AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Delhi Travel: ഒറ്റദിവസം മതി ഡല്‍ഹി കണ്ടുവരാം; പക്ഷെ ഇവരെ സൂക്ഷിക്കണം, പ്ലാനിങ് ഇങ്ങനെ മതി

Delhi One Day Trip Plan: മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ് ഘട്ടും ഈ യാത്രയില്‍ സന്ദര്‍ശിക്കാം. അതിന് ശേഷം വൈകിട്ടോടെ കുത്തബ് മിനാറിലേക്ക് പോകാം. ഇവിടെ നിന്നും ലോട്ടസ് ടെമ്പിള്‍. ഇതെല്ലാം കണ്ട് രാത്രി ഭക്ഷണവും ഷോപ്പിങും കഴിഞ്ഞ് മടങ്ങാവുന്നതാണ്.

Shiji M K
Shiji M K | Published: 10 Mar 2026 | 10:51 AM
ഡല്‍ഹിയില്‍ പോകാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ എങ്ങോട്ടുപോകും എന്തെല്ലാം കാണും എന്നകാര്യത്തിലാണ് ഭൂരിഭാഗം ആളുകള്‍ക്കും സംശയം. ഓരോ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോഴും കൃത്യമായ ആസൂത്രണം ആവശ്യമാണ്. അങ്ങനെയെങ്കില്‍ ഡല്‍ഹിയില്‍ ഒറ്റദിവസം കൊണ്ട് കണ്ടുവരാവുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം. (Image Credits: Getty Images)

1 / 5
രാവിലെ 7.30 ഓടെ യാത്ര ആരംഭിക്കാം. ആദ്യം പോകേണ്ടത് ഇന്ത്യാ ഗേറ്റിലേക്കാണ്. ഇതിന് സമീപത്തായി നാഷണല്‍ വാര്‍ മെമ്മോറിയല്‍ കാണാം. ഫോട്ടോ എടുക്കാനും മറ്റുമായി ഏകദേശം 30 മിനിറ്റിന്റെ ആവശ്യമേ ഇവിടെയുള്ളൂ.

2 / 5
അടുത്തത് റെഡ് ഫോര്‍ട്ട്, മുഗള്‍കാലഘട്ടത്തിലെ ചരിത്രസ്മാരകമായ റെഡ് ഫോര്‍ട്ട് കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്ന കാഴ്ചയാണ്. ഇവിടെ നിന്നും ജുമ മസ്ജിദിലേക്ക് വേണം യാത്ര. രാജ്യത്തെ ഏറ്റവും വലിയ പള്ളികളിലൊന്നാണിത്. റെഡ് ഫോര്‍ട്ടിന് സമീപം തന്നെയാണിത്.

3 / 5
ഉച്ചഭക്ഷണത്തിന് ശേഷം നേരെ ചാന്ദിനി ചൗക്കിലേക്ക് വിടാം. ഇവിടെ നിന്നും ധാരാളം ഭക്ഷണങ്ങളും പരീക്ഷിച്ച് നോക്കാവുന്നതാണ്. ഡല്‍ഹിയിലെ ഏറ്റവും പ്രശ്‌സ്തമായ ഫുഡ് സ്ട്രീറ്റുകളിലൊന്നാണിത്.

4 / 5
മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ് ഘട്ടും ഈ യാത്രയില്‍ സന്ദര്‍ശിക്കാം. അതിന് ശേഷം വൈകിട്ടോടെ കുത്തബ് മിനാറിലേക്ക് പോകാം. ഇവിടെ നിന്നും ലോട്ടസ് ടെമ്പിള്‍. ഇതെല്ലാം കണ്ട് രാത്രി ഭക്ഷണവും ഷോപ്പിങും കഴിഞ്ഞ് മടങ്ങാവുന്നതാണ്. എന്നാല്‍ യാത്രയ്ക്കായി എപ്പോഴും ചെലവ് കുറഞ്ഞ ഗതാഗത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ്.

5 / 5
Follow Us