AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: പഞ്ഞിപോലെ ഇഡ്ഡലിയും മൊരിഞ്ഞ ദോശയും വേണോ? മാവ് അരയ്ക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്

Secret Tips For Crispy Dosa And Soft Idli: നല്ല പഞ്ഞിപോലെയുള്ള ഇഡ്ഡലിയും റെസ്റ്റോറൻ്റ് സ്റ്റൈൽ കരിഞ്ഞുപോകാത്ത നല്ല മൊരിഞ്ഞ ദോശയും കിട്ടാൻ അരിയും ഉഴുന്നും അരയ്ക്കുന്ന രീതി തന്നെയാണ് ഏറ്റവും പ്രധാനം. പലപ്പോഴും ചെറിയ അശ്രദ്ധകൾ കാരണം മാവ് വേണ്ടത്ര പുളിച്ചു പൊന്താതെ പോവുകയോ ഇഡ്ഡലി കട്ടിയുള്ളതായി മാറുകയോ ചെയ്യാറുണ്ട്. ഇഡ്ഡലി മാവ് അരയ്ക്കുമ്പോൾ ഉഴുന്ന് നല്ലവണ്ണം പതഞ്ഞതും, അരി തരിതരിപ്പുള്ളതുമായിട്ട് വേണം അരച്ചെടുക്കാൻ. ദോശ മാവിനാണെങ്കിൽ, രണ്ടും നല്ലപോലെ ഫൈൻ പേസ്റ്റായി അരച്ചെടുക്കണം.

Neethu Vijayan
Neethu Vijayan | Published: 02 Nov 2026 | 07:41 PM
രാവിലെയുള്ള ആഹാരത്തിൽ ദോശയ്ക്കും ഇഡ്ഡലിക്കുമുള്ള സ്ഥാനം മറ്റ് ഒരു വിഭവത്തിനുമില്ല. നല്ല പഞ്ഞിപോലെയുള്ള ഇഡ്ഡലിയും റെസ്റ്റോറൻ്റ് സ്റ്റൈൽ കരിഞ്ഞുപോകാത്ത നല്ല മൊരിഞ്ഞ ദോശയും കിട്ടാൻ അരിയും ഉഴുന്നും അരയ്ക്കുന്ന രീതി തന്നെയാണ് ഏറ്റവും പ്രധാനം. പലപ്പോഴും ചെറിയ അശ്രദ്ധകൾ കാരണം മാവ് വേണ്ടത്ര പുളിച്ചു പൊന്താതെ പോവുകയോ ഇഡ്ഡലി കട്ടിയുള്ളതായി മാറുകയോ ചെയ്യാറുണ്ട്. (Image Credit Source: Unsplash)

1 / 5
മാവ് അരയ്ക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ: മിക്സി തുടർച്ചയായി പ്രവർത്തിക്കുമ്പോൾ ബ്ലേഡ് ചൂടാകുകയും ഉഴുന്നിലെ പ്രോട്ടീൻ ഘടന നശിക്കുകയും ചെയ്യും. ഇത് മാവ് പുളിച്ചു പൊന്തുന്നത് തടയാൻ കാരണമാകാറുണ്ട്. അരയ്ക്കാൻ എപ്പോഴും ഫ്രിഡ്ജിൽ വെച്ച തണുത്ത വെള്ളം  കുറശ്ശേ ഒഴിച്ച് കൊടുക്കുക. ഇത് ഈ രീതിയെ മറികടക്കാൻ നിങ്ങളെ സഹായിക്കുന്നു.

2 / 5
അരിയും ഉഴുന്നും ഒന്നിച്ച് കുതിർത്ത് അരച്ചാൽ ഉഴുന്ന് വേണ്ടത്ര അരഞ്ഞ് കിട്ടണമെന്നില്ല. രണ്ടും വെവ്വേറെ പാത്രങ്ങളിൽ കുതിർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉഴുന്ന് ആദ്യം വെണ്ണപോലെ പതഞ്ഞു പൊന്തുന്നത് വരെ അരച്ചെടുത്ത ശേഷം മാത്രം അരി അരച്ച് അതിലേക്ക് ചേർക്കുക. അതുപോലെ തന്നെ വെറും അരിയും ഉഴുന്നും മാത്രം അരച്ചാൽ ദോശയ്ക്ക് നല്ല ചുവന്ന നിറമോ മൊരിഞ്ഞ സ്വഭാവമോ ലഭിക്കില്ല.

3 / 5
ഉഴുന്നിനൊപ്പം അര ടീസ്പൂൺ ഉലുവയും, അരയ്ക്കുമ്പോൾ അല്പം കുതിർത്ത അവലോ ചോറോ ചേർക്കുന്നത് ഇഡ്ഡലിക്ക് മനോഹരമായ സോഫ്റ്റ്‌നസും ദോശയ്ക്ക് ക്രിസ്പിനസും നൽകും. മാവ് അരച്ച ശേഷം തവി ഉപയോഗിച്ച് മാത്രം ഇളക്കി പുളിക്കാൻ വെച്ചാൽ അന്തരീക്ഷ ഊഷ്മാവ് കുറവുള്ള സമയങ്ങളിൽ മാവ് പെട്ടെന്ന് പൊന്തിവരില്ല.

4 / 5
കൈകൾ നന്നായി കഴുകിയ ശേഷം കൈ ഉപയോഗിച്ച് തന്നെ രണ്ട് മിനിറ്റ് മാവ് ഇളക്കാൻ ശ്രദ്ധിക്കണം. കൈയിലെ സ്വാഭാവിക ചൂട് ഈസ്റ്റ് പ്രക്രിയ വേഗത്തിലാക്കും. ഇന്നത്തെ കാലത്ത് ആരും ചെയ്യാത്ത രീതിയാണിത്. ഇഡ്ഡലി മാവ് അരയ്ക്കുമ്പോൾ ഉഴുന്ന് നല്ലവണ്ണം പതഞ്ഞതും, അരി തരിതരിപ്പുള്ളതുമായിട്ട് വേണം അരച്ചെടുക്കാൻ. ദോശ മാവിനാണെങ്കിൽ, രണ്ടും നല്ലപോലെ ഫൈൻ പേസ്റ്റായി അരച്ചെടുക്കണം.

5 / 5
Follow Us