ഡിസ്കൗണ്ട് ഇല്ലാക്കാലത്തെ ഡിസ്കൗണ്ട് 5G ഫോൺ; 6500mAh ബാറ്ററിയുള്ള വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ | Flipkart discount on Vivo T5 Lite 44W 5G with 6500mAh battery; details inside Malayalam news - Malayalam Tv9

ഡിസ്കൗണ്ട് ഇല്ലാക്കാലത്തെ ഡിസ്കൗണ്ട് 5G ഫോൺ; 6500mAh ബാറ്ററിയുള്ള വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ

Published: 

15 Nov 2026 | 11:39 PM

Vivo T5 Lite 44W 5G Flipkart discount: ഫെസ്റ്റിവൽ സെയിൽ ഡീലുകൾ പ്രയോജനപ്പെടുത്താൻ കഴിയാതെ പോയ സാധാരണക്കാർ വിഷമിക്കേണ്ടതില്ല. ബജറ്റ് വിലയിൽ വാങ്ങാൻ സാധിക്കുന്ന മികച്ച 5ജി ഫോൺ ഡീലുകളിൽ ചിലത് ഇപ്പോഴും ലഭ്യമാണ്. അ‌തിൽ ഒന്നാണ് ഈ വർഷം ജൂ​ലൈയിൽ വിവോ തങ്ങളുടെ ടി സീരീസിൽ അ‌വതരിപ്പിച്ച വിവോ T5 ​ലൈറ്റ് 44W 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായ ഡീൽ.

1 / 6
 ദീപാവലി കഴിഞ്ഞതോടെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ രണ്ട് മാസമായി നിലനിന്നിരുന്ന ഫെസ്റ്റിവൽ സീസൺ അ‌വസാനിച്ചിരിക്കുകയാണ്. ഫെസ്റ്റിവൽ സീസണിൽ ഡിസ്കൗണ്ട് സഹിതം ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമായിരുന്ന സ്മാർട്ട്ഫോണുകൾ പലതും അ‌വയുടെ യഥാർഥ വിലയിൽ ആണ് ഇപ്പോൾ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. എന്നാൽ കുറഞ്ഞ വിലയിൽ 5ജി ഫോൺ തേടുന്നവർക്കായി ഫ്ലിപ്പ്കാർട്ടിൽ ഒരു മികച്ച ഡീൽ ഇപ്പോഴും ഉണ്ട്. (Image credit: Vivo)

2 / 6
 ഈ വർഷം ജൂ​ലൈയിൽ വിവോ തങ്ങളുടെ ടി സീരീസിൽ അ‌വതരിപ്പിച്ച ബജറ്റ് 5ജി ഫോൺ മോഡലാണ് വിവോ T5 ​ലൈറ്റ് 44W 5G (vivo T5 Lite 44W 5G). ഇത് ഇപ്പോൾ 17999 രൂപ പ്രാരംഭ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 1375 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

3 / 6
 ലഭ്യമായ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ വിവോ T5 ​ലൈറ്റ് 44W 5G അ‌ടിസ്ഥാന മോഡൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് 16,624 രൂപ വിലയിൽ വാങ്ങാനാകും.  ട്വിലൈറ്റ് ഷാഡോ, വേവ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

4 / 6
പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. 44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് വിവോ T5 ​ലൈറ്റ് 44W 5ജിയിൽ ഉള്ളത്.

5 / 6
 സോണി IMX852-AAJH5-G / LYT505C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 0.08 MP (GC6163B/SP0821) സെക്കൻഡറി സെൻസർ (f/3.0 അപ്പർച്ചർ), LED ഫ്ലാഷ്, f/2.2 അപ്പർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറ, 6.74-ഇഞ്ച് (1600×720 പിക്സലുകൾ) HD+ 20:9 LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

6 / 6
 ആം മാലി-G57 MC2 GPU, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6-ൽ ആണ് പ്രവർത്തനം.

Loading...
Unable to load recommendations.
Follow Us
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ