ബാത്ത്റൂം ടൈലിലെ മഞ്ഞക്കറ എങ്ങനെ കളയാം? വീട്ടിൽ തന്നെയുണ്ട് വഴി | How to Remove Yellow Stains from Bathroom Tiles, Easy DIY Hacks That Work Malayalam news - Malayalam Tv9

Cleaning Tips: ബാത്ത്റൂം ടൈലിലെ മഞ്ഞക്കറ എങ്ങനെ കളയാം? വീട്ടിൽ തന്നെയുണ്ട് വഴി

Published: 

23 Nov 2026 | 10:18 AM

DIY Ideas to Remove Yellow Stains from Bathroom Tiles: കെമിക്കലുകൾ അടങ്ങിയ ക്ലീനറുകൾ തുടർച്ചയായി ഉപയോഗിക്കുന്നത് ടൈലുകളുടെ തിളക്കം നഷ്ടപ്പെടുത്താനും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. എന്നാൽ അടുക്കളയിലും വീട്ടിലും സാധാരണയായി കാണുന്ന ചില വസ്തുക്കൾ കൊണ്ട് ടൈലിലെ മഞ്ഞക്കറ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം.

1 / 5
നമ്മുടെ വീടുകളിലെ ബാത്ത്റൂം ടൈലുകളിൽ കാലക്രമേണ മഞ്ഞക്കറയും അഴുക്കും പറ്റിപ്പിടിക്കുന്നത് സാധാരണമാണ്. കെമിക്കലുകൾ അടങ്ങിയ ക്ലീനറുകൾ തുടർച്ചയായി ഉപയോഗിക്കുന്നത് ടൈലുകളുടെ തിളക്കം നഷ്ടപ്പെടുത്താനും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. എന്നാൽ അടുക്കളയിലും വീട്ടിലും സാധാരണയായി കാണുന്ന ചില വസ്തുക്കൾ കൊണ്ട് ടൈലിലെ മഞ്ഞക്കറ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. (Image Credit source: Getty Images)

2 / 5
ബേക്കിംഗ് സോഡയിൽ അല്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മഞ്ഞക്കറയുള്ള ഭാഗത്ത് പുരട്ടുക. ഇതിന് മുകളിലേക്ക് വെള്ള വിനാഗിരി സ്പ്രേ ചെയ്യുകയോ തളിക്കുകയോ ചെയ്യുക. നുരയും പതയും വന്ന് കറകൾ ഇളകിത്തുടങ്ങും. 10–15 മിനിറ്റിന് ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് പതുക്കെ ഉരച്ച് കഴുകിക്കളയാം.

3 / 5
നാരങ്ങാനീരിലെ സ്വാഭാവിക അമ്ലഗുണം കറകളും കടുപ്പമുള്ള അഴുക്കും ഇല്ലാതാക്കാൻ സഹായിക്കും. നാരങ്ങാനീരും ഉപ്പും ചേർത്ത് മിശ്രിതമാക്കി ടൈലുകളിൽ തേച്ചുപിടിപ്പിക്കുക. അല്പസമയം കഴിഞ്ഞ് സ്ക്രബ്ബറോ ബ്രഷോ ഉപയോഗിച്ച് വൃത്തിയാക്കി വെള്ളം ഒഴിച്ച് കഴുകുക. ടൈലുകൾക്ക് നല്ല തിളക്കവും സുഗന്ധവും ലഭിക്കും.

4 / 5
ഒരു സ്പ്രേ ബോട്ടിലിൽ തുല്യ അളവിൽ വിനാഗിരിയും ചൂടുവെള്ളവും എടുത്ത് അതിലേക്ക് കുറച്ച് ഡിഷ് വാഷ് ലിക്വിഡ് ചേർക്കുക. ഇത് ടൈലുകളിൽ സ്പ്രേ ചെയ്ത് 10 മിനിറ്റ് വച്ച ശേഷം തുടച്ചെടുക്കുക. അതുപോലെ, ഒരു പഴയ ടൂത്ത് ബ്രഷിൽ അല്പം ടൂത്ത് പേസ്റ്റ് എടുത്ത് കറയുള്ള ഭാഗത്ത് തേച്ച് ഉരച്ച ശേഷം കഴുകിക്കളയാം.

5 / 5
ടൈലുകൾക്കിടയിലെ വിടവുകളിൽ പൂപ്പലോ കടുത്ത മഞ്ഞക്കറയോ ഉണ്ടെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാം. ഇത് പുരട്ടി കുറച്ചു സമയം വച്ച ശേഷം ബ്രഷ് കൊണ്ട് വൃത്തിയാക്കി കഴുകുക. അതേസമയം ഏതെങ്കിലും പുതിയ രീതി പരീക്ഷിക്കുന്നതിന് മുപ്ൻപ് ടൈലിന്റെ ഒരു ചെറിയ ഭാഗത്ത് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.

Loading...
Unable to load recommendations.
Follow Us
ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ
താങ്ങാവുന്ന വിലയിൽ കൂടുതൽ സ്റ്റൈലും പെർഫോമൻസും - ടിവിഎസ് റോണിൻ
ഫ്ലിപ്പ്കാർട്ട് ടോപ് മിഡ്റേഞ്ച് ഡീൽ: റിയൽമി P4 ​ലൈറ്റ് 5G
ഫെയർനെസ് ക്രീമൊന്നും വേണ്ട, തേനിൽ ഈ പൊടി ചേർത്ത് മുഖത്ത് പുരട്ടൂ
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി