‘അവിസ്മരണീയ ദിനം’; ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ അണ്ടർ-19 ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
PM Modi Congratulates Indian U19 Team: അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ അണ്ടർ-19 ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. "ഇന്ത്യൻ ക്രിക്കറ്റിന് ഇതൊരു അവിസ്മരണീയമായ ദിവസമാണ്" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, യുവതാരങ്ങളുടെ ഈ വിജയം നിരവധി യുവജനങ്ങൾക്ക് പ്രചോദനമാകുമെന്നും പറഞ്ഞു.
അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ അണ്ടർ-19 ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. “ഇന്ത്യൻ ക്രിക്കറ്റിന് ഇതൊരു അവിസ്മരണീയമായ ദിവസമാണ്” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, യുവതാരങ്ങളുടെ ഈ വിജയം നിരവധി യുവജനങ്ങൾക്ക് പ്രചോദനമാകുമെന്നും പറഞ്ഞു. ശനിയാഴ്ച മസ്‌കറ്റിലെ അൽ അമേറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ പാകിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇന്ത്യന്‍ ടീമിനെ പ്രശംസിച്ചത്. “ഇന്ത്യൻ ക്രിക്കറ്റിന് ഇതൊരു അവിസ്മരണീയമായ ദിവസമാണ്! ഇന്നത്തെ മികച്ച പ്രകടനത്തിലൂടെ 2026-ലെ അണ്ടർ-19 ഏഷ്യാ കപ്പ് നേടിയ നമ്മുടെ യുവ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് അതിയായ അഭിമാനമുണ്ട്. ഇവരുടെ വിജയം നിരവധി യുവജനങ്ങൾക്ക് പ്രചോദനമാകും. ടീമിന്റെ ഭാവിയിലെ എല്ലാ ഉദ്യമങ്ങൾക്കും ആശംസകൾ നേരുന്നു”-പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
പാകിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് നേടിയാണ് കിരീടം സ്വന്തമാക്കിയത്. അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിൽ, അഹമ്മദ് ഹുസൈന്റെ പന്തിൽ ബൗണ്ടറി നേടിയാണ് മോഹിത് ഉൾവ ഇന്ത്യയ്ക്ക് അവിസ്മരണീയമായ വിജയം സമ്മാനിച്ചത്.
മോദിയുടെ ട്വീറ്റ്:
Outstanding day for Indian cricket!
Immensely proud of our young cricketers for today’s impressive performance and for winning the Men’s U-19 Asia Cup 2026. Their success will inspire several youngsters.
Best wishes to the team for their endeavours ahead.
— Narendra Modi (@narendramodi) November 14, 2026
ഒരു ഘട്ടത്തിൽ 254 റൺസിന് 8 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകർന്നെങ്കിലും, മനൽ ചൗഹാനും ഉൾവയും ചേർന്ന് പടുത്തുയർത്തിയ 57 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. മനല്‍ ചൗഹാന്‍ 32 പന്തില്‍ 47 റണ്‍സെടുത്തു. ഇന്ത്യയുടെ വിജയശില്‍പിയായ മോഹിത് ഉല്‍വ 26 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു. 101 പന്തില്‍ 80 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ദാനി, 61 പന്തില്‍ 58 റണ്‍സെടുത്ത ആര്യവീര്‍ സെവാഗ് എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
Also Read: IND U19 vs PAK U19: മോഹിത് ഉള്‍വ പാകിസ്ഥാനെ ‘കൊന്ന് കൊലവിളിച്ചു’; ഇന്ത്യയ്ക്ക് കിരീടം
നേരത്തെ, ഉസ്മാൻ ഖാൻ (107), അബ്ദുൾ ഖാദിർ (80), ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (63) എന്നിവരുടെ ബാറ്റിങ് മികവിൽ പാകിസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി കാവ്യ പട്ടേൽ നാല് വിക്കറ്റുകളും ചിഗുരുപതി വെങ്കട്ട മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
ആര്യവീർ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’
ആര്യവീർ സെവാഗ് 2026-ലെ അണ്ടർ-19 ഏഷ്യാ കപ്പിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കി. അഞ്ച് മത്സരങ്ങളിൽ നിന്ന് 361 റൺസ് നേടിയ ആര്യവീർ ഈ പതിപ്പിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറി. 90.25 ആയിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.
English Summary
Prime Minister Narendra Modi congratulated the Indian U19 cricket team on winning the Men’s U19 Asia Cup 2026. India defeated Pakistan by one wicket in a thrilling last-ball final in Muscat to claim a record ninth title. Chasing 338, captain Lakshya Raichandani scored 80 while Mohit Ulva hit the winning boundary off the final delivery. Opener Aaryavir Sehwag scored 58 in the final and won the Player of the Tournament award with 361 runs.