നീ ഒന്ന് സൈഡിലോട്ട് നിന്നെ; അംബാനിയോട് കൊമ്പുകോര്‍ക്കോന്‍ എച്ച്എംഡി ഫീച്ചര്‍ ഫോണുകളെത്തി | HMD 105 4G and HMD 110 4G feature phones launched in india with youtube and upi Malayalam news - Malayalam Tv9

HMD Feature Phones: നീ ഒന്ന് സൈഡിലോട്ട് നിന്നെ; അംബാനിയോട് കൊമ്പുകോര്‍ക്കോന്‍ എച്ച്എംഡി ഫീച്ചര്‍ ഫോണുകളെത്തി

Updated On: 

12 Sep 2024 13:58 PM

HMD 105 4G and 110 4G Feature Phone Features: മുകേഷ് അംബാനിയുടെ ജിയോ ഫീച്ചര്‍ ഫോണുകള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ച് എത്തിയിരിക്കുകയാണ് എച്ച്എംഡി. നോക്കിയ ബ്രാന്റിന്റെ ഫോണുകള്‍ പുറത്തിറക്കിയ വമ്പന്‍ ഹിറ്റായി മാറിയ എച്ച്എംഡി ഇപ്പോള്‍ സ്വന്തം ബ്രാന്റിന്റെ ഫോണുകളും പുറത്തിറക്കിയ വിപണിയില്‍ താരമാവുകയാണ്. എന്തെല്ലാമാണ് ഈ ഫോണുകളുടെ പ്രത്യേകത എന്ന് നോക്കാം.

1 / 5കഴിഞ്ഞ ജൂലൈ മാസത്തിലാണ് എച്ച്എംഡി തങ്ങളുടെ ആദ്യ ഫീച്ചര്‍ ഫോണായ എച്ച്എംഡി 105, എച്ച്എംഡി 110 എന്നീ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ രണ്ട് മോഡലുകളും 2 ജി ഫീച്ചര്‍ ഫോണുകളായിരുന്നു. ഇപ്പോഴിതാ എച്ച്എംഡി 105, എച്ചഎംഡി 110 എന്നീ മോഡലുകളുടെ 4ജി ഫീച്ചര്‍ ഫോണുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. (Image Credits: HMD Website)

കഴിഞ്ഞ ജൂലൈ മാസത്തിലാണ് എച്ച്എംഡി തങ്ങളുടെ ആദ്യ ഫീച്ചര്‍ ഫോണായ എച്ച്എംഡി 105, എച്ച്എംഡി 110 എന്നീ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ രണ്ട് മോഡലുകളും 2 ജി ഫീച്ചര്‍ ഫോണുകളായിരുന്നു. ഇപ്പോഴിതാ എച്ച്എംഡി 105, എച്ചഎംഡി 110 എന്നീ മോഡലുകളുടെ 4ജി ഫീച്ചര്‍ ഫോണുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. (Image Credits: HMD Website)

2 / 5

എച്ച്എംഡി 105 4ജിയ്ക്ക് 2,199 രൂപയും എച്ച്എംഡി 110 4ജിയ്ക്ക് 2,399 രൂപയുമാണ് വില. അംബാനിയുടെ പുതിയ 4ജി ഫീച്ചര്‍ ഫോണുകള്‍ നല്‍കുന്ന അതേ ഫീച്ചറുകളോടെ അതിനേക്കാള്‍ വിലക്കുറവില്‍ എച്ച്എംഡി ഫോണുകള്‍ സ്വന്തമാക്കാം. റീട്ടെയില്‍ സ്‌റ്റോറുകള്‍, ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, എച്ച്എംഡി വെബ്‌സൈറ്റ് എന്നിവ വഴി ഫോണ്‍ സ്വന്തമാക്കാവുന്നതാണ്. (Image Credits: HMD Website)

3 / 5

കറുപ്പ്, സിയാന്‍, പിങ്ക് എന്നീ നിറങ്ങളിലാണ് എച്ച്എംഡി 105 4ജി ലഭ്യമാകുക. എച്ച്എംഡി 110 ടൈറ്റാനിയം, നീല എന്നീ നിറങ്ങളിലും ലഭ്യമാണ്. കൂടാതെ 1 വര്‍ഷത്തെ റീപ്ലേസ്‌മെന്റ് വാറന്റിയും ഫോണുകള്‍ക്കുണ്ട്. ക്ലൗഡ് ഫോണ്‍ ആപ്പ് വഴി യൂട്യൂബും ലഭ്യമാണ്. കൂടാതെ 13 ഭാഷ ഇന്‍പുട്ടും 23 ഭാഷ റെക്കോര്‍ഡിങ് പിന്തുണയും ഈ ഫോണിനുണ്ട്. (Image Credits: HMD Website)

4 / 5

1,450 എംഎഎച്ച് ബാറ്ററി, എംപി3 പ്ലയര്‍, വയര്‍ലൈസ് എഫ്എം റേഡിയോ, ഫോണ്‍ ടോക്കര്‍, 32 ജിബി എസ്ഡി കാര്‍ഡ് എന്നിവയും ഫീച്ചര്‍ ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നു. (Image Credits: HMD Website)

5 / 5

ജിയോ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ജിയോ പ്രൈമ 4ജി ഫീച്ചര്‍ ഫോണിനാണ് പ്രധാനമായും എച്ച്എംഡി വെല്ലുവിളിയാവുക. വിലക്കുറവ് തന്നെയാണ് പ്രധാനമായും ആളുകളെ ആകര്‍ഷിക്കാന്‍ വഴിവെക്കുക. (Image Credits: HMD Website)

Related Photo Gallery
Actress Assault Case: ദിലീപ് കാവ്യ വിവാഹ ശേഷം 3 മാസത്തിനുള്ളിൽ നടന്ന കൃത്യം; ഒരു സ്ത്രീ തന്ന ക്വട്ടേഷനെന്ന പൾസറിന്റെ വെളിപ്പെടുത്തൽ
Joint Pain Relief: സിമ്പിളാണ്…. തണുപ്പുകാലത്ത് സന്ധി വേദന കുറയ്ക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Laptop health issues: പേര് ലാപ്‌ടോപ് ആണെന്ന് വച്ച് എടുത്ത് മടിയില്‍ വയ്ക്കരുത്, ഈ പ്രശ്നങ്ങൾ ഉണ്ടാകും
Gautam Gambhir: മാനേജ്‌മെന്റിന് തലവേദന; ഗില്ലും, ശ്രേയസും എത്തുമ്പോള്‍ ആരെ ഒഴിവാക്കും? ഗംഭീറിനുണ്ട് ഉത്തരം
Actress Assault Case: നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയ പ്രമുഖ ചലച്ചിത്ര താരങ്ങൾ
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം