AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Malappuram Hidden Spot: തിരക്കുകളില്ല, എൻട്രി ഫീസുമില്ല! ആർക്കും അറിയാത്ത വെള്ളച്ചാട്ടത്തിലേക്ക് പോയാലോ

Malappuram Hidden Natural Water Slide: ടിക്കറ്റോ പ്രവേശന ഫീസോ ഇല്ലാതെ തികച്ചും സൗജന്യമായി സന്ദർശിക്കാൻ സാധിക്കുന്ന ഇത്തരം ഓഫ്‌ബീറ്റ് കേന്ദ്രങ്ങളിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ ലേഖനം തികച്ചും സഹായകരമാകും. മലപ്പുറം ജില്ലയിലെ നിലമ്പൂർ ടി.കെ. കോളനിയിലുള്ള മനോഹരമായ പ്രകൃതിദത്ത വാട്ടർ സ്ലൈഡും നീർച്ചാലുകളുമാണ് സോഷ്യർ മീഡിയയിൽ അടുത്തിടെ ട്രെൻഡായത്. കൂടാതെ ഇവിടെ കുട്ടുകൾക്ക് ഉൾപ്പെടെ സുരക്ഷിതമായ താവളമാണ്.

Malappuram Hidden Spot: തിരക്കുകളില്ല, എൻട്രി ഫീസുമില്ല! ആർക്കും അറിയാത്ത വെള്ളച്ചാട്ടത്തിലേക്ക് പോയാലോ
Nilambur Tk Colony Natural Water SlideImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 02 Nov 2026 | 09:29 PM

സഞ്ചാരികളുടെ തിരക്കുകളിൽപ്പെടാതെ പ്രകൃതിഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി കേരളത്തിൽ അധികമാരും അറിയാത്ത ചില ഒളിഞ്ഞിരിക്കുന്ന മനോഹര വെള്ളച്ചാട്ടങ്ങളുണ്ട്. ടിക്കറ്റോ പ്രവേശന ഫീസോ ഇല്ലാതെ തികച്ചും സൗജന്യമായി സന്ദർശിക്കാൻ സാധിക്കുന്ന ഇത്തരം ഓഫ്‌ബീറ്റ് കേന്ദ്രങ്ങളിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ ലേഖനം തികച്ചും സഹായകരമാകും. മലപ്പുറം ജില്ലയിലെ നിലമ്പൂർ ടികെ കോളനിയിലുള്ള മനോഹരമായ പ്രകൃതിദത്ത വാട്ടർ സ്ലൈഡും നീർച്ചാലുകളുമാണ് സോഷ്യർ മീഡിയയിൽ അടുത്തിടെ ട്രെൻഡായത്.

വാട്ടർ പാർക്കുകളിൽ ആയിരക്കണക്കിന് രൂപ ചെലവഴിക്കാതെ തന്നെ പ്രകൃതിദത്തമായ ജലവിനോദങ്ങൾ സൗജന്യമായി ആസ്വദിക്കാൻ പറ്റിയ ഒരിടമാണിത്. പാറക്കെട്ടുകളിലൂടെ സുരക്ഷിതമായി ഒഴുക്കുവെള്ളത്തിൽ തെന്നിനീങ്ങാൻ കഴിയുന്ന പ്രകൃതിദത്ത വഴികളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ആർക്കും പ്രവേശിക്കാവുന്ന രീതിയിലുള്ള പൊതു നീർച്ചാലായതിനാൽ എൻട്രി ഫീസോ മറ്റ് ടിക്കറ്റ് ചാർജുകളോ ഇവിടെ നൽകേണ്ടതില്ല.

ALSO READ: കെഎസ്ആർടിസിയിലൂടെ കപ്പൽ യാത്ര; ട്രിപ്പ് നവംബർ 5ന്, ഉടൻ ബുക്ക് ചെയ്യാം

വനപ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന തെളിഞ്ഞ വെള്ളത്തിൽ നീന്തിത്തുടിക്കാനും വെള്ളത്തിൻ്റെ തണുപ്പ് ആസ്വദിക്കാനും നിരവധി ആളുകളാണ് എത്തുന്നത്. കുടുംബമായും സുരക്ഷിതമായി ഇവിടെ വന്നുപോകാം. വീക്കെൻഡ് ട്രിപ്പുകൾക്കും കൂട്ടുകാരുമൊത്തുള്ള യാത്രകൾക്കും സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കുന്നതിനും തികച്ചും അനുയോജ്യമായ ലൊക്കേഷനാണിത്. കൂടാതെ ഇവിടെ കുട്ടുകൾക്ക് ഉൾപ്പെടെ സുരക്ഷിതമായ താവളമാണ്.

നിലമ്പൂരിലെ ടികെ കോളനിയിൽ എങ്ങനെ എത്തിച്ചേരാം?

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, പ്രദേശത്തിന് പുറത്തുള്ളവർക്ക് അത്ര പരിചിതമല്ല. പ്രകൃതിഭംഗിയാൽ ചുറ്റപ്പെട്ട ഇവിടെ, പ്രവേശന ഫീസൊന്നും നൽകാതെ തന്നെ നിങ്ങൾക്ക് ജലവിനോദങ്ങളിൽ ഏർപ്പെടാം. കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് ടികെ കോളനി സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ അകലെയാണിത്. റോഡ് മാർഗ്ഗം യാത്ര ചെയ്ത് നിലമ്പൂർ ടൗണിൽ നിന്ന് ടികെ കോളനിയിലേക്ക് എത്തിച്ചേരേണ്ടതാണ്.

നിലമ്പൂരിൽ നിങ്ങൾക്ക് മറ്റെന്തൊക്കെ കാണാം?

‘തേക്ക് മരങ്ങളുടെ നാട്’ എന്നാണ് നിലമ്പൂർ അറിയപ്പെടുന്നത്. ഇവിടുത്തെ കാലാവസ്ഥയും മണ്ണും തേക്ക് മരങ്ങൾ വളരാൻ വളരെ അനുയോജ്യമാണ്. ഇവിടെയുള്ള പ്രധാന ആകർഷണങ്ങളിലൊന്നാണ് നിലമ്പൂർ തേക്ക് മ്യൂസിയം. തേക്ക് മരങ്ങളുടെ ചരിത്രം, അവയുടെ ഉപയോഗങ്ങൾ, വനസംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ പറ്റിയ ഒരിടമാണിത്. ഈ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ തേക്ക് തോട്ടങ്ങളിലൊന്നായ ‘കൊനോലീസ് പ്ലോട്ട്’ സന്ദർശകർക്ക് കാണാവുന്നതാണ്.

വലിപ്പവും പഴക്കവും കൊണ്ട് പ്രശസ്തമായ കണ്ണിമാര തേക്ക് ആണ് മറ്റൊരു ആകർഷണം. കൂടാതെ, ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലവും നിങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരി മലനിരകൾക്ക് സമീപമാണ് നിലമ്പൂർ സ്ഥിതി ചെയ്യുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവാണ് നിലമ്പൂർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ മാസങ്ങളിൽ കാലാവസ്ഥ യാത്രയ്ക്ക് അനുയോജ്യമാണ്.

English Summary:

If you are looking for a place to enjoy water activities without spending money, Check the most of a natural water slide at TK Colony in Nilambur, Malappuram. Here is How To Reach TK Colony, Nilambur.

Follow Us