Karun Nair: കരുണ്‍ നായര്‍ മാഞ്ചസ്റ്ററില്‍ കളിക്കണോ? ഇര്‍ഫാന്‍ പത്താന്‍ പറയുന്നത് ഇങ്ങനെ?
India vs England 4th Test: നാലാം ടെസ്റ്റില്‍ സായ് സുദര്‍ശന്‍ കളിക്കണമെന്ന് പത്താന്‍ പറഞ്ഞു. സായ് ഇടതുകൈയ്യനാണെന്നതാണ് ഇതിന് പിന്നിലെ യുക്തി. ഇംഗ്ലണ്ട് ഇടംകൈയ്യന്‍മാര്‍ക്കെതിരെ നന്നായി പന്തെറിഞ്ഞിട്ടില്ല എന്നാണ് താന്‍ കരുതുന്നതെന്നും പത്താന്‍

മാഞ്ചസ്റ്ററില്‍ നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റിന് മുമ്പ് പ്ലേയിങ് ഇലവനില്‍ അഴിച്ചുപണി നടത്തുന്ന തിരക്കിലാണ് ടീം ഇന്ത്യ. അന്തിമ ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തമെന്ന ചിന്തയാകും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും, പരിശീലകന്‍ ഗൗതം ഗംഭീറിനെയും ഏറെ അലട്ടുന്നത്. തിരിച്ചുവരവില്‍ നിരാശപ്പെടുത്തിയ കരുണ്‍ നായര്‍ക്ക് നാലാം ടെസ്റ്റില്‍ അവസരമുണ്ടാകുമോയെന്നാണ് ആരാധകരുടെ ചോദ്യം (Image Credits: PTI)

കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും അവസരം ലഭിച്ചിട്ടും കരുണിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ താരത്തിനെതിരെ വിമര്‍ശനവും ശക്തമാണ്. മാഞ്ചസ്റ്ററില്‍ സായ് സുദര്‍ശന് അവസരം നല്‍കണമെന്നാണ് മുന്‍താരം ഇര്‍ഫാന്‍ പത്താന്റെ അവസരം (Image Credits: PTI)

തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു പദ്ധതി. റണ്‍സുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും കരുണ്‍ നന്നായി ബാറ്റ് ചെയ്‌തെന്ന് പത്താന്‍ പറഞ്ഞു. കരുണിന് വീണ്ടും അവസരം നല്‍കുമോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു (Image Credits: PTI)

കരുണ്‍ മോശമാക്കിയില്ലെങ്കിലും നാലാം ടെസ്റ്റില്‍ സായ് സുദര്‍ശന്‍ കളിക്കണമെന്ന് പത്താന്‍ പറഞ്ഞു. സായ് ഇടതുകൈയ്യനാണെന്നതാണ് ഇതിന് പിന്നിലെ യുക്തി. ഇംഗ്ലണ്ട് ഇടംകൈയ്യന്‍മാര്‍ക്കെതിരെ നന്നായി പന്തെറിഞ്ഞിട്ടില്ല എന്നാണ് താന്‍ കരുതുന്നതെന്നും പത്താന്‍ പറഞ്ഞു (Image Credits: PTI)

ഇനി കരുണിനെ കളിപ്പിച്ചാലും അത് ഒരു മോശം തീരുമാനമായി കരുതാനാകില്ലെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരത്തില്‍ കളിച്ച സായ് സുദര്‍ശന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. നാലാം ടെസ്റ്റില്‍ കരുണിനെ ഒഴിവാക്കിയാല്‍ സായ് പ്ലേയിങ് ഇലവനിലെത്തും (Image Credits: PTI)