ഷെയർ മാർക്കറ്റിൽ എങ്ങനെ നിക്ഷേപം തുടങ്ങാം? തുടക്കക്കാർ അറിയേണ്ട കാര്യങ്ങൾ | How to Invest in Share Market, Demat Account, Strategies and Risks, Everything you need to know Malayalam news - Malayalam Tv9

Stock Market: ഷെയർ മാർക്കറ്റിൽ എങ്ങനെ നിക്ഷേപം തുടങ്ങാം? തുടക്കക്കാർ അറിയേണ്ട കാര്യങ്ങൾ

Updated On: 

29 Aug 2026 | 02:08 PM

How to Invest in Share Market: വ്യാപാരം ചെയ്യുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു സാമ്പത്തിക വേദിയാണ് ഓഹരി വിപണി. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിങ്ങനെ രണ്ട് എക്‌സ്‌ചേഞ്ചുകളിലാണ് ഇന്ത്യയിൽ പ്രധാനമായും ഓഹരി വ്യാപാരം നടക്കുന്നത്.

1 / 5
ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുന്നതിന് മുമ്പ് അടിസ്ഥാനകാര്യങ്ങള്‍, അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നിവ അറിയേണ്ടതുണ്ട്. വ്യാപാരം ചെയ്യുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു സാമ്പത്തിക വേദിയാണ് ഓഹരി വിപണി. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിങ്ങനെ രണ്ട് എക്‌സ്‌ചേഞ്ചുകളിലാണ് ഇന്ത്യയിൽ പ്രധാനമായും ഓഹരി വ്യാപാരം നടക്കുന്നത്. (Image Credit source: PTI/Getty Images)

2 / 5
കമ്പനികൾ തങ്ങളുടെ വളർച്ചയ്ക്ക ആവശ്യമായ മൂലധനം സമാഹരിക്കുന്നത് പ്രാരംഭ ഓഹരി വിൽപ്പന (IPO) വഴി ഓഹരികൾ ലിസ്റ്റ് ചെയ്താണ്. ഇതിനുശേഷം ഈ ഓഹരികൾ വിപണിയിൽ സ്വതന്ത്രമായി വാങ്ങാനും വിൽക്കാനും സാധിക്കും. ഓഹരികൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനും വാങ്ങാനും വിൽക്കാനും ആദ്യം സെബി അംഗീകൃത ബ്രോക്കർമാർ വഴി ഡീമാറ്റ് അക്കൗണ്ട് തുറക്കുക.

3 / 5
പാൻ കാർഡ്, ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി പരിശോധന പൂർത്തിയാക്കുക. റിസ്ക് ലഘൂകരിക്കാൻ താങ്ങാൻ കഴിയുന്ന ചെറിയ തുക നിക്ഷേപിച്ച് തുടങ്ങുന്നതാണ് നല്ലത്. കമ്പനിയുടെ അടിസ്ഥാന വിവരങ്ങൾ പഠിച്ച ശേഷം മാത്രം ഓഹരികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

4 / 5
ഓഹരി വിപണിയിൽ വിവിധയിനം നിക്ഷേപ രീതികളുണ്ട്. കമ്പനിയുടെ ഉടമസ്ഥാവകാശത്തിൽ പങ്കാളിയാകാനും ദീർഘകാല നേട്ടങ്ങൾ സ്വന്തമാക്കാനും സാധിക്കുന്ന രീതിയാണ് ഇക്വിറ്റി ഓഹരികൾ. നിക്ഷേപകര്‍ക്ക് വേണ്ടി ഓഹരികള്‍, ബോണ്ടുകള്‍ അല്ലെങ്കില്‍ മറ്റ് ആസ്തികളില്‍ നിക്ഷേപം നടത്തുന്ന പ്രൊഫഷണലുകള്‍ കൈകാര്യം ചെയ്യുന്നവയാണ് മൂച്വൽ ഫണ്ടുകൾ.

5 / 5
തുടക്കക്കാർ എല്ലാ പണവും ഒറ്റ കമ്പനിയിൽ നിക്ഷേപിക്കാതെ വിവിധ മേഖലകളിലായി പങ്കുവെക്കുന്നതാണ് നല്ലത്.  വിപണിയിലെ താൽക്കാലിക ഏറ്റക്കുറച്ചിലുകളിൽ പരിഭ്രാന്തരാകാതെ ക്ഷമയോടെ ദീർഘകാല ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. ഓഹരികള്‍ വില്‍ക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ വില നിശ്ചയിച്ച് നഷ്ടങ്ങളില്‍ നിന്ന് സ്വയം രക്ഷിക്കുക.  (നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. )

Loading...
Unable to load recommendations.
Follow Us
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ