AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gold Loan vs Selling Gold: സാമ്പത്തിക പ്രതിസന്ധിയിൽ സ്വർണം വിൽക്കണോ ഗോൾഡ് ലോൺ എടുക്കണോ? അറിയാം വ്യത്യാസം

Gold Loan or Selling Gold Which Option Saves More Money: കൈയില്‍ ആവശ്യത്തിന് പണമില്ലെങ്കില്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം വില്‍ക്കുകയോ ബാങ്കില്‍ പണയംവെച്ച് ഗോള്‍ഡ് ലോണ്‍ എടുക്കുകയോ ചെയ്യാം. എന്നാല്‍ ഈ രണ്ട് മാര്‍ഗങ്ങളില്‍ ഏതാണ് കൂടുതല്‍ അനുയോജ്യം? നിങ്ങളുടെ സാമ്പത്തിക സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Gold Loan vs Selling Gold: സാമ്പത്തിക പ്രതിസന്ധിയിൽ സ്വർണം വിൽക്കണോ ഗോൾഡ് ലോൺ എടുക്കണോ? അറിയാം വ്യത്യാസം
പ്രതീകാത്മക ചിത്രംImage Credit source: DrSKN08/Moment/Getty Images
Shiji M K
Shiji M K | Published: 23 Nov 2026 | 09:12 AM

ജീവിതത്തില്‍ അപ്രതീക്ഷിതമായി സാമ്പത്തിക ആവശ്യങ്ങള്‍ ഉണ്ടാകാം. ചികിത്സ, വിദ്യാഭ്യാസം, മറ്റ് അത്യാവശ്യ ചെലവുകള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ പെട്ടെന്ന് പണം കണ്ടെത്തേണ്ടിവരും. കൈയില്‍ ആവശ്യത്തിന് പണമില്ലെങ്കില്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം വില്‍ക്കുകയോ ബാങ്കില്‍ പണയംവെച്ച് ഗോള്‍ഡ് ലോണ്‍ എടുക്കുകയോ ചെയ്യാം. എന്നാല്‍ ഈ രണ്ട് മാര്‍ഗങ്ങളില്‍ ഏതാണ് കൂടുതല്‍ അനുയോജ്യം? നിങ്ങളുടെ സാമ്പത്തിക സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കേണ്ട ചില കാര്യങ്ങളുണ്ട്.

സ്വര്‍ണം വില്‍ക്കുന്നതിന്റെ ഗുണങ്ങള്‍

പണം ആവശ്യമുള്ളപ്പോള്‍ സ്വര്‍ണം വില്‍ക്കുകയാണെങ്കില്‍ അതിന്റെ ഉടമസ്ഥാവകാശം പൂര്‍ണമായും നഷ്ടപ്പെടും. എന്നാല്‍ വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം തിരിച്ചടയ്‌ക്കേണ്ടതില്ല. അതായത് വായ്പയുടെ പലിശയോ ഇഎംഐയോ സംബന്ധിച്ച ആശങ്കകളും ഉണ്ടാകില്ല.

ദീര്‍ഘകാലത്തേക്ക് വലിയൊരു തുക ആവശ്യമുള്ളവര്‍ക്ക് സ്വര്‍ണം വില്‍ക്കുന്നത് പരിഗണിക്കാം. വായ്പ തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കും ഈ മാര്‍ഗം അനുയോജ്യമായേക്കാം. എന്നാല്‍ വില്‍ക്കുന്ന സ്വര്‍ണം പിന്നീട് തിരികെ ലഭിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഗോള്‍ഡ് ലോണ്‍ തിരഞ്ഞെടുക്കുമ്പോള്‍

കുറഞ്ഞ കാലയളവിലേക്ക് മാത്രമാണ് പണം ആവശ്യമെങ്കില്‍ ഗോള്‍ഡ് ലോണ്‍ നല്ലൊരു മാര്‍ഗമായേക്കാം. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും സ്വര്‍ണം പണയംവെച്ച് വായ്പ നേടാം. വായ്പയും പലിശയും തിരിച്ചടച്ചാല്‍ പണയംവെച്ച സ്വര്‍ണം തിരികെ ലഭിക്കും.

Also Read: Gold Rate: ഇന്ന് ഒരു ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങിയാൽ 2036-ൽ എത്രയാകും?

സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതിലൂടെ സാധിക്കും. എന്നാല്‍ വായ്പയ്ക്ക് പലിശ നല്‍കണം. തിരിച്ചടവ് മുടങ്ങിയാല്‍ സ്വര്‍ണം ലേലം ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്.

ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യം?

വലിയ തുക ദീര്‍ഘകാലത്തേക്ക് ആവശ്യമുണ്ടെങ്കില്‍, വായ്പ തിരിച്ചടയ്ക്കാനുള്ള ഉറപ്പില്ലെങ്കില്‍ സ്വര്‍ണം വില്‍ക്കുന്നത് പരിഗണിക്കാം. എന്നാല്‍ കുറച്ച് കാലത്തേക്ക് മാത്രമാണ് പണം വേണ്ടതെന്നും നിശ്ചിത സമയത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുമെന്നും ഉറപ്പുണ്ടെങ്കില്‍ ഗോള്‍ഡ് ലോണ്‍ തിരഞ്ഞെടുക്കാം.

ഗോള്‍ഡ് ലോണ്‍ എടുക്കുന്നതിന് മുമ്പ് പലിശനിരക്ക്, പ്രോസസിങ് ചാര്‍ജ്, തിരിച്ചടവ് കാലാവധി, പിഴ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം. കുറഞ്ഞ പലിശയുള്ള വായ്പ തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്.

English Summary

Need money urgently? Should you sell your gold or take a gold loan? Understand the key differences, benefits, interest costs and repayment obligations to choose the right option based on your financial needs.

Follow Us