AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘ഓർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി: നാളെ കരതൊടും; ഇന്നും നാളെയുമായി 53 ട്രെയിനുകൾ റദ്ദാക്കി

Cyclone 'Arnab' will make landfall tomorrow: ഓർണബ് ചുഴലിക്കാറ്റ് നാളെ കരതൊടുമെന്ന് മുന്നറിയിപ്പ്. ഇതിനെത്തുടർന്ന് ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്. നിലവിൽ വിശാഖപ്പട്ടണത്തിന് 350 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിൻറെ സ്ഥാനം. ചുഴലിക്കാറ്റ് അ‌തിതീവ്ര ചുഴലിക്കാറ്റായി മാറി കരതൊടുന്നത് കണക്കിലെടുത്ത് സുരക്ഷയുടെ ഭാഗമായി ഇന്നും നാളെയുമായി 53 ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്.

‘ഓർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി: നാളെ കരതൊടും; ഇന്നും നാളെയുമായി 53 ട്രെയിനുകൾ റദ്ദാക്കി
Cyclone 'arnab' Will Make Landfall TomorrowImage Credit source: X, PTI
Prasanth Kumar
Prasanth Kumar | Published: 27 Oct 2026 | 08:26 AM

ചെ​ന്നൈ: മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി രൂപപ്പെട്ട ‘ഓർണബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഇത് നാളെ കരതൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിനെത്തുടർന്ന് ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്. നിലവിൽ വിശാഖപ്പട്ടണത്തിന് 350 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിൻറെ സ്ഥാനം. ചുഴലിക്കാറ്റ് അ‌തിതീവ്ര ചുഴലിക്കാറ്റായി മാറി കരതൊടുന്നത് കണക്കിലെടുത്ത് സുരക്ഷയുടെ ഭാഗമായി ഇന്നും നാളെയുമായി 53 ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ഓർണബ് മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്ത് കരതൊടുമെന്നാണ് നി​ഗമനം.

ഗോപാൽപൂരിൽ നിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ് ഇതിന്റെ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഓർണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം.

ALSO READ: ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ മാത്രം

ഓർണബ് കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. ആന്ധ്രാപ്രദേശ് – യാനം തീരങ്ങളിലൂടെ കരയിൽ പ്രവേശിച്ചതിനുശേഷം ഒക്ടോബർ 28 വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും ആകും.

ഒക്ടോബർ 29 രാവിലെയോടെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ആയി മാറാൻ സാധ്യതയുണ്ട്. തുടർന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അ‌റിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ അ‌പകട സാധ്യത പ്രവചിച്ചിരിക്കുന്ന മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് അ‌ധികൃതർ അ‌റിയിച്ചിട്ടുണ്ട്.

കേരളത്തിൽ ഇന്ന് പൊതുവിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴ പ്രവചിച്ചിരിക്കുന്നത്. എന്നാൽ ഓർണബ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി നാളെ കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്. ‘ഓർണബ്’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനും, അപകടസാധ്യതയുള്ളവർക്ക് മുൻഗണന നൽകാനും, ദുരന്തനിവാരണ സേനയെ വിന്യസിക്കാനും ആന്ധ്രാപ്രദേശ് സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

English Summary

Cyclone ‘Ornab’, which formed over the central Bay of Bengal and the adjoining west-central Bay of Bengal, has intensified into a very severe cyclonic storm. It is expected to make landfall tomorrow. In light of this, the states of Andhra Pradesh, Telangana, and Odisha have been placed on high alert. The cyclone is currently located 350 kilometers away from Visakhapatnam. As a precautionary measure, the Railways has cancelled 53 trains for today and tomorrow.

Follow Us