AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Suryakumar Yadav: അസ്തമയമല്ല, ഇനി സൂര്യോദയം; അടിച്ചു തൂഫാനാക്കി സൂര്യ; കിടിലോസ്‌കി തിരിച്ചുവരവ്‌

Suryakumar Yadav Return Knock Syed Mushtaq Ali Trophy 2026: ഫോമിലേക്ക് മടങ്ങിയെത്തി സൂര്യകുമാര്‍ യാദവ്. മുംബൈ ക്യാപ്റ്റനായ താരം ഹൈദരാബാദിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പുറത്താകാതെ 21 പന്തില്‍ 60 റണ്‍സ് നേടി. അഞ്ച് സിക്‌സും, നാലു ഫോറും അടങ്ങുന്നതായിരുന്നു പ്രകടനം

Jayadevan AM
Jayadevan AM | Published: 14 Nov 2026 | 05:59 PM
ആഭ്യന്തര ക്രിക്കറ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തി സൂര്യകുമാര്‍ യാദവ്. മുംബൈ ക്യാപ്റ്റനായ താരം ഹൈദരാബാദിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പുറത്താകാതെ 21 പന്തില്‍ 60 റണ്‍സ് നേടി. അഞ്ച് സിക്‌സും, നാലു ഫോറും അടങ്ങുന്നതായിരുന്നു പ്രകടനം  (Image Credit Source: PTI).

1 / 5
ജാദവ്പൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് ഗ്രൗണ്ടിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ ആദ്യ മത്സരത്തില്‍ മുംബൈ ഏഴു വിക്കറ്റിന് ജയിച്ചു. 41 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് മുംബൈയുടെ ജയം. 13.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ 172, മുംബൈ 13.1 ഓവറില്‍ മൂന്ന് വിക്കറ്റിന് 174.

2 / 5
ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടനേട്ടത്തിലേക്ക് നയിച്ചതിന് ശേഷം ദേശീയ ടീമില്‍ സൂര്യയ്ക്ക് അവസരം ലഭിച്ചില്ല. ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഐപിഎല്ലിന് ശേഷം ആദ്യമായാണ് ഒരു മുൻനിര ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുന്നത്. രഞ്ജി ട്രോഫിയിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല

3 / 5
ഹൈദരാബാദിനെതിരായ മത്സരത്തില്‍ സൂര്യ 15 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. നേരിട്ട ആദ്യ ഏഴ് പന്തുകളിൽ രണ്ട് സിക്സറുകളും രണ്ട് ഫോറുകളും പറത്തി. 24 പന്തില്‍ 51 റണ്‍സെടുത്ത മുഷീര്‍ ഖാനും തിളങ്ങി. ശിവം ദുബെ (അഞ്ച് പന്തില്‍ 13) സൂര്യയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

4 / 5
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനം സൂര്യ വരും മത്സരങ്ങളിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താല്‍ ദേശീയ ടി20 ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സൂര്യ ഫോമിലേക്ക് എത്തിയത് മുംബൈ ഇന്ത്യന്‍സിനും ആശ്വാസമാണ്.

5 / 5
Follow Us