10 പവന്‍ സ്വര്‍ണം നല്‍കണമെന്നാണോ? വിവാഹത്തിന് ഇത്രയും രൂപ വേണം | how much will it cost to conduct a wedding in Kerala with ten pavan of gold Malayalam news - Malayalam Tv9

Gold Rate: 10 പവന്‍ സ്വര്‍ണം നല്‍കണമെന്നാണോ? വിവാഹത്തിന് ഇത്രയും രൂപ വേണം

Updated On: 

10 Sep 2025 10:44 AM

Cost of Ten Pavan Gold in Kerala: സ്വര്‍ണവില ക്രമാതീതമായി വര്‍ധിച്ചത് സ്വര്‍ണമോഹം ഉപേക്ഷിക്കാന്‍ പലരെയും പ്രേരിപ്പിച്ചു. എങ്കിലും പത്ത് പവന്‍ സ്വര്‍ണമെങ്കിലും നല്‍കി നമ്മുടെ കേരളത്തില്‍ ഒരു വിവാഹം നടക്കണമെങ്കില്‍ എത്ര രൂപ ചെലവ് വരുമെന്ന് നിങ്ങള്‍ക്കറിയാമോ?

1 / 5സ്വര്‍ണം എന്നത് പലപ്പോഴും ആശ്വാസത്തിന്റെയും ചിലപ്പോഴൊക്കെ സങ്കടത്തിന്റെയും കാരണമായി മാറാറുണ്ട്. ജീവിതത്തില്‍ വന്നെത്തുന്ന പ്രതിസന്ധികളില്‍ എപ്പോഴും കരുത്താകാന്‍ സ്വര്‍ണത്തിന് സാധിക്കാറുണ്ട് അല്ലേ? നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് വിവാഹ സമയത്ത് സ്വര്‍ണം നല്‍കുന്നത് അവര്‍ക്കൊരു നിക്ഷേപം എന്ന നിലയിലാണ്. (Image Credits: Getty Images)

സ്വര്‍ണം എന്നത് പലപ്പോഴും ആശ്വാസത്തിന്റെയും ചിലപ്പോഴൊക്കെ സങ്കടത്തിന്റെയും കാരണമായി മാറാറുണ്ട്. ജീവിതത്തില്‍ വന്നെത്തുന്ന പ്രതിസന്ധികളില്‍ എപ്പോഴും കരുത്താകാന്‍ സ്വര്‍ണത്തിന് സാധിക്കാറുണ്ട് അല്ലേ? നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് വിവാഹ സമയത്ത് സ്വര്‍ണം നല്‍കുന്നത് അവര്‍ക്കൊരു നിക്ഷേപം എന്ന നിലയിലാണ്. (Image Credits: Getty Images)

2 / 5

എന്നാല്‍ സ്വര്‍ണവില ക്രമാതീതമായി വര്‍ധിച്ചത് സ്വര്‍ണമോഹം ഉപേക്ഷിക്കാന്‍ പലരെയും പ്രേരിപ്പിച്ചു. എങ്കിലും പത്ത് പവന്‍ സ്വര്‍ണമെങ്കിലും നല്‍കി നമ്മുടെ കേരളത്തില്‍ ഒരു വിവാഹം നടക്കണമെങ്കില്‍ എത്ര രൂപ ചെലവ് വരുമെന്ന് നിങ്ങള്‍ക്കറിയാമോ?

3 / 5

ഒരു പവന്‍ സ്വര്‍ണത്തിന് 85,000 രൂപയാണെന്ന് കരുതൂ, അങ്ങനെയങ്കില്‍ 10 പവന്‍ സ്വര്‍ണത്തിന് 8,50,000 ( 85,000×10 = 8,50,000) രൂപ ചെലവ് വരും.

4 / 5

1 പവന്‍ എന്നത് 8 ഗ്രാം സ്വര്‍ണമാണ്. 10 പവനില്‍ ആകെ 80 ഗ്രാം സ്വര്‍ണം. ഓരോ 8 ഗ്രാമിനും 85,000 രൂപയാകുമ്പോള്‍ ഒരു ഗ്രാമിന് 10,625 രൂപ. 80 ഗ്രാമിന് 10,625 × 80 = 850,000.

5 / 5

ഇതിന് പുറമെ 5 ശതമാനം മുതല്‍ 18 ശതമാനം വരെ പണികൂലിയും നിങ്ങള്‍ സ്വര്‍ണത്തിന് നല്‍കണം. 3 ശതമാനമാണ് സ്വര്‍ണത്തിന് ജിഎസ്ടി. 3 ശതമാനം ജിഎസ്ടി എന്നാല്‍ ഏകദേശം 28,050 രൂപയുണ്ടാകും. 10 ശതമാനം പണികൂലിയായി ഏകദേശം 85,000 രൂപയും ഉണ്ടാകും. അങ്ങനെയെങ്കില്‍ 10 പവന്‍ സ്വര്‍ണം ലഭിക്കണമെങ്കില്‍ 9,63,050 രൂപ വേണ്ടി വരും. പത്ത് പവന്‍ സ്വര്‍ണത്തിന്റെ വില- 8,50,000, പണികൂലി- 85,000 ഇവ രണ്ടും ചേര്‍ന്നാല്‍ ആകെ 9,35,000 രൂപ. ഇതിലേക്ക് 28,050 രൂപ ജിഎസ്ടി കൂടി ചേര്‍ക്കുമ്പോള്‍ ആകെ 9,63,050 രൂപ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും