ക്യാപ്റ്റൻസി ഒഴിഞ്ഞതോടെ താണ്ഡവം! ഹര്‍മന്‍പ്രീതിന് പ്രായം വെറുമൊരു നമ്പര്‍ മാത്രം; അപൂര്‍വ റെക്കോഡ്‌ | Harmanpreet Kaur creates history: Hits 28-year global high with 8th ODI ton against Zimbabwe Malayalam news - Malayalam Tv9

ക്യാപ്റ്റൻസി ഒഴിഞ്ഞതോടെ താണ്ഡവം! ഹര്‍മന്‍പ്രീതിന് പ്രായം വെറുമൊരു നമ്പര്‍ മാത്രം; അപൂര്‍വ റെക്കോഡ്‌

Published: 

27 Oct 2026 | 09:26 AM

Harmanpreet Kaur shatters world record: ഹര്‍മന്‍പ്രീതിന്റെ എട്ടാം ഏകദിന സെഞ്ചുറിയായിരുന്നു ഇത്. ഈ സെഞ്ചുറി പ്രകടനത്തോടെ താരം ഒരു അപൂര്‍വ റെക്കോഡും സ്വന്തമാക്കി. 36 വയസ്‌ തികഞ്ഞ ശേഷം വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന ബഹുമതി ഹർമൻപ്രീതിന് സ്വന്തമാണ്.

1 / 5
ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെ മികച്ച ഫോമിലാണ് ഹര്‍മന്‍പ്രീത് കൗര്‍. വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ താരം തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. 121 പന്തുകള്‍ നേരിട്ട് സ്വന്തമാക്കിയത് 126 റണ്‍സ്. അടിച്ചുകൂട്ടിയത് 15 ഫോറുകള്‍  (Image Credit Source: PTI).

2 / 5
2.4 ഓവറില്‍ ഷഫാലി വര്‍മയെയും സ്മൃതി മന്ദാനയെയും നഷ്ടപ്പെട്ട് ഇന്ത്യ പരുങ്ങലിലായപ്പോഴാണ് ഹര്‍മനെത്തിയത്. അവിടെ നിന്ന് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയിടത്ത് തുടങ്ങുന്നു താരത്തിന്റെ ഇന്നിങ്‌സിന്റെ പ്രസക്തി. മൂന്നാം വിക്കറ്റില്‍ പ്രതിക റാവലിനൊപ്പം ചേര്‍ത്തത് 124 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ്. നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മയോടൊപ്പം 153 റണ്‍സ്.

3 / 5
ഹര്‍മന്‍പ്രീതിന്റെ എട്ടാം ഏകദിന സെഞ്ചുറിയായിരുന്നു ഇത്. ഈ സെഞ്ചുറി പ്രകടനത്തോടെ താരം ഒരു അപൂര്‍വ റെക്കോഡും സ്വന്തമാക്കി. 36 വയസ്‌ തികഞ്ഞ ശേഷം വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന ബഹുമതി ഹർമൻപ്രീതിന് സ്വന്തമാണ്.

4 / 5
2025 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ 36 വയസും 136 ദിവസവും പ്രായമുള്ളപ്പോള്‍ താരം സെഞ്ചുറി നേടിയിരുന്നു. 35 വയസിന് ശേഷം മൂന്ന് സെഞ്ചുറികൾ തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന അലീസ ഹീലി, ഡെബി ഹോക്ലി എന്നിവരുടെ റെക്കോർഡിനൊപ്പമെത്താനും ഹർമൻപ്രീതിന് സിംബാബ്‌വെയ്‌ക്കെതിരായ പ്രകടനത്തോടെ സാധിച്ചു. വനിതാ ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന നാലാമത്തെ ഏറ്റവും പ്രായം കൂടിയ താരമാണ് 37-കാരിയായ ഹര്‍മന്‍പ്രീത്. ഒരു ഫുൾ-മെമ്പർ രാജ്യത്തിനെതിരെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കൂടിയ താരവുമാണ് ഹർമൻപ്രീത്.

5 / 5
സിംബാബ്‌വെയ്‌ക്കെതിരെ സെഞ്ചുറി നേടുമ്പോള്‍ 37 വയസും, 231 ദിവസവുമായിരുന്നു ഹര്‍മന്‍പ്രീതിന്റെ പ്രായം. ഏകദിന സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിതയെന്ന സ്വന്തം റെക്കോർഡ് ഹർമൻപ്രീത് തിരുത്തിയെഴുതി. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെയുള്ള സെഞ്ചുറിയോടെ മിതാലി രാജിന്റെ (35 വയസും 287 ദിവസവും) റെക്കോർഡ് താരം മറികടന്നിരുന്നു. സിംബാബ്‌വെയ്‌ക്കെതിരായ പ്രകടനത്തോടെ വനിതാ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകാനും ഹര്‍മന്‍പ്രീതിന് സാധിച്ചു.

Loading...
Unable to load recommendations.
Follow Us
പഴയ ടൂത്ത് ബ്രഷ് കളയരുതേ! അറിയാം ഈ കിടിലന്‍ ഉപയോഗങ്ങള്‍
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്