Amritham Podi Recipe: ഹെൽത്തി അമൃതം പൊടി ഇനി സ്വന്തമായി വീട്ടിൽ ഉണ്ടാക്കാം; ഇതാ റെസിപ്പി
Healthy Amritham Podi Recipe: അയൺ, കാൽസ്യം, ഫോളിക് ആസിഡ്, ബി-വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായതിനാൽ കുട്ടികളിലെ വിളർച്ച തടയാനും പ്രതിരോധശേഷി കൂട്ടാനും ഉത്തമമാണ്. കാൽസ്യത്തിന്റെയും വിറ്റാമിനുകളുടെയും സാന്നിധ്യം വളരുന്ന കുട്ടികളിൽ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്നു. കാർബോഹൈഡ്രേറ്റുകളും ശർക്കരയിലെ പ്രകൃതിദത്ത മധുരവും ശരീരത്തിന് തൽക്ഷണ ഊർജ്ജം നൽകാൻ സഹായിക്കുന്നു.

കുട്ടികളുടെ ആരോഗ്യത്തിനും അവരുടെ കൃത്യമായ വളർച്ചയ്ക്കും പോഷകസമൃദ്ധമായ ഹെൽത്ത് മിക്സാണ് അമൃതം പൊടി. സാധാരണയായി ഇവ കടകളിൽ നിന്നോ അങ്കണവാടികളിൽ നിന്നോ ആണ് ലഭിക്കുന്നത്. അതേ അമൃതം പൊടിയുടെ ഗുണമേന്മയോടെയും വൃത്തിയോടെയും ഇത് വീട്ടിൽ തന്നെ തയാറാക്കിയെടുക്കാം. ളരെ ഹെൽത്തി ആയ ഈ പൊടി വീട്ടിൽ തയാറാക്കുന്ന എല്ലാ പലഹാരങ്ങളിലും ഒന്നോ രണ്ടോ ടീസ്പൂൺ ചേർക്കാവുന്നതാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാവുന്ന ഈ മിക്സിൻ്റെ റെസിപ്പി നോക്കിയാലോ. (Image Credit Source: Unsplash)

ആവശ്യമായ ചേരുവകൾ: ഗോതമ്പ് - 225 ഗ്രാം കശുവണ്ടിപ്പരിപ്പ് - 50 ഗ്രാം, കടലപ്പരിപ്പ് - 75 ഗ്രാം, സോയ ചങ്ക്‌സ്- 50 ഗ്രാം എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകൾ. കുട്ടികളിലെ തൂക്കക്കുറവ് പരിഹരിച്ച് ആരോഗ്യകരമായ ഭാരം നൽകാൻ സഹായിക്കുന്നു. കടലപ്പരിപ്പും നിലക്കടലയും അടങ്ങിയിരിക്കുന്നതിനാൽ പേശികളുടെ വളർച്ചയ്ക്ക് ഉത്തമമാണ്. വിറ്റാമിനുകളും ഫൈബറും ധാരാളമുള്ളതിനാൽ ദഹനം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം: ഗോതമ്പും കടലപ്പരിപ്പും നന്നായി കഴുകി ഈർപ്പം പൂർണ്ണമായി മാറുന്നത് വരെ വെയിലത്തോ ഫാനിന്റെ ചുവട്ടിലോ വെച്ച് ഉണക്കിയെടുക്കുക. ഉണങ്ങിയ ഗോതമ്പ് ഒരു പാനിലിട്ട് കുറഞ്ഞ തീയിൽ വച്ച് മണം വരുന്നത് വരെ വറുത്തെടുക്കുക. കടലപ്പരിപ്പും സോയാബീനും വെവ്വേറെയായി ചെറുതീയിൽ നല്ലതുപോലെ വറുക്കുക. നിലക്കടലയുടെ തൊലി കളഞ്ഞ് മാറ്റി വെക്കുക. വറുത്ത ചേരുവകളെല്ലാം ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി പൂർണ്ണമായി തണുക്കാൻ അനുവദിക്കുക.

വറുത്ത ധാന്യങ്ങൾ, നിലക്കടല എന്നിവ മിക്സിയുടെ വലിയ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത കൂട്ടിലേക്ക് പൊടിച്ച ശർക്കര കൂടി ചേർത്ത് മിക്സിയിൽ ഒരിക്കൽ കൂടി തിരിച്ചു നന്നായി യോജിപ്പിക്കുക. പഞ്ചസാരയ്ക്കു പകരം പനം കൽക്കണ്ടവും ചേർക്കാം. ചൂടാറിയ ശേഷം ഈ പൊടി ഈർപ്പമില്ലാത്ത എയർ ടൈറ്റ് കണ്ടെയ്നറിൽ അടച്ചു സൂക്ഷിച്ചാൽ ഒരു മാസം വരെ കേടുകൂടാതെ ഉപയോഗിക്കാം.

അയൺ, കാൽസ്യം, ഫോളിക് ആസിഡ്, ബി-വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായതിനാൽ കുട്ടികളിലെ വിളർച്ച തടയാനും പ്രതിരോധശേഷി കൂട്ടാനും ഉത്തമമാണ്. കാൽസ്യത്തിന്റെയും വിറ്റാമിനുകളുടെയും സാന്നിധ്യം വളരുന്ന കുട്ടികളിൽ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്നു. കാർബോഹൈഡ്രേറ്റുകളും ശർക്കരയിലെ പ്രകൃതിദത്ത മധുരവും ശരീരത്തിന് തൽക്ഷണ ഊർജ്ജം നൽകാൻ സഹായിക്കുന്നു.