Budget Sedan Cars: മാരുതി ഡിസയർ മുതൽ ടാറ്റ ഏരിസ് വരെ, സാധാരണക്കാരന് സ്വന്തമാക്കാവുന്ന നാല് സെഡാൻ കാറുകൾ
Four Affordable Family Sedans Available Indian Market: ഇന്ത്യൻ വിപണിയിൽ പൊതുവേ ഹാച്ച് ബാക്കുകൾക്കാണ് ആവശ്യക്കാർ ഏറെയെങ്കിലും ആ ട്രെൻഡിൽ ചെറിയൊരു മാറ്റം കഴിഞ്ഞ കുറച്ചു നാളുകളായി വന്നിട്ടുണ്ട്. സാധാരണക്കാർ ഉൾപ്പെടെ സെഡാൻ മോഡലുകൾ കൂടി പരിഗണിക്കുന്നുണ്ട് ഇപ്പോൾ. അത്തരത്തിൽ സെഡാൻ മോഡലുകൾ പരിഗണിക്കുന്ന അവസരത്തിൽ നിരവധി മോഡലുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടുണ്ട്.

കുറഞ്ഞ ബഡ്ജറ്റിൽ ഒരു സെഡാൻ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടുള്ള 10 ലക്ഷം രൂപയിൽ താഴെ വില ആരംഭിക്കുന്ന നാല് മികച്ച മോഡലുകളെ പരിചയപ്പെടാം. (Image credit source - Maruti Suzuki, Tata, Honda, Hyundai websites.)

ആദ്യത്തെ മോഡൽ മാരുതിയുടെ ഡിസയർ ആണ്. പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ ആവശ്യം ഇല്ലാത്ത മോഡൽ കൂടിയാണ് ഇത്. ഏകദേശം ആറര ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഈ സെഡാൻ മോഡലിന്‍റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.

ഹ്യൂണ്ടായുടെ ഓറ എന്ന മോഡലിന് ഏകദേശം ആറു മുതൽ 9 ലക്ഷം വരെയാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ വരുന്നത്. ഈ മോഡൽ എഎംടി ഓപ്ഷനിലും ലഭ്യമാണ്.

മറ്റൊരു മോഡലാണ് ഹോണ്ടയുടെ അമേസ്. ഹോണ്ടയുടെ ഇന്ത്യയിലെ ഏറ്റവും സെയിൽസ് വാഹന മോഡലുകളിൽ ഒന്നാണ് അമേസ്. വിവാഹത്തിനും 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വരുന്നത്. ഏകദേശം ഏഴര ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

ടാറ്റ ഏറ്റവും പുതിയതായി പുറത്തിറക്കിയ താങ്കളുടെ സെഡാൻ മോഡലാണ് ഏരിസ്. ഏകദേശം അഞ്ചര ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. വെന്റിലേറ്റഡ് സീറ്റുകളും വയർലെസ് ചാർജിങ് സംവിധാനവും ഒക്കെ ഈ മോഡലിൽ ടാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരാകരണം : വാഹനത്തിന്റെ വില സംബന്ധിച്ചുള്ള വിവരങ്ങൾ നേരിട്ട് അതാത് ഷോറൂമുകളിൽ എത്തി കൃത്യമായി അറിയുക. ഓരോ പ്രദേശങ്ങൾ അനുസരിച്ച് വിലയിൽ മാറ്റം വരാം. ഈ ലേഖനം പൊതുവായുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ്.