വശങ്ങൾ മൊരിഞ്ഞും നടുഭാഗം പഞ്ഞിപോലെയും! സോഫ്റ്റ് അപ്പം കിട്ടാനുള്ള മാജിക് വിദ്യ ഇതാ | How to Make Crispy, Soft and Fluffy Appam at Home, Secret Ingredient You Need to Add, Kitchen Tips Malayalam news - Malayalam Tv9

Kitchen Tips: വശങ്ങൾ മൊരിഞ്ഞും നടുഭാഗം പഞ്ഞിപോലെയും! സോഫ്റ്റ് അപ്പം കിട്ടാനുള്ള മാജിക് വിദ്യ ഇതാ

Updated On: 

26 Oct 2026 | 11:46 AM

How to Make Crispy and Soft Appam at Home: മലയാളികൾക്ക് എന്നും പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് അപ്പം. എന്നാൽ പലപ്പോഴും വീട്ടിലുണ്ടാക്കുമ്പോൾ അപ്പം കട്ടിയായി പോയേക്കാം... ഇനി ആ പ്രശ്നമില്ല. ഹോട്ടലുകളിൽ ലഭിക്കുന്നത് പോലെ നടുഭാഗം പഞ്ഞിപോലെ സോഫ്റ്റും വശങ്ങൾ മൊരിഞ്ഞു വരുന്നതുമായ അപ്പം വീട്ടിലും തയ്യാറാക്കിയാലോ...

1 / 5
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് അപ്പം. എന്നാൽ പലപ്പോഴും വീട്ടിലുണ്ടാക്കുമ്പോൾ അപ്പം കട്ടിയായി പോയേക്കാം... ഇനി ആ പ്രശ്നമില്ല. ഹോട്ടലുകളിൽ ലഭിക്കുന്നത് പോലെ നടുഭാഗം പഞ്ഞിപോലെ സോഫ്റ്റും വശങ്ങൾ മൊരിഞ്ഞു വരുന്നതുമായ അപ്പം വീട്ടിലും തയ്യാറാക്കാം. മാവ് തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.  (Image Credit source: Getty Images)

2 / 5
മാവ് അരയ്ക്കുമ്പോൾ പച്ചരിയോടൊപ്പം അൽപ്പം അവൽ കൂടി ചേർക്കാം. ഇത് അപ്പത്തിന് സോഫ്റ്റ്‌നസ് നൽകുക മാത്രമല്ല, ചട്ടിയുടെ വശങ്ങളിൽ അത് മനോഹരമായി മൊരിഞ്ഞു വരാനും ഏറെ സഹായിക്കും. പച്ചരിയും അവലും വെള്ളത്തിൽ കുതിർത്ത്, തേങ്ങയും പഞ്ചസാരയും യീസ്റ്റും ചേർത്ത് കൃത്യമായ അളവിൽ അപ്പത്തിനുള്ള മാവ് തയ്യാറാക്കാം. ബീഫ് കറി, ചിക്കൻ കറി, വെജിറ്റബിൾ സ്റ്റ്യൂ എന്നിവയോടൊപ്പം ഈ അപ്പം പെർഫെക്ട് മാച്ചാണ്.

3 / 5
ആദ്യം അര കപ്പ് അവലും ഒന്നര കപ്പ് പച്ചരിയും കഴുകി ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തെടുക്കുക. നന്നായി കുതിർന്ന ശേഷം ഇത് മിക്സിയുടെ ജാറിലേയ്ക്കാക്കി, ഒപ്പം ഒരു കപ്പ് തേങ്ങ ചിരകിയതും രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല മിനുസമായി അരച്ചെടുക്കുക.

4 / 5
അരച്ചെടുത്ത മാവിലേക്ക് അര ടീസ്പൂൺ യീസ്റ്റ് കൂടി ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കാം. മാവ് പുളിച്ചു പൊങ്ങാനായി എട്ട് മണിക്കൂറെങ്കിലും അടച്ച് മാറ്റി വയ്ക്കുക. മാവ് പാകത്തിന് പതഞ്ഞു വന്നതിനു ശേഷം പാലപ്പച്ചട്ടി അടുപ്പിൽ വെച്ചു ചൂടാക്കാം. ഇതിലേക്ക് ഒരു തവി മാവൊഴിച്ച് ചട്ടി വട്ടത്തിൽ ചുഴറ്റി പാലപ്പത്തിൻ്റെ രൂപത്തിലാക്കി അടച്ചു വെച്ച് വേവിക്കുക.

5 / 5
നടുഭാഗം പഞ്ഞിപോലെ മൃദുവായിട്ടും വശങ്ങൾ ക്രിസ്പിയായിട്ടും മാറുമ്പോൾ പാത്രത്തിലേക്ക് മാറ്റിയെടുക്കാം. മാവ് കൂടുതൽ സോഫ്റ്റാകുന്നതിന് അവൽ സഹായിക്കും. ഒപ്പം തേങ്ങാവെള്ളവും യീസ്റ്റും മാവ് നന്നായി പുളിക്കുന്നതിനും മികച്ച രുചി നൽകുന്നതിനും ഏറെ സഹായകരമാണ്. ഇനി ചൂടോടെ നാടൻ സ്റ്റ്യൂവിനോ കറികൾക്കൊപ്പമോ അങ്ങ് ആസ്വദിച്ച് കഴിച്ചോ....

Loading...
Unable to load recommendations.
Follow Us
ഓറഞ്ച് തൊലി കളയരുതേ! ആരോഗ്യ ഗുണങ്ങള്‍ അനവധി
6330mAh ബാറ്ററി, IP68 റേറ്റിങ്; പോക്കോ X8s 5G ലോഞ്ച് ചെയ്തു
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഈ ഗുണങ്ങൾ അറിയൂ
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ