സോയ ബീൻ ഇഷ്ടമല്ലേ! ചിക്കൻ കട്‌ലറ്റ് മാറി നിൽക്കും; ഒരു അടിപൊളി കട്‌ലറ്റ് ഉണ്ടാക്കാം | How to Make Tasty Soya Chunks Cutlet instead of chicken cutlet, Easy Recipe in malayalam Malayalam news - Malayalam Tv9

Soya Chunks Cutlet: സോയ ബീൻ ഇഷ്ടമല്ലേ! ചിക്കൻ കട്‌ലറ്റ് മാറി നിൽക്കും; ഒരു അടിപൊളി കട്‌ലറ്റ് ഉണ്ടാക്കാം

Published: 

25 Sep 2026 | 07:25 PM

Soya Chunks Cutlet Recipe: സൂപ്പർ ക്രിസ്പിയും സ്വാദിഷ്ടവുമായ സോയാ കട്‌ലറ്റ് തക്കാളി സോസിനൊപ്പമോ കട്ടൻചായക്കൊപ്പമോ വൈകുന്നേരങ്ങളിൽ കഴിക്കാൻ ഒന്നാന്തരം വിഭവമാണ്. കുട്ടികൾക്ക് സോയാബീൻ കൊടുക്കാൻ ഇതിലും മികച്ചൊരു വഴയില്ല. ആരോ​ഗ്യകരമായ രീതിയിൽ നാലുമണി പലഹാരം കഴിക്കാൻ ആ​ഗ്രഹിക്കന്നവർക്ക് ഇത് നല്ലൊരു മാർ​ഗമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യകരമായ ഒരു വൈകുന്നേരത്തെ ചായക്കടിയാണിത്.

1 / 5
സോയാബീൻ പാചകം ചെയ്താൽ ചിലർക്ക് അതിന്റെ രുചി അത്രയ്ക്ക് അങ്ങ് പിടിക്കാറില്ല. എന്നാൽ ഇനി സോയാബീൻ വെറുതെ കളയേണ്ട. നാടൻ മസാലകൾ ചേർത്ത് വറുത്തു കോരുമ്പോൾ ചിക്കൻ കട്‌ലറ്റിനെപ്പോലും വെല്ലുന്ന സ്വാദിൽ കിടിലൻ സോയാ കട്‌ലറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം. പ്രോട്ടീൻ സമ്പുഷ്ടമായതുകൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യകരമായ ഒരു വൈകുന്നേരത്തെ ചായക്കടിയാണിത്. (Image Credit Source: Getty Images)

2 / 5
ആവശ്യമായ സാധനങ്ങൾ: സോയ ചങ്ക്സ് : ഒരു കപ്പ്, ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് : രണ്ടെണ്ണം, സവാള അരിഞ്ഞത് : ഒന്ന്, പച്ചമുളക് അരിഞ്ഞത് : രണ്ട്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : ഒരു ടീ സ്പൂൺ, മഞ്ഞൾപ്പൊടി : അര ടീസ്പൂൺ, മുളകുപൊടി : ഒരു ടീസ്പൂൺ, ഗരംമസാല : ഒരു ടീസ്പൂൺ, റൊട്ടിപ്പൊടി : ഒരു കപ്പ്, വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന് എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകൾ.

3 / 5
തയ്യാറാക്കുന്ന വിധം: ആദ്യം തന്നെ സോയ ചങ്ക്സ് ചൂടുവെള്ളത്തിൽ ഒരു മണിക്കൂർ കുതിർത്ത് വെച്ചതിനുശേഷം നന്നായി പിഴിഞ്ഞെടുക്കുക. നന്നായി വെള്ളം കളഞ്ഞ് മിക്സിയിൽ ചെറുതായി അരച്ചെടുക്കുക. ശേഷം ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക്, എന്നിവ ചേർക്കുക. ഇതിലേക്ക് മസാലപ്പൊടികളായ മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല എന്നിവയും ഉപ്പും ചേർത്ത് വഴറ്റുക.

4 / 5
ഉരുളക്കിഴങ്ങും അരച്ചു വച്ചിരിക്കുന്ന സോയയും ഇതിനോടൊപ്പം ചേർക്കണം. ഇത് നന്നായി ഇളക്കിയ ശേഷം വാങ്ങിവെയ്ക്കുക. തണുത്തതിനുശേഷം ഇതിൽ നിന്നും കുറേശെ എടുത്ത് കൈവെള്ളയിൽ വച്ച് അല്പം വെളിച്ചെണ്ണ പുരട്ടി പരത്തി റൊട്ടിപ്പൊടിയിൽ മുക്കി, വെളിച്ചെണ്ണയിൽ വറുത്തു കോരിക്കൊള്ളു. നല്ല രുചികരമായ സോയ കട്‌ലറ്റ്‌ റെഡി.

5 / 5
സൂപ്പർ ക്രിസ്പിയും സ്വാദിഷ്ടവുമായ സോയാ കട്‌ലറ്റ്  തക്കാളി സോസിനൊപ്പമോ കട്ടൻചായക്കൊപ്പമോ വൈകുന്നേരങ്ങളിൽ കഴിക്കാൻ ഒന്നാന്തരം വിഭവമാണ്. കുട്ടികൾക്ക് സോയാബീൻ കൊടുക്കാൻ ഇതിലും മികച്ചൊരു വഴയില്ല. ആരോ​ഗ്യകരമായ രീതിയിൽ നാലുമണി പലഹാരം കഴിക്കാൻ ആ​ഗ്രഹിക്കന്നവർക്ക് ഇത് നല്ലൊരു മാർ​ഗമാണ്.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
ദുബായിലെ പുതിയ വാടക നിയമം പ്രവാസികൾക്ക് ലോട്ടറി
പാറ്റയും ഉറുമ്പും പമ്പകടക്കും! അടുക്കള വൃത്തിയായി സൂക്ഷിക്കാൻ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം