Gardening: ‘സ്വർഗത്തിലെ കനി’ വീട്ടിലും വിളയിക്കാം; കിലോയ്ക്ക് 1000 രൂപയിലധികം വില
How to Grow Gac Fruit at Home: സ്വർഗത്തിലെ കനിയെ നമ്മുടെ തോട്ടത്തിൽ വിളയിച്ചാലോ.. അങ്ങ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്നതും അത്യപൂർവ്വ പോഷകഗുണങ്ങളുള്ളതുമായ ആ സൂപ്പർഫ്രൂട്ടിനെ നമ്മുടെ കേരളത്തിലും വിളയിക്കാമെന്നേ, ഉയർന്ന അളവിൽ ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ള ഈ പഴത്തിന് കിലോയ്ക്ക് ആയിരത്തിന് മുകളിലാണ് വില.

നാടൻ പഴങ്ങളോടൊപ്പം ചില വിദേശികളും ഇന്ന് നമ്മുടെ തോട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഡ്രാഗൺ ഫ്രൂട്ടും റംബൂട്ടാനുമെല്ലാം ഇതിനുദാഹരണങ്ങളാണ്. അക്കൂട്ടത്തിൽ ഇനി സ്വർഗത്തിലെ കനി കൂടിയായലോ.... അങ്ങ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്നതും അത്യപൂർവ്വ പോഷകഗുണങ്ങളുള്ളതുമായ ആ സൂപ്പർഫ്രൂട്ടിനെ നമ്മുടെ കേരളത്തിലും വിളയിക്കാമെന്നേ..... (Image Credit source: Getty Images)

സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന സൂപ്പർഫ്രൂട്ടാണ് ഗാഗ് ഫ്രൂട്ട്. ഉയർന്ന അളവിൽ ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ള ഈ പഴത്തിന് കിലോയ്ക്ക് ആയിരത്തിന് മുകളിലാണ് വില. ഗാഗ് ഫ്രൂട്ട് ആൺചെടിയും പെൺചെടിയും വെവ്വേറെയുള്ള ഒരു വള്ളിച്ചെടിയാണ്.

കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയും സമൃദ്ധമായ സൂര്യപ്രകാശവും ഗാഗ് ഫ്രൂട്ടിന്റെ വളർച്ചയ്ക്ക് മികച്ചതാണ്. നല്ല ജൈവാംശമുള്ള മണ്ണാണ് ആവശ്യം. നടീൽ കഴിഞ്ഞ് 8–10 മാസത്തിനുള്ളിൽ പൂവിടാൻ തുടങ്ങും. പച്ചനിറത്തിലുള്ള കായ്കൾ പഴുക്കുമ്പോൾ തിളക്കമുള്ള ഓറഞ്ച്-ചുവപ്പ് നിറമായി മാറും. ഈ സമയത്ത് വിളവെടുക്കാം.

വിത്ത് പാകി മുളപ്പിക്കാമെങ്കിലും ആൺചെടിയാണോ പെൺചെടിയാണോ എന്ന് തുടക്കത്തിൽ തിരിച്ചറിയാൻ കഴിയില്ല. 2 അടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് ചാണകപ്പൊടി, മേൽമണ്ണ്, എലിപ്പണം/ചകിരിച്ചോറ് എന്നിവ കലർത്തി തൈകൾ നടാവുന്നതാണ്. പാവൽ, പടവലം എന്നിവ പടർത്തുന്നതുപോലെ കരുത്തുറ്റ പന്തൽ നിർമ്മിച്ച് കൊടുക്കണം. ഗാഗ് ഫ്രൂട്ട് വള്ളികൾക്ക് നല്ല ഭാരമുണ്ടാകും.

ഗാഗ് ഫ്രൂട്ട് കൃഷിയിൽ വിളവ് ലഭിക്കാൻ കൃത്രിമ പരാഗണം വളരെ അത്യാവശ്യമാണ്. വള്ളി പടരുമ്പോഴും കായ്ക്കുന്ന സമയത്തും ആവശ്യത്തിന് ഈർപ്പം ഉറപ്പാക്കുക. ജൈവവളങ്ങളായ ചാണകപ്പൊടി, കോഴിക്കാഷ്ടം, വേപ്പിൻപിണ്ണാക്ക് എന്നിവ നൽകാവുന്നതാണ്.