Curtains Cleaning: കർട്ടൻ കഴുകാൻ മടിയാണോ? അഴിച്ചുമാറ്റാതെ തന്നെ വൃത്തിയാക്കാൻ 3 വഴികളിതാ….
വീട്ടിലെ കർട്ടനുകൾ വൃത്തിയാക്കുക എന്നത് വളരെ പ്രയാസമേറിയ ജോലിയാണ്. കർട്ടനുകൾ കൊളുത്തുകളിൽ നിന്ന് അഴിച്ചെടുത്ത് കഴുകി, ഉണക്കി വീണ്ടും തൂക്കിയിടാൻ സമയവും വലിയ അധ്വാനം വേണം. പലപ്പോഴും ഈ മടി കാരണം കർട്ടനുകൾ വൃത്തിയാക്കുന്നത് നമ്മൾ നീട്ടി വെക്കാറുമുണ്ട്. എന്നാൽ ഇനി കർട്ടനുകൾ അഴിച്ചുമാറ്റാതെ മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാൻ ചില എളുപ്പവഴികളുണ്ട്.

വീട് വൃത്തിയാക്കുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഫർണിച്ചറുകൾ പൊടിതട്ടുന്നതും തറ തൂത്തുതുടയ്ക്കുന്നതുമെല്ലാം എളുപ്പത്തിൽ ചെയ്യാൻ സാധിക്കുമെങ്കിലും, വീട്ടിലെ കർട്ടനുകൾ വൃത്തിയാക്കുക എന്നത് വളരെ പ്രയാസമേറിയ ജോലിയാണ്. കർട്ടനുകൾ കൊളുത്തുകളിൽ നിന്ന് അഴിച്ചെടുത്ത് കഴുകി, ഉണക്കി വീണ്ടും തൂക്കിയിടാൻ സമയവും വലിയ അധ്വാനം വേണം. പലപ്പോഴും ഈ മടി കാരണം കർട്ടനുകൾ വൃത്തിയാക്കുന്നത് നമ്മൾ നീട്ടി വെക്കാറുമുണ്ട്. എന്നാൽ ഇനി കർട്ടനുകൾ അഴിച്ചുമാറ്റാതെയും, വൻതോതിൽ വെള്ളം ഉപയോഗിച്ച് കഴുകാതെയും മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാൻ ചില എളുപ്പവഴികളുണ്ട്. (Image Credit source: Getty Images)

കർട്ടനുകളിൽ ഏറ്റവും കൂടുതൽ അടിഞ്ഞുകൂടുന്നത് പൊടിയാണ്.ഒരു വാക്വം ക്ലീനർ ഉപയോഗിച്ച് കർട്ടൻ അഴിക്കാതെയെ തന്നെ അതിലെ പൊടിപടലങ്ങൾ എളുപ്പത്തിൽ വലിച്ചെടുക്കാം. വാക്വം ക്ലീനർ ഇല്ലെങ്കിൽ വിഷമിക്കേണ്ടതില്ല. ഒരു നീളമുള്ള വടിയുടെ അറ്റത്ത് പഴയൊരു സോക്‌സ് കെട്ടിവെച്ചോ, ബ്രഷ് ഉപയോഗിച്ചോ കർട്ടനിലെ പൊടി തട്ടിയെടുക്കാം.

പൊടിക്ക് പുറമെ ഈർപ്പം മൂലമുണ്ടാകുന്ന ദുർഗന്ധവും ബാക്ടീരിയകളും കർട്ടനുകളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനായി സ്റ്റീം ക്ലീനിംഗ് രീതി ഉപയോഗിക്കാം. ഗാർഹിക സ്റ്റീമറോ ഹാൻഡ്‌ഹെൽഡ് സ്റ്റീം അയണോ ഇതിനായി ഉപയോഗിക്കാം. വെള്ളത്തിൽ അല്പം ലിക്വിഡ് ഡിഷ്വാഷർ കൂടി ചേർത്ത് സ്റ്റീം ചെയ്യുന്നത് കർട്ടനുകൾ വൃത്തിയാക്കാൻ മാത്രമല്ല, അതിലെ ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും.

കർട്ടനുകളിൽ കറകളുണ്ടെങ്കിൽ വൃത്തിയാക്കാൻ ഒരു ബക്കറ്റ് വെള്ളത്തിൽ അല്പം വെളുത്ത വിനാഗിരിയും ഡിഷ്വാഷർ ജെല്ലും കലർത്തുക. വിപണിയിൽ ലഭിക്കുന്ന ബ്രഷുകൾ ഘടിപ്പിച്ച ഗ്ലൗസുകൾ ഈ വെള്ളത്തിൽ മുക്കി കർട്ടനുകളിൽ പതിയെ ഉരച്ച് തുടയ്ക്കുക. വിനാഗിരി കറകൾ നീക്കം ചെയ്യാനും കർട്ടന് പുതിയ തിളക്കം നൽകാനും സഹായിക്കും. അതിനുശേഷം ഗ്ലൗസ് ശുദ്ധമായ വെള്ളത്തിൽ മുക്കി കർട്ടൻ വീണ്ടും തുടച്ചെടുക്കുക.

കർട്ടൻ കൊളുത്തുകൾ അഴിച്ചെടുക്കുന്നതിനെക്കുറിച്ചോ കട്ടിയുള്ള തുണികൾ വീണ്ടും വീണ്ടും കഴുകി ഉണക്കുന്നതിനെക്കുറിച്ചോ ഓർത്ത് ഇനി വിഷമിക്കേണ്ടതില്ല. പ്രത്യേകിച്ച് പൊടിയും അഴുക്കും കൂടുതലായി കാണപ്പെടുമ്പോൾ ഈ ടിപ്പുകൾ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ സമയവും അധ്വാനവും വലിയ അളവിൽ ലാഭിക്കാം.