യമുള്ളപ്പോൾ അവ എടുത്ത് ഉപയോഗിക്കാം. വലിയ മീനുകൾ മുഴുവനോടെ വെക്കുമ്പോൾ അതിൻ്റെ ഉൾഭാഗങ്ങളിലേക്ക് തണുപ്പ് പെട്ടെന്ന് എത്തില്ല. എന്നാൽ കഷണങ്ങളാക്കി വെക്കുമ്പോൾ എല്ലാ ഭാഗത്തും ഒരേപോലെ തണുപ്പ് എത്തുകയും ബാക്ടീരിയയുടെ വളർച്ച തടയുകയും ചെയ്യും. എന്നാൽ വെറുതെ മുറിച്ച് ഫ്രിഡ്ജിൽ വച്ചാൽ മാത്രം പോരാ.

3 / 5
വൃത്തിയാക്കിയ മീൻ നല്ല തണുത്ത വെള്ളത്തിൽ കഴുകി, ശേഷം അതിലെ വെള്ളം പൂർണ്ണമായും ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് കളയുക. മീനിൽ വെള്ളം ഉണ്ടാകുന്നത് ഐസ് കട്ടപിടിക്കാനും രുചി മാറാനും കാരണമാകും. മീൻ കഷണങ്ങളിൽ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി വെക്കുന്നത് ഒരു പ്രിസർവേറ്റീവ് ആയി പ്രവർത്തിക്കും. ഇത് ബാക്ടീരിയകളെ ഒരു പരിധി വരെ തടയും. പാചകം ചെയ്യാൻ ഉദ്ദേശിക്കുന്ന അളവനുസരിച്ച് മീൻ കഷണങ്ങൾ വെവ്വേറെ പാത്രങ്ങളിലാക്കി ഫ്രീസറിൽ സൂക്ഷിക്കുക.

4 / 5
ഫ്രീസറിൽ ഇരിക്കുന്ന മീൻ പുറത്തെടുത്ത് തണുപ്പ് മാറിയ ശേഷം അതിൽ നിന്നും പകുതി മാത്രം എടുത്ത് ബാക്കി പകുതി വീണ്ടും ഫ്രീസറിലേക്ക് വെക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് അത്ര നല്ല ശീലമല്ല. തണുപ്പ് മാറുമ്പോൾ തന്നെ അതിൽ ബാക്ടീരിയകൾ വളരാൻ തുടങ്ങും. അതിനാൽ ഒരു തവണ പുറത്തെടുത്ത മീൻ മുഴുവനായി ഉപയോഗിക്കുക. ഒരിക്കലും മീൻ പാത്രം തുറന്ന് വയ്ക്കരുത്. മീൻ പാത്രങ്ങൾ തുറന്നു വെച്ചാൽ ഫ്രിഡ്ജിലെ മറ്റ് ഭക്ഷണസാധനങ്ങളിലേക്ക് ഇതിന്റെ ചുവയും മണവും പടരും.

5 / 5
Follow Us