മായം കലരാത്ത നല്ല ഒന്നാന്തരം കസൂരി മേത്തി സിംപിളായി അടുക്കളയിൽ തന്നെ മുളപ്പിച്ചെടുക്കാം; എങ്ങനെയെന്ന് അറിയേണ്ടേ ? | Grow 100 Percent Pure Kasuri Methi Right in Your Kitchen: Want to Know How? Malayalam news - Malayalam Tv9

മായം കലരാത്ത നല്ല ഒന്നാന്തരം കസൂരി മേത്തി സിംപിളായി അടുക്കളയിൽ തന്നെ മുളപ്പിച്ചെടുക്കാം; എങ്ങനെയെന്ന് അറിയേണ്ടേ ?

Published: 

12 Jul 2026 | 09:11 PM

A Simple Guide to Growing Pure Kasuri Methi at Home: മല്ലിയിലയുടെയും കറിവേപ്പിലയുടെയും അത്ര തന്നെ പ്രാധാന്യമുണ്ട് നമ്മുടെ അടുക്കളകളിൽ കസൂരി മേത്തിക്ക്. സംഭവം നോർത്ത് ഇന്ത്യയിൽ നിന്നും അതിഥിയായി എത്തിയതണെങ്കിലും അതിഥികളെ മടക്കിയയക്കുന്ന രീതി നമ്മൾ മലയാളികൾക്ക് ഇല്ലല്ലോ. ആഘോഷ വേളകളിലും വീടുകളിലെ സാധാരണ ആവശ്യങ്ങൾക്കുമെല്ലാം കസൂരി മേത്തി കടയിൽ നിന്ന് വാങ്ങുകയാണ് നമ്മുടെ പതിവ്. എന്നാൽ നമ്മുടെ അടുത്തളയിൽ ഒരു രൂപ പോലും ചിലവില്ലാതെ കസൂരി മേത്തി മുളപ്പിച്ചെടുക്കനാകും.

1 / 5
വിത്തിനുപോലും എവിടെയും തേടി പോകേണ്ടതില്ല. അടുക്കളയിലെ ഒരു കുപ്പി തുറന്നാൽ വിത്ത് സുലഭം. കാരണം നമ്മുടെ ഉലുവ മുളപ്പിച്ച് ഉണക്കുന്നതാണ് കസൂരി മേത്തി. ഇത് പലർക്കും അറിയാമായിരിക്കാം. എന്നാൽ അറിയാത്തവർ ഇപ്പോഴും നിരവധി പേരുണ്ട്. ഉലുവച്ചീര എന്നാണ് ഉലുവ മുളപ്പിച്ചതിനെ പറയുക. ഇത് നന്നായി ഉണക്കിയെടുക്കുന്നതോടെ നമ്മുടെ വിഭവങ്ങൾക്ക് സ്വാദ് വർധിപ്പിക്കുന്ന മാന്ത്രിക ചേരുവയായി മാറും.(Image Credit source: Getty Images)

2 / 5
ഇനി എങ്ങനെ കസൂരി മേത്തി വീട്ടിൽ തന്നെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ച ഒന്നോ രണ്ടോ സ്പൂൺ ഉലുവ എടുത്ത് ചട്ടിയിലോ പാത്രത്തിലോ നിറച്ച് വച്ചിരിക്കുന്ന ഇളക്കിയ മണ്ണിൽ വിതറുക. ഇതിന് മുകളിലേക്ക് കുറച്ചുകൂടി മണ്ണ് നിറക്കുക. ചകിരി ചോറ് നിറക്കുന്നതും നല്ലതാണ്.

3 / 5
വിത്ത് പാകിയ ശേഷം എല്ലാ ദിവസവും  നനക്കാൻ ശ്രദ്ധിക്കണം. എന്നാൽ ഒരുപാട് വെള്ളം ഒഴിക്കാനും പാടില്ല. വിത്തുകൾ ചീഞ്ഞുപോകുന്നതിന് ഇത് കാരണമാകും. വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുന്നതാണ് ഉചിതം. വിത്ത് പാകി മൂന്ന് ദിവസം ആകുമ്പോഴേക്കും മുള വന്ന് തുടങ്ങും. ചെറിയ രീതിയിൽ വെയിൽ കിട്ടുന്ന ഇടത്താണ് വിത്ത് പാകിയ ചട്ടി വെക്കേണ്ടത്. നേരിട്ട് വെയിൽ ഏൽക്കുന്നില്ല എന്നും ഉറപ്പാക്കണം.

4 / 5
മുള വന്നുകഴിഞ്ഞാൽ പിന്നീട് ഒരോ ദിവസങ്ങളിലും കൃത്യമായി വെള്ളം ഒഴിച്ച് ഉലുവച്ചീരയെ പാകമാക്കി എടുക്കുക. ആദ്യം മുളപൊട്ടുമ്പോൾ രണ്ട് ഇലയായിരിക്കും ചെടികളിൽ ഉണ്ടാവുക. ഏകദേശം ഇരുപത് ദിവസം ആകുന്നതോടെ ഇലകൾ മുന്നായി മാറും. ചെടികൾക്ക് കുച്ചുകൂടി നീളവും വക്കും. ഉലുവച്ചീര വിളവെടുക്കാൻ പാകമായി എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.

5 / 5
ഉലുവച്ചിരയായി തന്നെ ഇത് ആഹാരത്തിനായി ഉപയോഗിക്കം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഇത്. എന്നാൽ ഒരൽപ്പം കൈപ്പ് രസം ഉണ്ടാകും എന്ന് മാത്രം. ഇനി ഉലുവച്ചിരയെ കസുരി മേത്തിയാക്കി മാറ്റാൻ അത് ഉണക്കിയെടുത്താൽ മാത്രം മതിയാകും. വേരുകൾ മുറിച്ചുമാറ്റിയ ശേഷം തണ്ടും ഇലയും ചേർത്ത് വെയിലത്ത് വച്ചോ, അല്ലാതെയോ ഉണക്കിയെടുക്കാം. കീടനാശിനികളോ രാസ മരുന്നുകളോ ഇല്ലാത്ത നല്ല ഫസ്റ്റ് ക്ലാസ് കസൂരി മേത്തി ഇനി വിഭവങ്ങളിൽ ചേർക്കാം.

Loading...
Unable to load recommendations.
Follow Us
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി