Health Tips: വെറുതെ കഴിക്കല്ലേ… പച്ചയോ ചുവപ്പോ കറുപ്പോ: ഏത് മുന്തിരിയാണ് ഏറ്റവും ഗുണമുള്ളത്?
Grape Colour And Benefits: മുന്തിരിയുടെ നിറം നോക്കി നിങ്ങളെടുക്കാറുണ്ടോ? കാരണം അവയ്ക്ക് ഓരോന്നിനും ഓരോ ഗുണങ്ങളാണ്. പച്ച, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലാണ് പൊതുവെ മുന്തിരി കാണുന്നത്. എങ്കിൽ ഇതിൽ ഏതിനാണ് ഏറ്റവും കൂടുതൽ ഗുണമുള്ളതെന്ന് നോക്കാം.

മുന്തിരി ഇഷ്ടമല്ലാത്തവരായിട്ട് ആരുമില്ല. പല നിറത്തിൽ പല രുചിയിൽ ഇവ ലഭ്യമാണ്. ജ്യൂസായും സാലഡുകളിലും സ്മൂത്തികളിലും എല്ലാം മുന്തിരിയുടെ സ്ഥാനം ഒന്ന് വേറെ തന്നെയാണ്. ഗുണത്തിൻ്റെ കാര്യത്തിലും പിന്നോട്ടല്ല. എന്നാൽ മുന്തിരിയുടെ നിറം നോക്കി നിങ്ങളെടുക്കാറുണ്ടോ? കാരണം അവയ്ക്ക് ഓരോന്നിനും ഓരോ ഗുണങ്ങളാണ്. എങ്കിൽ ഇതിൽ ഏതിനാണ് ഏറ്റവും കൂടുതൽ ഗുണമുള്ളതെന്ന് നോക്കാം. (Image Credits: Getty Images)

പച്ച, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലാണ് പൊതുവെ മുന്തിരി കാണുന്നത്. കാണുമ്പോൾ വ്യത്യാസമില്ലെങ്കിലും രുചിയിലും ആന്റിഓക്‌സിഡന്റുകളിലും മൊത്തത്തിലുള്ള ആരോഗ്യ ഗുണങ്ങളിലും അവ വ്യത്യാസപ്പെട്ടിരിക്കുന്നു. പച്ച മുന്തിരിയിൽ രോഗപ്രതിരോധ ശേഷിക്ക് ആവശ്യമായ വിറ്റാമിൻ സിയും അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ കെയും അടങ്ങിയിരിക്കുന്നു. (Image Credits: Getty Images)

ഉയർന്ന ജലാംശവും കുറഞ്ഞ കലോറിയുമുള്ള ഇവ ജലാംശം നിലനിർത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും അനുയോജ്യമാണ്. പച്ച മുന്തിരിയിൽ ഫ്ലേവനോയ്ഡുകളും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. എന്നാൽ ചുവപ്പ്, കറുപ്പ് മുന്തിരികളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ അളവ് മാത്രമാണ് ഇതിലുള്ളത്. (Image Credits: Getty Images)

ചുവന്ന മുന്തിരി റെസ്വെറാട്രോളിന്റെ ഉറവിടമാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. ഇതിലെ പോളിഫെനോളുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. കൂടാതെ ഇവയ്ക്ക് രക്തസമ്മർദ്ദം കുറയ്ക്കാനുള്ള കഴിവുമുണ്ട്. (Image Credits: Getty Images)

കറുത്ത മുന്തിരിയിൽ ആന്തോസയാനിനുകൾ ധാരാളമുണ്ട്, ഇവ ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുന്നു. ഇവയിൽ കാണപ്പെടുന്ന ഫ്ലേവനോയ്ഡുകളും റെസ്‌വെറാട്രോളും ഹൃദയാരോഗ്യത്തിന് നല്ലതാണ്. കറുത്ത മുന്തിരിയിലെ പോളിഫെനോളുകൾ പ്രായമായവരിൽ ഓർമ്മശക്തിയും മാനസിക വികാസവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. (Image Credits: Getty Images)