Diabetes In Youth: യുവതലമുറയെ പിടിമുറുക്കുന്ന പ്രമേഹം; ചെറുപ്പത്തിലെ എങ്ങനെ കണ്ടെത്താം?
Diabetic In Younger Age Symptoms: ജനിതകപരമായ കാരണങ്ങളാൽ പാൻക്രിയാസിന് തകരാർ സംഭവിച്ച് ഇൻസുലിൻ ഉത്പാദനം പൂർണ്ണമായി നിൽക്കുന്ന ടൈപ്പ് 1 പ്രമേഹമാണ് കുട്ടികളിൽ കൂടുതലായി കാണുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഫാസ്റ്റ് ഫുഡ് സംസ്കാരവും കാരണം യുവാക്കളിൽ കാണപ്പെടുന്നത് ടൈപ്പ് 2 പ്രമേഹമാണ്. ഒരു പരിധി വരെ നമുക്കിതിനെ അകറ്റി നിർത്താനാകും. ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയാത്തത്രയും വേഗത്തിലായിരിക്കും പലപ്പോഴും കുട്ടികളിലും യുവാക്കളിലും പ്രമേഹം കടന്നുകൂടുന്നത്.

ഒരു കാലത്ത് മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു രോഗമാണ് പ്രമേഹം. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ചെറിയ കുട്ടികൾക്ക് മുതൽ യുവതലമുറയെ വരെ പിടിമുറുക്കിയിരിക്കുകയാണ് ഈ രോഗം. ജനിതകപരമായ കാരണങ്ങളാൽ പാൻക്രിയാസിന് തകരാർ സംഭവിച്ച് ഇൻസുലിൻ ഉത്പാദനം പൂർണ്ണമായി നിൽക്കുന്ന ടൈപ്പ് 1 പ്രമേഹമാണ് കുട്ടികളിൽ കൂടുതലായി കാണുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഫാസ്റ്റ് ഫുഡ് സംസ്കാരവും കാരണം യുവാക്കളിൽ കാണപ്പെടുന്നത് ടൈപ്പ് 2 പ്രമേഹമാണ്. (Image Credit Source: Getty Images)

ഒരു പരിധി വരെ നമുക്കിതിനെ അകറ്റി നിർത്താനാകും. ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയാത്തത്രയും വേഗത്തിലായിരിക്കും പലപ്പോഴും കുട്ടികളിലും യുവാക്കളിലും പ്രമേഹം കടന്നുകൂടുന്നത്. എന്നിരുന്നാലും ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കിയാൽ പ്രമേഹത്തെ ചെറുത്തുനിർത്താനാകും. അത്തരത്തിൽ ചെറുപ്പക്കാരിലും കുട്ടികളിലും പ്രമേഹമുണ്ടെങ്കിൽ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരുമ്പോൾ അത് പുറന്തള്ളാൻ ശരീരം കൂടുതൽ മൂത്രം ഉത്പാദിപ്പിക്കും. രാത്രികാലങ്ങളിൽ അടിക്കടി മൂത്രമൊഴിക്കാൻ തോന്നുന്നതും കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതും പ്രമേഹത്തിൻ്റെ ലക്ഷണങ്ങളിൽ ഒന്നാണ്. എത്ര നന്നായി ആഹാരം കഴിച്ചാലും ശരീരം പെട്ടെന്ന് മെലിഞ്ഞ് പോകുന്നത് ടൈപ്പ് 1 പ്രമേഹത്തിന്റെ പ്രധാന ലക്ഷണമാണ്. കഴിക്കുന്ന ആഹാരത്തിൽ നിന്നുള്ള ഗ്ലൂക്കോസ് കോശങ്ങൾക്ക് ഊർജ്ജമായി മാറ്റാൻ ഇൻസുലിൻ ഇല്ലാത്തതിനാൽ ശരീരം എപ്പോഴും ക്ഷീണം അനുഭവപ്പെട്ടേക്കാം.

ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുന്ന ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ള ചെറുപ്പക്കാരുടെ കഴുത്തിന് ചുറ്റും, കക്ഷങ്ങളിലും കട്ടി കൂടിയ കറുത്ത നിറം കാണപ്പെടാം. രക്തത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര കണ്ണിലെ ലെൻസുകളിലെ ദ്രാവകത്തെ ബാധിക്കുന്നത് മൂലം ചില സാഹചര്യങ്ങളിൽ കാഴ്ച മങ്ങാനുള്ള സാധ്യതയുണ്ട്. യുവാക്കളിൽ കാണുന്ന ടൈപ്പ് 2 പ്രമേഹം ഒരു പരിധി വരെ നല്ല ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാറ്റിയെടുക്കാം.

കുട്ടികളിലെ പ്രമേഹത്തിൻ്റെ ലക്ഷണങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. നിങ്ങളുടെ കുട്ടി ഈ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ സ്കൂളിലെ അധ്യാപകരെയും സുഹൃത്തുക്കളെയും കുട്ടിയുടെ അവസ്ഥ മുൻകൂട്ടി അറിയിക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറഞ്ഞുപോകുന്ന അവസ്ഥയിലോ മറ്റോ കൃത്യമായ സഹായം ലഭിക്കാൻ സഹായിക്കും.